മല്ലിക ചേച്ചിക്ക് എന്തിൻ്റെ ദീനമാണ്? അവരുടെ സ്വഭാവഗുണം എന്നിൽ ചാരിതായകും'; വീണ്ടും ശാന്തിവിള ദിനേശ്
മുൻപ് നടി ലെനയെ തന്റെ സീരിയലിൽ അഭിനയിപ്പിക്കാൻ മല്ലിക സുകുമാരൻ ഭീഷണിപ്പെടുത്തിയിരുന്നെന്ന് സംവിധായകൻ ശാന്തിവിള ദിനേശ് ആരോപിച്ചിരുന്നു. കൊടിയേരി ബാലകൃഷ്ണനാണ് കേരളത്തിലെ ആഭ്യന്തര വകുപ്പ് മന്ത്രിയെങ്കിൽ നീ എന്റെ കൂടെ പറന്നിരിക്കും എന്ന് ലെനയോട് മല്ലിക ചേച്ചി പറഞ്ഞു. ലെന വെട്ടിലായി. ലെനയെ ഞങ്ങൾ വിട്ടില്ല. മല്ലിക ചേച്ചി മരുമകൾ പൂർണിമയെ കൊണ്ട് വന്ന് സീരിയൽ ചെയ്ത് കുളമായി. മൊത്തം വഴക്കും ബഹളങ്ങളുമായി അകാലത്തിൽ ആ സീരിയൽ നഷ്ടപ്പെട്ടു എന്നായിരുന്നു തൻ്റെ യുട്യൂബ് ചാനലിലൂടെ ശാന്തിവിള പങ്കുവെച്ചത്. ഇപ്പോഴിതാ വിഷയത്തിൽ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹം. ശ്രീകുമാരൻ തമ്പിയെ കുറിച്ച് സംസാരിച്ചപ്പോഴാണ് മല്ലിക സുകുമാരനെതിരേയും പ്രതികരിച്ചത്. വായിക്കാം
'എനിക്കിപ്പോഴും ഒരു മാനസഗുരു തന്നെയാണ് ശ്രീകുമാരൻ തമ്പി സാർ. അത് എന്റെ മരണം വരെയും മാറില്ല. എന്നാൽ ഞാൻ മനസാ വാച കർമ്മണ ചിന്തിക്കാത്ത പല കള്ളങ്ങളും പറഞ്ഞ് ക്യാമറകൾക്ക് മുന്നിൽ എന്നെ നന്നായി അദ്ദേഹം നോവിച്ചു. എന്തിനാണ് എന്ന് എനിക്ക് ഇപ്പോഴും അറിയില്ല, പിന്നെ മല്ലിക ചേച്ചി ,അവർക്ക് എന്തിന്റെ ദീനമാണെന്ന് എനിക്കറിയില്ല. ഒരാവശ്യവുമില്ലാതെ എന്നെപ്പറ്റി മോശം വർത്തമാനം എന്തെല്ലാം പറഞ്ഞു അവർ. മാസത്തിൽ രണ്ടു തവണ എറണാകുളത്ത് വേറെന്തോ പണിക്ക് ഞാൻ പോകുന്ന കഥ അവർക്കറിയാമത്രേ. സ്വന്തം സ്വഭാവഗുണം എന്നിൽ ചാരിയതാകണം എന്നാണ് ഞാൻ ആശ്വസിക്കുന്നത്.

അതുപോലെ പൃഥവിരാജിനെ ഞാൻ മോശമായി പറഞ്ഞത്രേ. ഞാൻ ആദ്യമായി പട്ടാളം രവീന്ദ്രനോട് പിണങ്ങുന്നത് പൃഥവിരാജിനെ പറ്റി അപഖ്യാതി പറഞ്ഞതിനെതിരെ സംസാരിച്ചതിനാണ്. നിങ്ങൾക്ക് പൃഥവിരാജിനെ പറയാനുള്ള യോഗ്യതയില്ല എന്ന് പറഞ്ഞ് സംസാരിച്ചു തുടങ്ങിയിടത്താണ് പട്ടാളം രവീന്ദ്രനുമായി പ്രശ്നം തുടങ്ങുന്നത്.
ചില്ലുവിളക്കിലെ നായിക ലെന അമേരിക്കയിൽ നിന്നും വിളിച്ചു ചോദിച്ചത്രേ ചേച്ചി ഞാനും ചേച്ചിയുമായിട്ട് എന്തെങ്കിലും പ്രശ്നമം ഉണ്ടോ എന്ന് . എന്തു പറയാനാണ് ഇത്തരം നട്ടാൽ കുരുക്കാത്ത കള്ളം മാത്രം പറയുന്ന ഒരാളിനെ നമുക്ക് ഒരിക്കലും നേരെ നേർവഴിയെ കൊണ്ടുവരാൻ പറ്റില്ല. കണ്ടവരുടെ കാശിന് ഇവർ സീരിയൽ പ്രൊഡ്യൂസ് ചെയ്തതതും ലെനയെ ബുക്ക് ചെയ്തതും ഒരു ലക്ഷം ഇവർ അഡ്വാൻസ് കൊടുത്തതും അവരുടെ കുഴപ്പം കൊണ്ട് പറഞ്ഞ മാസം ഒന്നും സീരിയൽ തുടങ്ങാത്തതും ചില്ലുവിളക്കിന്റെ സെറ്റിൽ നിന്നും ലെനയെ ആഭ്യന്തര വകുപ്പ് മന്ത്രി കൊടിയേരി ആണെങ്കിൽ കൊണ്ടുപോയിരിക്കും എന്ന് ഭീഷണിപ്പെടുത്തിയതിന് വിജയൻ മുഖത്തല എന്ന എക്സിക്യൂട്ടീവ് സാക്ഷിയാണ്. എന്നിട്ടും ഇവർ നട്ടാൽ കുരുകാത്ത കള്ളങ്ങൾ പറഞ്ഞു. ഇവരോടൊക്കെ ചങ്ങാത്തം ഇല്ലാതിരിക്കുന്നതാണ് നല്ലത്'.


Click it and Unblock the Notifications
