ദിലീപ് കാരണമല്ല, തുളസീദാസിൻ്റെ പതനത്തിന് കാരണം ഇതാണ്';ശാന്തിവിള ദിനേശ് പറയുന്നു
ദിലീപ് തന്നെ കുറേ നാൾ വീട്ടിലിരുത്തി എന്നത് സത്യമായ കാര്യമാണെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ സംവിധായകൻ തുളസീദാസ് ആവർത്തിച്ചിരുന്നു. തൻ്റെ കൂടെ സിനിമ ചെയ്താൽ പിന്നെ അവർക്കൊന്നും ഡേറ്റ് നൽകില്ലെന്ന് ദിലീപ് നിർമ്മാതാക്കളെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നാണ് അദ്ദേഹം ആരോപിച്ചു. ഇപ്പോഴിതാ ആ ആരോപണത്തിൽ പ്രതികരിക്കുകയാണ് സംവിധായകനായ ശാന്തിവിള ദിനേശ്. ദിലീപ് അല്ല തുളസീദാസിനെ വീട്ടിലിരുത്തിയതെന്ന് ശാന്തിവിള പറയുന്നു. അദ്ദേഹത്തിൻ്റെ വാക്കുകളിലേക്ക്

' സിൽക്ക് സ്മിതയെ ലയനം പോലുള്ള വെച്ച് ഗ്ലാമർ സിനിമകളിൽ തുടങ്ങി പിന്നെ ചിരിപ്പടങ്ങളിലേക്ക് മാറി അങ്ങനെ വിജയം കൊയ്ത സംവിധായകനാണ് തുളസിദാസ്. ഓടിയതും ഓടാത്തതുമായ എത്രയോ സിനിമകൾ തുളസിദാസ് ചെയ്തു. മമ്മൂട്ടി ,മോഹൻലാൽ, ജയറാം ദിലീപ് മുതലായ വമ്പതാരങ്ങൾ അഭിനയിച്ച സിനിമകളും തല്ലിപൊളി മിമിക്രി സിനിമകളും ഒരുപോലെ എടുത്ത ആളാണ് തുളസിദാസ്. മുകേഷ് നായകനായ മലപ്പുറം ഹാജി മഹാനായ ജോജി പോലുള്ള നല്ല പണംവാരി പടങ്ങളും തുളസിദാസിന്റെ ലിസ്റ്റിൽ ഉണ്ട് . അടുത്തിടെ തുളസിദാസ് ഒരു വെടിപൊട്ടിച്ചു. ചലച്ചിത്ര അക്കാദമിയുടെ ചെയർമാനായി നടൻ രവീന്ദ്രനെ വയക്കാൻ എന്താണ് യോഗ്യത എന്നാണ് അദ്ദേഹം ചോദിച്ചത്. ആ പോസ്റ്റിൽ ഇരിക്കാൻ യോഗ്യരായ നിരവധി നിരവധി പേർ കേരളത്തിൽ ഇല്ലേ എന്നും അദ്ദേഹം ചോദിച്ചു.രണ്ടു ചോദ്യങ്ങളും ന്യായമാണല്ലോ കൊള്ളാമല്ലോ എന്ന് എനിക്ക് തോന്നി.
ഇങ്ങനെയൊക്കെ ചോദിക്കാറില്ലാത്ത ആളാണല്ലോ ഇദ്ദേഹം, എന്തുപറ്റി തുളസിദാസിന്, ഇദ്ദേഹം നന്നാകാൻ തീരുമാനിച്ചോ എന്നൊക്കെ ഞാൻ ചിന്തിച്ചു, ദിലീപ് കാരണം എന്റെ കുറെ കാലം വെറുതെ പോയി എന്ന് പറഞ്ഞ് കുണ്ഡിതപ്പെട്ട ആളെ എന്തിനാണ് വെറുതെ കുത്തുന്നത് പറഞ്ഞുകൊണ്ട് പോട്ടെ എന്ന് ഞാൻ കരുതി.എന്നാലും ദിലീപ് കാരണമൊന്നുമല്ല തുളസിദാസിന്റെ ഡേറ്റുകൾ പോയത്. തുളസിദാസിന്റെ കയ്യിലിരിപ്പും തുളസിദാസിനെ പൊക്കിവിട്ടവന്മാരുടെ കൂടെ പോയതുമാണ് തുളസിദാസിനെ പറ്റിയ അബദ്ധം. പക്ഷേ ദിലീപിന്റെ തലയിൽ വെക്കാനാണ് പുള്ളിക്ക് ഇഷ്ടം.
സിനിമാരംഗത്ത് ക്യാൻസർായി പടർന്നു തുടങ്ങിയ ഒരു മഹാപ്രതിഭയെ ഒതുക്കാൻ തുളസിദാസ് -ദിലീപ് ഇഷ്യൂ കാരണം കൊണ്ട് കഴിഞ്ഞെങ്കിലും മാക്ട ഫെഡറേഷന് പകരം ഫെഫ്കെ ഉണ്ടാക്കുകയും തുടർന്നുള്ള കോലാഹലങ്ങളും ഒക്കെ ജന്മമെടുത്തത് ഒരു തുളസിദാസ് കാരണമാണ് എന്ന് പറയാം .എന്നെ മുന്നിൽ നിർത്തി ദിലീപിനെ മാത്രമല്ല തനിക്ക് ഇഷ്ടമില്ലാത്തവരെ ഒക്കെ തകർക്കാൻ കോപ്പ് കൂട്ടുകയാണ് വിഗ്ഗും റോസ് പൌഡറും ഇട്ട മഹാവിദ്വാൻ എന്ന് മാനസിലാക്കാൻ ആകാതെ പോയി തുളസീദാസി. അതാണല്ലോ ഫെഡറേഷൻ പൊളിഞ്ഞതും ഫെഫ്ക ഉണ്ടാകുന്നതും.
ദിലീപ് ഇരിക്കാൻ കസേര തന്നില്ല എന്ന് മോങ്ങികൊണ്ട് നടക്കരുത് എന്ന് പറഞ്ഞ എന്നെ വെട്ടിലാക്കാൻ പോലും മാക്ട ഫെഡറേഷന്റെ വിശേഷാൽ ജനറൽ ബോഡിയിൽ അവസരം ഉണ്ടാക്കിയ മഹാനുമാണ് തുളസിദാസ് . വെള്ളം എല്ലാം ഒഴുകി പോയിട്ട് അണകെട്ടുന്നതുപോലെ എന്റെ വിലപ്പെട്ട വർഷങ്ങൾ വെറുതെ പാഴായി എന്ന് നിലവിളിച്ചിട്ടോ ദിലീപിനെതിരെ കത്തുകൊടുക്കാൻ നടൻ സിദ്ധിഖാണ് ബുദ്ധി പറഞ്ഞു തന്നതെന്നോ ദിലീപിനെതിരെ പരാതി എഴുതാൻ സംവിധായകരായ കെ മധുവും ഹരികുമാറും പറഞ്ഞതിനാലാണ് ഞാൻ എഴുതിയതെന്നോ പറഞ്ഞിട്ട് ഒരു കാര്യവുമില്ല തുളസിദാസേ.


Click it and Unblock the Notifications
