ഷാരൂഖ് ഖാന്റെ വരുമാനം കുത്തനെ ഇടിഞ്ഞു; 2500 കോടി താഴേക്ക്, എങ്കിലും ബച്ചനേക്കാള്‍ കേമന്‍
ഇന്ത്യയില്‍ ഏറ്റവും സമ്പന്നനായ താരം ആര് എന്ന ചോദ്യത്തിന് ഒരു ഉത്തരമേയുള്ളൂ. ബോളിവുഡ് ബാദ്ഷാ ഷാരൂഖ് ഖാന്‍. 10000 കോടിയാണ് ഇദ്ദേഹത്തിന്റെ ആസ്തി. സിനിമയില്‍ നിന്നും പരസ്യങ്ങളില്‍ നിന്നും ലഭിക്കുന്ന പ്രതിഫലം മാത്രമല്ല താരത്തിന്റെ വരുമാനം. സിനിമാ നിര്‍മണ കമ്പനി റെഡ് ചില്ലീസ് എന്റര്‍ടൈമെന്റ്, നൈറ്റ് റൈഡേഴ്‌സ് സ്‌പോര്‍ട്‌സ് എന്നിവയില്‍ നിന്നുള്ള വരുമാനവും ഇതില്‍പ്പെടും.
'ഹുറുണ്‍ ഇന്ത്യ റിച്ച് ലിസ്റ്റ് 2026' ലാണ് ഷാരൂഖ് ഖാന്റെ ആസ്തി വിവരങ്ങള്‍. ഇന്ത്യയിലെ ഏറ്റവും വലിയ സമ്പത്തുള്ള താരമായി ഒന്നാം സ്ഥാനത്ത് ഷാരൂഖ് ഖാന്‍ ആണ് പട്ടിയിലുള്ളത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഹുറുണ്‍ ഇന്ത്യ പുറത്തിറക്കിയ പട്ടികയില്‍ ഷാരൂഖിന്റെ ആസ്തി 12490 കോടിയായിരുന്നു. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ ഷാരൂഖ് ഖാന്റെ വരുമാനത്തില്‍ 2490 കോടി രൂപയുടെ കുറവുണ്ടായി. ഒരു വര്‍ഷത്തിനിടെയാണ് ഇത്രയും കുറവ് എന്നതും എടുത്തു പറയണം.

വരുമാനത്തില്‍ കുറവ് വന്നിട്ടുണ്ടെങ്കിലും പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള അമിതാബ് ബച്ചനേക്കാള്‍ വളരെ മുന്നിലാണ് ആസ്തിയില്‍ ഷാരൂഖ് ഖാന്‍. ബച്ചന്റെ വരുമാനം 4000 കോടി രൂപയാണ്. ഷാരൂഖ് ഖാനേക്കാള്‍ 6000 കോടി കുറവ്. മൂന്നാം സ്ഥാനത്തുള്ള സല്‍മാന്‍ ഖാന്റെ ആസ്തി 3000 കോടി വരും. നാലാം സ്ഥാനത്തുള്ള ഹൃത്വിക് റോഷന്റെ ആസ്തി 2500 കോടിയാണ് എന്നും പട്ടികയില്‍ പറയുന്നു.
സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന കിങ് എന്ന വമ്പന്‍ ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലാണ് ഷാരൂഖ് ഖാന്‍. ഈ ചിത്രം ഷാരൂഖിന്റെ ഏറ്റവും വലിയ തിരിച്ചുവരവായിരിക്കും എന്നാണ് വിലയിരുത്തലുകള്‍. 2023ല്‍ പുറത്തിറങ്ങിയ ഡങ്കി എന്ന സിനിമയ്ക്ക് ശേഷം ഷാരൂഖിന്റെ മറ്റ് ചിത്രങ്ങളൊന്നും റിലീസ് ചെയ്തിട്ടില്ല. ഷാരൂഖ് ഖാന്റെ മകള്‍ സുഹാന ഖാന്‍ ഈ സിനിമയിലൂടെ ബിഗ് സ്‌ക്രീനില്‍ അരങ്ങേറ്റം കുറിക്കുന്നു എന്നതാണ് മറ്റൊരു പ്രധാന ആകര്‍ഷണം.
ദീപിക പദുകോണ്‍ ആണ് ചിത്രത്തില്‍ സ്ത്രീ കഥാപാത്രങ്ങളില്‍ പ്രമുഖ വേഷത്തില്‍ എത്തുന്നത്. അഭിഷേക് ബച്ചന്‍ വില്ലന്‍ റോള്‍ കൈകാര്യം ചെയ്യുമെന്ന വാര്‍ത്തകളും വന്നിട്ടുണ്ട്. അഭയ് വര്‍മയും ഈ ചിത്രത്തില്‍ പ്രധാന റോളില്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നുണ്ട്. ഈ വാര്‍ഷം ഡിസംബര്‍ 24ന് കിങ് റിലീസ് ചെയ്യുമെന്ന് കഴിഞ്ഞ ദിവസം ഷാരൂഖ് ഖാന്‍ വെളിപ്പെടുത്തി. ആരാധകരുടെ മനസിനും കണിനും ആനന്ദം തരുന്ന ചിത്രമായിരിക്കും ഇതെന്നും ഷാരൂഖ് ഖാന്‍ പ്രതികരിച്ചു. സിനിമ വൈകുന്നതില്‍ തനിക്ക് വിഷമമുണ്ടെന്നും എന്നാല്‍ ഈ കാത്തിരിപ്പ് ഒരിക്കലും വെറുതെയാകില്ലെന്നും താരം വ്യക്തമാക്കി.


Click it and Unblock the Notifications
