Get Updates
Get notified of breaking news, exclusive insights, and must-see stories!

സച്ചിന്റെ മകൾ സാറ തെൻഡുൽക്കർക്കെതിരെ ശാരീരിക അധിക്ഷേപം; ചുട്ട മറുപടിയുമായി താരം

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറുടെ മകൾ സാറ തെൻഡുൽക്കറിന സോഷ്യൽ മീഡിയയിൽ ശാരീരികമായി അധിക്ഷേപിച്ച് ഓൺലൈൻ ചാനൽ. വിമാനത്താവളത്തിൽ വെച്ച് ചിത്രീകരിച്ച ദൃശ്യങ്ങൾക്കൊപ്പം തികച്ചും അപകീർത്തികരവും മോശവുമായ രീതിയിൽ അടിക്കുറിപ്പ് നൽകി പ്രചരിപ്പിച്ച പേജിനെതിരെ സ്വന്തം ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ അക്കൗണ്ട് നേരിട്ട് ടാഗ് ചെയ്ത് ശക്തമായ ഭാഷയിലാണ് സാറ പ്രതികരിച്ചത്.

സഹോദരൻ അർജുൻ തെൻഡുൽക്കറുടെ ഭാര്യയായ സാനിയ ചന്ദോക്കിനൊപ്പം സാറ വിമാനത്താവളത്തിൽ എത്തിയപ്പോഴായിരുന്നു സംഭവം. ഈ ദൃശ്യങ്ങൾ പങ്കുവെച്ച ഓൺലൈൻ പേജ്, ഹെഡിംഗിൽ "തടിയുള്ളവൾ സാറയാണ്, കൂടെയുള്ളത് നാത്തൂനാണ്" (Moti wali Sara hai, bagal wali bhabhi hai) എന്ന് അധിക്ഷേപകരമായി എഴുതുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് സാറ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയത്.

"പോസ്റ്റ് ഡിലീറ്റ് ചെയ്തതുകൊണ്ട് നിങ്ങളുടെ വൃത്തികേട് മാറില്ല"

തനിക്കെതിരെ വന്ന വിവാദ പോസ്റ്റിന്റെ സ്ക്രീൻഷോട്ട് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചുകൊണ്ട് സാറ കുറിച്ച വാക്കുകൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിട്ടുണ്ട്. "നിങ്ങൾ തികച്ചും അറപ്പുളവാക്കുന്നവനാണ്. ഇതല്ല മാധ്യമപ്രവർത്തനം. ഞങ്ങളെ ഞങ്ങളുടെ വഴിക്ക് വിടൂ," എന്ന് സാറ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു. സംഭവം വിവാദമായതോടെയും ആരാധകരുടെ പ്രതിഷേധം ശക്തമായതോടെയും പേജ് തങ്ങളുടെ വീഡിയോ ഡിലീറ്റ് ചെയ്ത് രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ ഇതിനും സാറ മറുപടി നൽകി. "നിങ്ങൾക്ക് വേണമെങ്കിൽ പോസ്റ്റ് നീക്കം ചെയ്യാം, പക്ഷേ അത് നിങ്ങളെ ഒട്ടും മാന്യനാക്കില്ല," എന്നായിരുന്നു അടുത്ത സ്റ്റോറിയിലൂടെ സാറ വ്യക്തമാക്കിയത്.

sara-tendulkar-1779447780 jpg

അതിരുകടക്കുന്ന പാപ്പരാസി സംസ്കാരത്തിനെതിരെ പ്രതിഷേധം

ഇൻസ്റ്റഗ്രാമിൽ മാത്രം 9.7 മില്യണിലധികം ഫോളോവേഴ്‌സുള്ള സാറയുടെ ഈ പ്രതികരണത്തെ പിന്തുണച്ച് നിരവധി ആളുകളാണ് രംഗത്തെത്തിയിരിക്കുന്നത്. സെലിബ്രിറ്റികളുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്നതിനും ലൈക്കുകൾക്കും വ്യൂസിനും വേണ്ടി സ്ത്രീകളെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതിനുമുള്ള ലൈസൻസല്ല മാധ്യമപ്രവർത്തനമെന്ന് നെറ്റിസൺസ് ചൂണ്ടിക്കാണിക്കുന്നു. മുൻപും പല ബോളിവുഡ് താരങ്ങളും ഇത്തരം അതിരുകടന്ന രീതികൾക്കെതിരെ രംഗത്തുവന്നിട്ടുണ്ടെങ്കിലും, അക്കൗണ്ടുകൾ നേരിട്ട് മെൻഷൻ ചെയ്തുകൊണ്ടുള്ള സാറയുടെ ഈ രീതി വലിയ രീതിയിൽ കയ്യടി നേടുന്നുണ്ട്.

മോഡലിങ് രംഗത്തും സോഷ്യൽ മീഡിയ പ്രൊമോഷനുകളിലും സജീവമായ സാറ, ഓസ്‌ട്രേലിയൻ ടൂറിസത്തിന്റെ ബ്രാൻഡ് അംബാസഡർ കൂടിയാണ്. കേവലം ക്ലിക്ക് ബെറ്റുകൾക്ക് വേണ്ടി പൊതുവിടങ്ങളിൽ വെച്ച് പ്രമുഖ വ്യക്തിത്വങ്ങളെ ബോഡി ഷെയ്മിങ്ങിന് ഇരയാക്കുന്ന ഇത്തരം സോഷ്യൽ മീഡിയ പേജുകൾക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്ന ആവശ്യവും ആരാധകരിൽ നിന്നും ശക്തമാകുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+