'മമ്മൂട്ടി ചെയ്ത ഒരു 'കൊലച്ചതി', കുറഞ്ഞപക്ഷം അയാളോടെങ്കിലും പറയാമായിരുന്നു'; ശാന്തിവിള ദിനേശ്
സുകൃതം സിനിമയ്ക്ക് അവാർഡ് നഷ്ടപ്പെടാൻ കാരണമായ സംഭവത്തെ കുറിച്ച് പറഞ്ഞ് സംവിധായകൻ ശാന്തിവിള ദിനേശ്. നായകനായിരുന്ന മമ്മൂട്ടി ചെയ്തൊരു 'കൊലച്ചതി'യാണ് അതിന് കാരണം എന്നാണ് ശാന്തിവിള പറയുന്നത്. അദ്ദേഹം തൻ്റെ യുട്യൂബ് ചാനലിലൂടെയാണ് ഇക്കാര്യം പങ്കുവെച്ചത്. സംവിധായകൻ്റെ വക്കുകളിലേക്ക്
'ഒരുപാട് സന്തോഷത്തോടെയാണ് സുകൃതം ഷോർണൂറിൽ തുടക്കം കുറിച്ചത് .ഹരികുമാർ സാർ ആദ്യമായി എം ടി വാസുദേവൻ നായരുടെ ഒരു തിരക്കഥയിൽ സിനിമ ചെയ്യുന്ന ത്രില്ലിലാണ്. ചന്ദ്രകാന്ത് ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ് നിർമ്മിച്ച സിനിമയാണ് സുകൃതം. അറ്റ്ലസ് ജ്വല്ലറി രാമചന്ദ്രനും സുകുമാരൻ ഷാർജയും വർക്കലക്കാരൻ ഒരു രാജനും ചേർന്നാണ് ചന്ദ്രകാന്തിന്റെ പാർട്നേഴ്സ്. ബോംബെ രവി ഈണമിട്ട മനോഹര രമായ പാട്ടുകൾ, ക്യാമറാമാൻ വേണു ,ഗൗതമിയും ശാന്തികൃഷ്ണയും നായികമാർ.

ഭംഗിയായി സുകൃതം ചിത്രീകരിക്കുന്നതിനിടയിൽ മമ്മൂക്കയ്ക്ക് ബോംബേക്ക് പോണം. ഫിലിം ഫെയർ അവാർഡ് വാങ്ങാനാണ്. ബോംബെയിൽ നല്ലചുളളൻ പിള്ളേർക്കൊപ്പം പിടിച്ചു നിൽക്കാനായി മമ്മുക്ക ഒരു കൊലച്ചതി ചെയ്തു .സുകൃതത്തിലെ ക്യാൻസർ രോഗിയായ രവിശങ്കറിന് നല്ല താടിയും മീശയും തലമുടിയും വേണം. ആ താടിയും മുടിയും ആരോടും ആലോചിക്കാതെ മീശ അടക്കം വടിച്ചു കളഞ്ഞിട്ടാണ് മമ്മുക്ക ബോംബക്ക് പോയത് .ഏറ്റവും ചുരുങ്ങിയത് മേക്കപ്പ്മാനായ പട്ടണം റഷീദിനോടെങ്കിലും ഇക്കാര്യം മമ്മുക്ക പറയണമായിരുന്നു. എങ്കിൽ അവൻ മീശയും താടിയും വിഗ്ഗവും ഒക്കെ സംഘടിപ്പിച്ചു വച്ചേനെ. മൂന്നാം നാള് ലൊക്കേഷനിൽ മമ്മൂട്ടി വന്നിറങ്ങിയത് കണ്ട എല്ലാവരും ഞെട്ടി. പഴയതുപോലെ മീശയും താടിയും തലമുടിയും ഒക്കെ പൊടിച്ചു വരാൻ ചുരുങ്ങിയത് ഒരു 15-20 ദിവസം ഷൂട്ട് നിർത്തി വെക്കേണ്ടിവരും. അങ്ങനെയായാൽ ഗൗതമിയുടെ ഡേറ്റ് കുഴയും. ഒടുവിലാന്റെ ഡേറ്റ് പ്രശ്നമാകും .ക്യാമറാമാൻ വേണുവിന് സുകൃതം കഴിഞ്ഞാൽ എങ്ങോട്ടോ ഒരു യാത്രയുണ്ട്. എല്ലാം ചക്ക കുഴയും പോലെ കുഴയും. പ്രശ്നം എംടിയുടെ മുന്നിലെത്തി. മറുപടി ഒന്നും പറയാതെ എംടി നിശബ്ദനായിരുന്നു. എന്തോ തീരുമാനിച്ച് ഉറപ്പിച്ച പോലെ.
സുകൃതത്തിലെ കുറെ ഭാഗങ്ങൾ, ട്രീറ്റ്മെന്റിന്റെ രംഗങ്ങളൊക്കെ മിഥുൻ ചക്രവർത്തിയുടെ മസനഗുഡിയിലുള്ള ഒരു വലിയ എസ്റ്റേറ്റിനകത്താണ് ഷൂട്ട് ചെയ്തത്. അവിടെ സൂര്യോദയ സമയത്ത് സുഹൃത്തിന് വേണ്ടി എടുക്കേണ്ട ചില ഷോട്ടുകൾക്കായി എംടി സാർ പോലും വെളുപ്പിന് ലൊക്കേഷനിൽ എത്തി. പക്ഷെ മമ്മൂട്ടി വന്നത് ഏഴുമണി കഴിഞ്ഞ്. വെയിൽ വന്നു തുടങ്ങിയ ശേഷം വന്നതിലെ ചെറിയ അമർഷം എംടി സാറിന് ഉണ്ടായിരുന്നു. വെയിലായി എന്ന് ഹരികുമാർ സാർ പറഞ്ഞപ്പോൾ ഒന്നും പറയാതെ അദ്ദേഹ ഒരക്ഷരം മറുപടി പറഞ്ഞില്ല.
മമ്മൂട്ടിയുടെ ലുക്കിനായി പഠിച്ചതൊക്കെ പരമാവധി പരീക്ഷിച്ചു നോക്കി പട്ടണം റഷീദ്. മീശയും താടിയും ഒട്ടിക്കാൻ തലമുടിയിലെ പാച്ച് വെക്കാനും ഒക്കെ ശ്രമിച്ചു റഷീദ്. റഷീദിന് പോലും തൃപ്തി വന്നില്ല. ഒറ്റപ്പാലത്തെ വർക്ക് തീരുന്നതുവരെ അങ്ങനെ ഒട്ടിച്ച് മുൻപോട്ടു പോയി. ഇതിൽ അപകടം എന്താണെന്ന് വെച്ചാൽ ഒറിജിനലും ഡ്യൂപ്ലിക്കേറ്റുമായ താടിയും തലമുടിയും മീശയും ഒക്കെ സിനിമയിൽ നന്നായിട്ട് ജമ്പ് അടിച്ചു.
ഉദാഹരണത്തിന് സീൻ നമ്പർ 16 അതില് മമ്മുക്ക ഒറിജിനൽ താടി ഒറിജിനൽ മീശ ഒറിജിനൽ തലമുടി, സീൻ നമ്പർ 17 കൃത്രിമ താടി കൃത്രിമ മീശ കൃത്രിമ തലമുടി. ഒറ്റനോട്ടത്തിൽ തന്നെ ഈ ജമ്പ് അടിക്കുന്നത് അറിയാൻ പറ്റുമായിരുന്നു. ഈ ചിത്രം മികച്ച സിനിമയ്ക്ക് ഈ ഒറ്റ കാരണത്താൽ തന്നെ പരിഗണിക്കരുത് എന്ന് ജൂറി മെമ്പർ ആയിരുന്ന ഹരികുമാർ സാറിന്റെ ഗുരുവായ കെ പി കുമാരൻ ശക്തമായി വാദിച്ചു. ഫലം എന്താണന്ന് ചോദിച്ചാൽ പ്രാദേശിക ചിത്രം എന്ന അവാർഡിൽ സുകൃതം ഒതുങ്ങി. നല്ല നടന്റെ അവാർഡിനെയും മമ്മൂട്ടി തന്നെ സ്വയം തെറിപ്പിച്ചു. നല്ല സംഗീത സംവിധായകനും നല്ല പശ്ചാത്തല സംഗീതത്തിൽ അവാർഡ് നേടി ബോംബേ രവിയും ജോൺസണും.


Click it and Unblock the Notifications
