'ഓലകൊണ്ട് ചായ്ച്ച് കെട്ടിയ കടയിൽ കയറി മമ്മൂട്ടി കപ്പയും ബീഫും കഴിച്ചു';ശാന്തിവിള ദിനേശ് പറയുന്നു

ഡയറ്റിൻ്റെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യുന്ന ആളല്ല മമ്മൂട്ടിയെന്ന് എല്ലാവർക്കും അറിയാം. അതുപോലെ തന്നെ രുചികരമായ ഭക്ഷണം എവിടെയിരുന്ന് കഴിക്കാനും മടയില്ലാത്ത ആളാണ് അദ്ദേഹം എന്ന് പറയുകയാണ് സംവിധായകനായ ശാന്തിവിള ദിനേശ്. ഭക്ഷണത്തോടുള്ള ഇഷ്ടത്തെ കുറിച്ച് മമ്മൂട്ടി പങ്കുവെച്ച കാര്യങ്ങൾ പങ്കിടുകയാണ് ശാന്തിവിള. വായിക്കാം

'ആഹാരകാര്യത്തിൽ രുചികരമായ ഭക്ഷണം എവിടെ ഇരുന്നായാലും കഴിക്കാൻ മടിയില്ലാത്ത ആളാണ് മമ്മുക്ക. അതിനായി എത്ര ദൂരം വേണമെങ്കിലും അദ്ദേഹം കാറോടിച്ചു പോകും. 1985ല ഒരു അനുഭവം ഈയിടെ മമ്മുക്ക ഓർക്കുകയുണ്ടായി. ശ്രീകുമാരൻ തമ്പിയുടെ മുന്നേറ്റം എന്ന് പറഞ്ഞ സിനിമക്ക് ശേഷം തമ്പിസാറിന്റെ അടുത്ത സിനിമയായ വിളിച്ചു വിളികേട്ടുവിൽ അഭിനയിക്കാൻ പോയി. അതിരപ്പിള്ളിയിലാണ് ലൊക്കേഷൻ. അവിടേക്ക് പോകുമ്പോഴുള്ള ഒരു അനുഭവമാണ് പങ്കുവെച്ചത്. കൊച്ചിയിൽ നിന്നും അതിരപ്പള്ളിയിൽ പോയി വന്നാണ് അദ്ദേഹത്തിന്റെ അഭിനയം. രാവിലെ വെളുപ്പിന് എണീറ്റിട്ട് അതിരപ്പള്ളിക്ക് കാർ വിടും. രാത്രി എത്ര വൈകി ഷൂട്ടിങ് കഴിഞ്ഞാലും തിരിച്ച് വീട്ടിലേക്ക് പോരും .

santhiviladineshmammo-53681794415110 jpg -Properties

വീട്ടിൽ നിന്ന് ആഹാരം കഴിക്കാൻ നിൽക്കാതെ രാവിലെ ഇറങ്ങിയതാണ്. നല്ല വിശപ്പ് തോന്നിയപ്പോഴാണ് ഒരു കാലി ചായ എങ്കിലും കുടിക്കാം എന്ന് അദ്ദേഹത്തിന് തോന്നിയത്. തിരക്കില്ലാത്ത, ഓലകൊണ്ട് ചായ്ച്ച് കെട്ടിയ ഒരു കൊച്ചു കടയുടെ മുന്നിൽ കാർ നിർത്തി. നല്ല വൃത്തിയുണ്ട്. പാത്രങ്ങളെല്ലാം നന്നായിട്ട് കഴുകുന്നുണ്ട് .ഇതൊക്കെ നമുക്ക് ശ്രദ്ധിച്ചിരിക്കുകയാണ്. അതൊക്കെ കണ്ടാൽ നമുക്ക് അവിടുന്ന് എന്തെങ്കിലും കഴിക്കാൻ തോന്നും .കഴിക്കാൻ എന്തെങ്കിലും ഉണ്ടോ എന്ന് തിരക്കി കപ്പയും ബീഫും ഉണ്ട് എന്ന് മറുപടി വന്നു. കപ്പ ബീഫ് ആദ്യമായിട്ടാണ് മമ്മുക്ക കേൾക്കുന്നത്.

വാഴയിലയിൽ ചൂടോടെ കപ്പ ബീഫ് വിളമ്പി .വാഴയിലയിൽ ചൂടുള്ള ഭക്ഷണം വിളമ്പിയപ്പോൾ നമുക്ക് ഇഷ്ടപ്പെടുന്ന ഒരു മണം പടർന്നു .ഇതുവരെയുള്ള ജീവിതത്തിൽ ഞാൻ കഴിച്ചിട്ടുള്ള നല്ല ഭക്ഷണങ്ങളിൽ ഒന്ന് ഈ കപ്പ ബീഫ് ആണെന്ന് മമ്മൂട്ടിയുടെ ഗുഡ് സർട്ടിഫിക്കറ്റ്. അതിരപ്പള്ളിയിൽ എത്ര ദിവസം ഷൂട്ട് ചെയ്തോ അത്രയും ദിവസം രാവിലത്തെ ഭക്ഷണം കപ്പ ബീഫ് ആയിരുന്നു. മല്ലിയും മുളകും മസാലയും അരച്ചു ചേർത്ത ബീഫ് കലത്തിൽ വെന്തു വരും കപ്പ അരിഞ്ഞു കഴുകി അതിനൊപ്പം ഇടും. അവർ കൂടെ കിടന്ന് സ്നേഹിച്ച് സ്നേഹിച്ച് പരസ്പരം തിരിച്ചറിയാൻ ആവാത്ത വിധം കൂടിച്ചേരും എന്നാണ് മമ്മുക്ക പറയുന്നത്.

അടുപ്പിൽ നിന്നും വാങ്ങി വെച്ച ശേഷം കറിവേപ്പിലയും പച്ച വെളിച്ചെണ്ണയും കൂടി ചേർക്കും. പാചക രീതി കേട്ടാൽ നിസ്സാരമെന്ന് തോന്നും എങ്കിലും വിറകടുപ്പിൽ കിടന്ന് നാടൻ കലത്തിൽ വെന്തുരുകുന്ന ഈ ഭക്ഷണ ത്തിന്റെ രുചി വർഷങ്ങൾക്കിപ്പുറവും മോഹിപ്പിക്കുന്നതാണെന്നും ഈ റെസിപ്പി ചെന്ന് സുലുചേച്ചിയോട് ഭാര്യയോട് അദ്ദേഹം പറഞ്ഞു .അത് ഉണ്ടാക്കി നോക്കി. ഉണ്ടാക്കിയപ്പോഴൊക്കെ കപ്പയും ബീഫുമായി കിടന്നതല്ലാതെ നേരത്തെ പറഞ്ഞ മുഹബത്ത് ഇല്ലായിരുന്നു എന്നാണ് മമ്മുക്ക പറയുന്നത്. ഇടപ്പാളിനും കുറ്റിപ്പറത്തിനും ഇടയിൽ നിഷാ എന്ന ഒരു ഹോട്ടലിനെ പറ്റിയും മമ്മുക്ക പറയുന്നുണ്ട്. പുട്ട് വെന്തു വരുമ്പോൾ കുത്തിയിടുന്നത് പിഞ്ഞാണ പാത്രത്തിലേക്ക് ആയിരിക്കും. അതിലേക്ക് അടുപ്പത്തു നിന്നും ചൂടുകറി കോരി ഒഴിക്കും .ഓരോ കറിക്കും വ്യത്യസ്തമായ മസാലകൂട്ടുകൾ ചേർക്കുന്ന സ്ഥലമാണ് ഈ നിഷാ ഹോട്ടൽ .ഒരു മസാലകൂട്ട ഉണ്ടാക്കി അതിൽ വിവിധ തരത്തിലുള്ള ഇറച്ചിയും പച്ചക്കറിയും ചേർത്ത് വിവിധ പേരുകളിൽ തരുന്ന ഇടമല്ല നിഷാ ഹോട്ടൽ.

തീരുമ്പോ തീരുമ്പോ കഴിക്കുന്നവരോട് ഇനി വേണോ എന്ന് ചോദിക്കാതെ ഭക്ഷണം വിളമ്പുന്ന സ്ഥലമാണ് .വേണ്ട മതി എന്ന് തടഞ്ഞാൽ ഒരു കഷണം പുട്ടുകൂടി ആകാം എന്നവർ സ്നേഹത്തോടെ പറയും. അത് കേൾക്കുമ്പോൾ നിരസിക്കാൻ തോന്നില്ലത്രേ. ഭക്ഷണം വിളമ്പുന്നതിൽ പോലും അവർ ആസ്വാദ്യം കണ്ടിരുന്നുവെന്നും മമ്മൂക്ക പറയുന്നു', ശാന്തിവിള പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma