മോഹൻലാൽ ചെയ്ത ഏക തെറ്റ് അതാണ്, അയാളെ വീടിൻ്റെ ഗേറ്റിനടുത്ത് പോലും കയറ്റരുത്';ശാന്തിവിള ദിനേശ്
മേജർ രവിക്കെതിരെ തുറന്നടിച്ച് സംവിധായകൻ ശാന്തിവിശ ദിനേശ്. വങ്കത്തരങ്ങളെ വിമർശിച്ചതിനാണ് അദ്ദേഹം തനിക്കെതിരെ തിരിഞ്ഞതെന്ന് ശാന്തിവിള പറഞ്ഞു. മോഹൻലാലിന്റെ മകളുടെ ഒരു പടം റിലീസ് ചെയ്യുന്നതിന്റെ തലേദിവസം അവൾക്ക് രാഷ്ട്രീയം അറിയില്ല, രാജ്യസ്നേഹം അറിയില്ല എന്നൊക്കെയാണ് പറഞ്ഞത്. ഈ ചാണകത്തലവൻമാർക്ക് മാത്രമാണോ ഈ രാജ്യസ്നേഹം ഉള്ളതെന്ന് ശാന്തിവിള ചോദിച്ചു. മൈ മീഡിയ ഒറിജിനൽസ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. വായിക്കാം
'മേജർ രവിക്കെതിരെ പറയാൻ വിവരം കെട്ടവൻ എന്നുള്ള പദം ഞാൻ ഉപയോഗിക്കുന്നില്ല. കാരണം അതിനേക്കാൾ അപ്പുറമാണ് അയാൾക്ക് ഉപയോഗിക്കേണ്ടത്, പക്ഷേ അദ്ദേഹം എനിക്ക് പിരി പോയി എന്ന് പറയുന്നത് എന്താണെന്നറിയോ അയാൾ കാണിക്കുന്ന വങ്കത്തരങ്ങളെ വിമർശിച്ചതാണ്. മോഹൻലാലിന്റെ മകളുടെ ഒരു പടം റിലീസ് ചെയ്യുന്നതിന്റെ തലേദിവസം അവൾക്ക് രാഷ്ട്രീയം അറിയില്ല, രാജ്യസ്നേഹം അറിയില്ല എന്നൊക്കെയാണ് പറഞ്ഞത്. ഈ ചാണകത്തലവൻമാർക്ക് മാത്രമാണോ ഈ രാജ്യസ്നേഹം ഉള്ളത്? ഇവിടെ ബിജെപി അധികാരത്തിന് വരുന്നതിനു മുമ്പ് രാജ്യസ്നേഹം ഇല്ലേ ആർക്കും? ഞാനും നിങ്ങളും ജനിച്ചു വളർന്ന ഈ നാടിനോടും നമുക്കുള്ള കൂർ ഇവനൊക്കെയാണോ മാർക്കിടുന്നത്? അതേ ഞാൻ പറഞ്ഞുള്ളൂ .

ഇയാൾ വിരമിച്ച പട്ടാളക്കാരനല്ലേ.ഇയാൾക്കെന്തെങ്കിലും ക്വാളിറ്റി ഉണ്ടോ? എമ്പുരാൻ കണ്ട് പുറത്തിറങ്ങിയ ഇയാൾ. മല്ലിക ചേച്ചിയെ കെട്ടിപ്പിടിച്ചിട്ട് പറയുകയാണ് നിങ്ങളുടെ വയറ്റിൽ ഇങ്ങനെ ഒരു മകൻ പിറന്നല്ലോ ,അഭിമാനിക്കാം ചേച്ചിക്ക്, ഇതുപോലൊരു പടം ചെയ്യാൻ എനിക്ക് കഴിയുന്നില്ലല്ലോ എന്നുള്ള അസൂയയാണ് എനിക്ക് എന്നൊക്കെ പറഞ്ഞ് ബൈറ്റുകൾ ഒക്കെ കൊടുത്തിട്ട് ഇയാൾ വീട്ടിൽ പോയിരുന്നിട്ട് ഈ ചാനലകാരെഒക്കെ വിളിച്ചിട്ട് പറയുകയല്ലേ രാജ്യദ്രോഹം അല്ലേ അവൻ എടുത്തു വെച്ചേക്കുന്നത് എന്ന്. ഇയാൾക്ക് ക്യാരക്ടർ ഉണ്ടെങ്കിൽ ഒരാളിന്റെ കഥ വാങ്ങിയിട്ട് പറ്റിക്കുമോ? എത്രയോ കാലമായിട്ട് മോഹൻലാലിനെ താങ്ങി നടക്കുന്ന ഒരാൾ മോഹൻലാലിന്റെ പടം വരുമ്പോൾ ആ കുട്ടിയെ കുറിച്ച് ഇങ്ങനെ പറയാമോ? ആളുകളെ പറ്റിച്ച് ജീവിക്കുന്ന ആളല്ല ഈ മോഹൻലാലിന്റെ മകൾ. അഭിമാനത്തിന്റെ തരിമ്പെങ്കിലും മോഹൻലാലിന് ഉണ്ടെങ്കിൽ ഇയാളുടെ നിഴലിൻ്റെ മുഖത്ത് പോലും നേരിൽ നോക്കരുത്.
മോഹൻലാൽ ആകെ ഒരു തെറ്റേ ചെയ്തുള്ളൂ. ഇയാളുടെ പടത്തിൽ അഭിനയിച്ചത്. എമ്പുരാനേയും മോഹൻലാലിനേയും ഇയാൾ എത്ര വഷളാക്കി. അവസാനം മോഹൻലാലും ആന്റണി പെരുമ്പാവൂരും പറയുന്നു ഞങ്ങൾ കണ്ട സ്ക്രിപ്റ്റ് അല്ലാതെ ഷൂട്ട് ചെയ്തിട്ടില്ലെന്ന്. ഇയാൾ പറയുന്നത് അല്ലെന്ന്. മോഹൻലാൽ എന്താ ഇള്ളാ പിള്ളയാണോ? അത് കഴിയുമ്പോൾ അയാളുടെ മകൾക്കെതിരെ സംസാരിച്ചു. ആത്മാഭിമാനം ഉണ്ടെങ്കിൽ മോഹൻലാൽ ഇയാളെ വീടിൻ്റെ ഗേറ്റിൽ പോലും കയറ്റരുത്.
ഇയാൾ എമ്പുരാനെതിരേയും തുടക്കം സിനിമയ്ക്കെതിരേയും സംസാരിച്ചത് മാർക്കറ്റിംഗ് സ്ട്രാറ്റജി ആണെന്ന് കരുതുന്നില്ല. പടം റിലീസ് ചെയ്യുന്ന സമയവും സിജെപിയുടെ പാറ്റകളുടെ സമരവും ഒരേ സമയത്ത് വന്നത് യാദൃശ്യമായിരിക്കും.


Click it and Unblock the Notifications
