'മകൾ പെണ്ണാകുന്ന ദിവസം അമ്മ കൂടെയില്ല,അങ്ങനെ ഗതികെട്ട അച്ഛനായിപ്പോയി ദിലീപ്';ശാന്തിവിള ദിനേശ് പറയുന്നു
നടി ആക്രമിക്കപ്പെട്ട കേസിൽ ആദ്യമായി ദിലീപിന് വേണ്ടി സംസാരിക്കാൻ പോകുമ്പോൾ തനിക്ക് ദിലീപുമായി അടുപ്പം ഇല്ലായിരുന്നുവെന്ന് സംവിധായകൻ ശാന്തിവിള ദിനേശ്. ഒരു ഹായ് ബായ് ബന്ധം അല്ലാതെ അദ്ദേഹവുമായി താൻ സംസാരിച്ചിട്ടില്ല. മനുഷ്യത്വത്തിൻ്റെ പേരിലാണ് ഞാൻ അദ്ദേഹത്തിന് വേണ്ടി ചാനലുകൾ തോറും സംസാരിച്ചതെന്നും ശാന്തിവിള പറഞ്ഞു. മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. വായിക്കാം
'നടി ആക്രമിക്കപ്പെട്ട കേസിൽ എന്നെ ആദ്യമായിട്ട് ചർച്ചയ്ക്ക് വിളിക്കുന്നത് കൈരളിയുടെ പീപ്പിൾ ചാനൽ ആണ്. അന്ന് ആ ചർച്ചയിൽ പങ്കെടുത്ത എല്ലാവരും ദിലീപാണ ഇത് ചെയ്തത് എന്നുള്ള രീതിയിലാണ് സംസാരിക്കുന്നത്. അവരിൽ നിന്ന് വന്ന കുറേ പോയിന്റുകൾ കേട്ടപ്പോൾ എനിക്ക് തോന്നി ഇങ്ങനെയല്ലല്ലോ ഇതിനൊരു മറുവശം ഉണ്ടാകില്ലേ എന്ന്. ഞാൻ ആ മറുപാതിയെ പറ്റി ചിന്തിച്ചു .ഞാൻ ആ മറുപാതി സംസാരിച്ചു.

അതായത് ഒരു കിലോ നീലം വാങ്ങി 10 ഗ്രാം വെച്ചുള്ള പൊതി ഉണ്ടാക്കി വീട് വീടാന്തരം കൊണ്ടുനടന്നു വിറ്റ് ജീവിച്ച അല്ലെങ്കിൽ ആഹാരം കഴിക്കാനുള്ള അരി വാങ്ങിയ ഒരു ബാല്യമുള്ള ഒരു ചെറുപ്പക്കാരൻ, ആലുവാപ്പുഴയിൽ മുങ്ങി മണലെടുത്ത് കരയിലിട്ട് അത് കുട്ടക്കണക്കിന് വിറ്റി പൈസ ഉണ്ടാക്കി അമ്മയ്ക്ക് കൊണ്ട് കൊടുത്ത ഒരു ബാല്യം, അമ്മാവന്റെ വീട്ടിൽ റേഷൻ വാങ്ങിക്കാനായി ഒരു 30 രൂപ ചോദിക്കാൻ എട്ട് കിലോമീറ്ററോളം നടന്നുപോയി 30 രൂപ ചോദിച്ചിട്ട് മാമൻ അത് കൊടുക്കാതെ നിരാശനായി തിരിച്ചു വന്ന ബാലൻ.
അവിടെ നിന്നാണ് അയാൾ കോടീശ്വരനായി വളരുന്നത്. അയാൾക്ക് രണ്ട് പെൺകുട്ടികളാണ് .ഞാൻ ഇത് മൊത്തത്തിൽ ഇങ്ങനെ പഠിച്ചു. അയാൾ ഒരു കൂട്ടുകുടുംബം നടത്തുന്ന ആളാണ്, അയാളുടെ അനുജൻ ,സഹോദരി അളിയൻ അമ്മ, എല്ലാവരും കൂടി അയാളുടെ വീട്ടിലാണ്. അങ്ങനെയുള്ള ഒരാളിന് അല്ലെങ്കിൽ രണ്ട് പെൺകുട്ടികളുടെ ഒരു അച്ഛന് വേറൊരു പെൺകുട്ടിയുടെ ചാരിത്രം നശിപ്പിക്കാൻ ഇതുപോലുള്ള ഒരു വൾഗാരിറ്റി കേസിൽ കൊട്ടേഷൻ കൊടുക്കാൻ കഴിയില്ല എന്ന് എനിക്ക് തോന്നി.
പിന്നെ ഞാൻ ഇതിന്റെ തെളിവുകളും രേഖകളും എല്ലാം സ്വീകരിക്കാൻ തുടങ്ങി. അത് വെച്ചാണ് ഞാൻ ഫൈറ്റ് ചെയ്തത് .സത്യത്തിൽ ഞാൻ ഫൈറ്റ് ചെയ്യുമ്പോൾ എനിക്ക് തന്നെ അറിയാമായിരുന്നു ഈ ഫൈറ്റിൽ ഞാൻ തോറ്റാൽ എന്റെ ഐഡന്റിറ്റി ആണ് നഷ്ടപ്പെടുന്നത്. പക്ഷേ എനിക്ക് തോന്നുന്നു ദിലീപിനോ രാമപിള്ള സാറിനോ പോലും ദിലീപിന്റെ കേസ് ഇത്രയും ഡീറ്റെയിൽ ആയിട്ട് അറിയോമെന്ന് എനിക്കറിയില്ല. പല്ലിശ്ശേരി പോലും ഒരു ലൈവിൽ പറഞ്ഞു 50 ലക്ഷം രൂപയും ദിലീപിന്റെ ഒരു ഡേറ്റും വാങ്ങിയിട്ടാണ് ദിനേശ് ഇവിടെ സംസാരിക്കുന്നത് എന്ന്.
അയാൾ ജയിലിൽ നിന്ന് ഇറങ്ങിയതിൻ്റെ പിറ്റേന്ന് രാവിലെ അയാളെ അയാളുടെ അനുജൻ അനൂപ് വിളിച്ച ്എന്നോട് ചോദിച്ചു ചേട്ടന് ഫോൺ കൊടുക്കട്ടേയെന്ന്. ഞാൻ കൊടുക്ക് എന്ന് പറഞ്ഞു. എടുത്തുടൻ ദിലീപ് ആദ്യം എന്നോട് ചോദിച്ചത് കഴിഞ്ഞ ജൻമം നിങ്ങൾ എന്റെ ആരായിരുന്നു എന്നാണ്.
അത് ഞാൻ അഭിമാനത്തോടെയാണ് കേട്ടത്. മനുഷ്യത്വത്തിൻ്റെ പേരിൽ മാത്രമാണ് ഞാൻ ദിലീപിന് വേണ്ടി സംസാരിച്ചത്.
ഒരു പെൺകുട്ടിയുടെ ജീവിതത്തിലെ ഏറ്റവും വലിയ ടേണിങ് പോയിന്റ് എന്ന് പറയുന്നത് അവൾ പെണ്ണാകുന്ന ദിവസമാണ്. ആ പെണ്ണാകുന്ന ദിവസം അവളുടെ അമ്മ വരാതിരിക്കുകയും അച്ഛൻ അമ്മയുടെ റോളിൽ അമ്മയക്ക് പകരം ഇരിക്കുകയും ചെയ്ത ഒരു ഗതികെട്ടവനാണ് ദിലീപ് എന്നുള്ള ബോധത്തിൽ നിന്നാണ്, അല്ലെങ്കിൽ അമ്മയോടൊപ്പം പോകേണ്ട മകൾ എന്തുകൊണ്ട് അച്ഛന്റെ കൂടെ നിൽക്കുന്നു എന്ന് നോക്കുമ്പോൾ ദിലീപ് ആണ് ശരി എന്ന് തോന്നിയതുകൊണ്ടാണ് ഞാൻ സംസാരിച്ചത്.


Click it and Unblock the Notifications
