'ഇപ്പോഴും ടെൻഷൻ ആണ്, ചുണ്ടൊക്കെ വരണ്ട്, നാവൊക്കെ താണ് പോകുന്ന അവസ്ഥ', വിസ്മയയെ പിന്തുണച്ച് സീമ ജി നായർ

സിജെപി സമരത്തെ പിന്തുണച്ച് അഭിപ്രായം പറഞ്ഞതിന്റെ പേരിൽ ഏതാനും ദിവസങ്ങളായി സൈബർ ആക്രമണത്തിന് വിധേയയായിക്കൊണ്ടിരിക്കുകയാണ് മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ. പറഞ്ഞ നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്ന് കൂടി വ്യക്തമാക്കിയതോടെ സൈബർ ആക്രമണം ശക്തമായി. വിസ്മയയുടെ ആദ്യ ചിത്രമായ തുടക്കത്തിന് എതിരെയും ഹേറ്റ് ക്യാംപെയ്ൻ നടക്കുന്നു.

വിസ്മയയെ ബോഡി ഷെയ്മിംഗ് അടക്കം ചെയ്തുകൊണ്ടുളള പോസ്റ്റുകളും കമന്റുകളുമുണ്ട്. സൈബർ ആക്രമണത്തിന്റ പശ്ചാത്തലത്തിൽ വിസ്മയ മോഹൻലാലിനെ പിന്തുണച്ച് രംഗത്ത് വന്നിരിക്കുകയാണ് നടി സീമ ജി നായർ.

'' കഴിഞ്ഞ കുറെ ദിവസങ്ങൾ ആയി. .സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ് വിസ്മയ. അച്ഛനും, അമ്മയും സ്നേഹപൂർവ്വം മായ എന്ന് വിളിക്കുന്ന മോൾ. ഇത്രയധികം വലിച്ചു കീറാൻ ഈ മോൾ എന്താണ് ചെയ്തത്. ഈ ജനധിപത്യ രാജ്യത്തിൽ സ്വന്തം അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം പോലും ഇല്ലേ. അവരവർക്ക് ഇഷ്ട്ടമുള്ള കാര്യങ്ങൾ പറഞ്ഞില്ലെങ്കിൽ, ഏതു വിധേനയും തേച്ച് ഒട്ടിക്കുക, എത്രമാത്രം നികൃഷ്ട്ടമായി സംസാരിക്കാമോ അത്രയും സംസാരിക്കുക, ചില കമന്റുകൾ വായിക്കുന്ന നമ്മുക്ക് പോലും സഹിക്കുന്നില്ല. രാഷ്ട്രീയ അന്ധത പിടിച്ച കണ്ണുകൾ.

Seema G Nair

പിന്നെ വിസ്മയുടെ സംസാരത്തിനെയും, ബോഡി ലാൻഗ്യെജിനേയും ചോദ്യം ചെയ്ത് കുറച്ചുപേർ. ഞാനൊക്കെ എത്രയോ നാടകങ്ങൾ അഭിനയിച്ചു, ആയിരകണക്കിന് ആൾക്കാരുടെ മുന്നിൽ നാടകം ചെയ്തു, ഇപ്പോളും ഒരു ചെറിയ പ്രോഗ്രാമിന് ചെന്നാൽ പോലും എന്താ പറയേണ്ടതെന്നു അറിയില്ല. ടെൻഷൻ ആണ്. ചുണ്ടൊക്കെ വരണ്ട്, നാവൊക്കെ താന്നു പോകുന്ന അവസ്ഥ. അപ്പോൾ ലാലേട്ടന്റെ മോൾ എന്ന പ്രിവലേജിൽ ഇത് വരെ സോഷ്യൽ മീഡിയയിൽ വന്ന് ഒരു പ്രകടനവും കാണിക്കാത്ത ഒരു കുട്ടിയുടെ അവസ്ഥ എന്താകും. ഇത്രയും വലിയ ആൾക്കാരും സദസ്സും മുന്നിൽ കാണുമ്പോൾ, എന്താണ് പറയേണ്ടതെന്നു ഒരു കൺഫ്യൂഷൻ ഉണ്ടാവും.

ഒരു പണിയും ഇല്ലാതെ, ഒരു പണിക്കും പോകാതെ ഇരുന്ന് തെറിവിളിക്കുന്നവരോട് ഒന്നേ പറയാനുള്ളു. വല്ല പണിക്കും പോയി കുടുംബം പോറ്റാൻ നോക്കു. എന്തൊക്കെ പറഞ്ഞാലും, എത്ര ബോഡി ഷൈമിങ് ഉണ്ടായാലും വിസ്മയ ലാലേട്ടന്റെ മകളാണ്, ഇതൊന്നും ആ കുട്ടിക്ക് ഏൽക്കില്ല. വിസ്മയയുടെ കലാരംഗത്തേക്കുള്ള "തുടക്കം " ഗംഭീരം ആവട്ടെ. നന്മകൾ നേരുന്നു, സിനിമക്കായി കാത്തിരിക്കുന്നു''.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+