സനൽ കുമാർ പ്രണയിച്ച് വിവാഹം കഴിച്ചതാണ്, രണ്ട് ആണ്‍മക്കൾ ഉള്ളയാളാണ്'; തുറന്നടിച്ച് ശാന്തിവിള ദിനേശ്

സനൽ കുമാർ ശശിധരനെതിരെ സംവിധായകൻ ശാന്തിവിള ദിനേശ്. മാനസിക പ്രശ്നമുള്ളയാളാണ് സനൽകുമാർ എന്നും അയാൾക്ക് ആത്മഹത്യ പ്രവണത ഉണ്ടെന്നാണ് താൻ അറിഞ്ഞതെന്നും ശാന്തിവിള പറഞ്ഞു. പ്രണയിച്ച് വിവാഹം കഴിച്ച ഭാര്യയെ ഉപേക്ഷിച്ചാണ് സനൽ ഇപ്പോൾ സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ഇരിക്കുന്നതെന്നും ശാന്തിവിള ആരോപിച്ചു. സംവിധായകൻ്റെ വാക്കുകളിലേക്ക്

'നാല് സംസ്ഥാന അവാർഡുകൾ അടക്കമുള്ള ഷീൽഡുകൾ നിരത്തിവെച്ച് നിരാശാ കാമുകൻ സനൽകുമാർ ശശിധരന്റെ വിചിത്രമായ നിരാഹാര സമരം നടക്കുകയാണ്. കിടക്കാൻ പാകത്തിലുള്ള വിലകൂടിയ കസേരയും വലിയ ശീലകുടയുമായി സത്യാഗ്രഹം ആരംഭിച്ചു. ഞാനൊന്ന് അങ്ങോട്ടൊന്ന് പോയി സൽകുമാർ ശശിധരനെ കണ്ടാൽ അയാൾ എങ്ങനെ റിയാക്ട് ചെയ്യും എന്ന് അറിയില്ല .മറ്റേ മാഫിയ ഗ്രൂപ്പ് ലക്ഷങ്ങൾ തന്നിട്ട് എന്നെ കൊല്ലാൻ വിട്ട ആളാണ് ഈ അധമൻ എന്നൊക്കെ നിലവിളിച്ചാൽ കഥ മാറും. അല്ലെങ്കിൽ ഞാൻ പോയേനെ.

santhiviladinesh-15

നാണം കെട്ടവൻ എന്ന് വിളിച്ചാൽ നാണത്തിന് നാണക്കേടാവും എന്നതിനാൽ ഞാൻ വിളിക്കുന്നില്ല. മഞ്ജു വാര്യരുടെ സഹോദരൻ മധു വാര്യർ അടുത്തിടെ ഒരു പോസ്റ്റ് ഇട്ടിരുന്നു. മധു വിസ്തരിച്ച് ഫേസ്ബുക്കിൽ എഴുതിയിട്ടുണ്ട് . സമൂഹം ബഹുമാനത്തോടെ കാണുന്ന, സ്നേഹത്തോടെ കാണുന്ന ഒരു പെൺകുട്ടി സെക്സ് റാക്കറ്റിന്റെ പിടിയിലാണെന്നൊക്കെ പറഞ്ഞ് എഴുതി ഫ്ലക്സ് ഒക്കെ വെച്ച് വില കൂടിയ കസേരയിൽ നിവർന്ന് കിടന്ന് ,ആക്രിക്കടയിൽ വെച്ച പോലെ അവാർഡ് നിരത്തി വെച്ച് ഇങ്ങനെ കിടക്കുകയാണ്. മീഡിയകളായ മീഡിയകളെല്ലാം വാർത്ത കൊടുക്കുകയാണ്.അതിന് വേണ്ടിയായിരിക്കും കിടക്കുന്നത്. എന്നോട് ഒരാൾ പറഞ്ഞത് ആദ്യത്തെ സിനിമ രണ്ടു ദിവസം കൂടി കളിക്കാത്തതിൻ്റെ പേരിൽ കെഎസ്എഡിസിയുടെ ചെയർമാനായ രാജ്മോഹൻ ഉണ്ണിത്താനെ കാണാൻ ചെന്നിട്ട് കലാഭവന്റെ മുകളിൽ നിന്ന് ചാടാൻ ശ്രമിച്ച, ആത്മഹത്യ ടെൻഡൻസി ഉള്ള ഒരു ചെറുപ്പക്കാരൻ ആണ് ഇയാൾ എന്നാണ്.

ഇതുപോലെ ഒരു ചെറുപ്പക്കാരൻ ഇങ്ങനെ വഴി തെറ്റാൻ പാടുണ്ടോ? ഭാര്യയും രണ്ടു മക്കളും ഉള്ള ആളാണ്. അതും ഭാര്യയെ പ്രണയിച്ച് കല്യാണം കഴിച്ചയാളാണ്. കോളേജിൽ പഠിക്കുന്ന കാലത്ത് പ്രണയിച്ച് കല്യാണം കഴിക്കാൻ അവളുടെ വീട്ടിൽ ചെന്ന് ചോദിച്ചു. എന്നാൽ അവരുടെ അച്ഛൻ നോക്കിയപ്പോൾ നോർമൽ അല്ല എന്ന് മനസ്സിലായി. ആ പെൺകുട്ടിയുടെ അച്ഛൻ പറഞ്ഞു നിന്റെ കൂടെ കെട്ടിച്ചയിക്കില്ലെന്ന്. ഇവൻ നിർബന്ധിച്ച് വിളിച്ചുകൊണ്ട് വന്ന് കെട്ടി. രണ്ട് പിള്ളേര് ഉണ്ടായി. നല്ല മാന്യമായിട്ട് ജീവിക്കുകയായിരുന്നു. അവൾ അഡ്വക്കേറ്റ് ആണ്. അവരുമായിട്ട് അന്തസായിട്ട് ജീവിക്കുന്നതിനു പകരം ഭാര്യയും രണ്ട് മക്കളും ഉള്ളപ്പോൾ വേറൊരുത്തിക്ക് ജീവിതം കൊടുക്കാൻ ചെന്നു. അവൾ അറിഞ്ഞിട്ട് പോലുമില്ല. അല്ലെങ്കിൽ അവൾ പോടോ എന്ന് പറഞ്ഞതിന് ശേഷം അവളെ രക്ഷിക്കാനായിട്ട് സെക്രട്ടറിയറ്റിന്റെ നടയിൽ കിടക്കുന്ന ഇവന് സത്യം പറഞ്ഞാൽ നല്ല ഷോക്ക് കൊടുക്കേണ്ടതാണ്. ഒരു നാലഞ്ചു ഷോക്ക് കൊടുത്താൽ ചിലപ്പോൾ ശരിയാവാൻ സാധ്യതയുണ്ട്', ശാന്തിവിള പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma