'ശ്വേതയും പവർ ഗ്രൂപ്പിൻ്റെ ഭാഗം; അത് പറയുന്നത് മമ്മൂക്കയും മോഹൻലാലും സംസാരിക്കില്ലെന്ന ധൈര്യത്തിൽ'
അമ്മയിൽ പവർ ഗ്രൂപ്പുണ്ടെന്ന ശ്വേത മേനോൻ്റെ വാക്കുകൾക്ക് നേരെ പരിഹാസവുമായി ഡബ്ബിങ്ങ് ആർട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി. ശ്വേതയും പവർഗ്രൂപ്പിൻ്റെ ഭാഗമാണെന്നും അവർക്ക് വേണ്ടത് അമ്മയുടെ അധികാരസ്ഥാനം മാത്രമാണെന്നും ഭാഗ്യലക്ഷ്മി കുറ്റപ്പെടുത്തി. 'പോയവരെ തിരികെ കൊണ്ടുവരും അതിജീവിതയുമായി സംസാരിക്കും എന്നൊക്കെ ഘോര ഘോരം വാചകമടിച്ച നിങ്ങൾ പിന്നീട് 'ഏട്ടനെ' കെട്ടിപ്പിടിക്കുന്ന കാഴ്ച മാത്രമേ കണ്ടുള്ളു. ഉത്തരം മുട്ടുമ്പോൾ പവർ ഗ്രൂപ്പ്, സ്ത്രീകളോടൊപ്പം എന്നാ കാർഡൊന്നും ഇറക്കരുതെന്നും ഭാഗ്യലക്ഷ്മി ഫേസ്ബുക്കിൽ കുറിച്ചു.
'ശ്രീമതി ശ്വേത മേനോൻ ,വീണ്ടും വീണ്ടും പരിഹസിക്കപ്പെടുകയാണ് നിങ്ങൾ.
പവർ ഗ്രൂപ്പ് ന്റെ ഭാഗം തന്നെയാണ് നിങ്ങളും. അവൾ ആക്രമിക്കപ്പെട്ടപ്പോൾ നിങ്ങൾ എവിടെയായിരുന്നു? അന്നും നിങ്ങൾ ആ സംഘടനയിൽ ഉണ്ടായിരുന്നല്ലോ? അവളെ ഒന്ന് പോയി കണ്ടോ? വിളിച്ചോ? അവൾക്ക് വേണ്ടി ശബ്ദമുയർത്തിയോ? ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നപ്പോൾ നിങ്ങളുടെ നിഴൽ പോലും കേരളം കണ്ടില്ല.. എന്നും comfort zone ൽ നിന്നുകൊണ്ട് ആസ്വദിക്കുകയായിരുന്നില്ലേ? ഈ കാലയളവിൽ നിങ്ങൾക്ക് എന്തെങ്കിലും തിരിച്ചറിവ് ഉണ്ടായിട്ടുണ്ടാവാം എന്ന് കരുതിയാണ് സ്ത്രീകൾ A.M.M.A നയിക്കാൻ മുന്നോട്ട് വരട്ടെ എന്ന് ഞാനും നിങ്ങളുടെ അംഗങ്ങളിൽ പലരോടും വോട്ട് ചെയ്യാൻ പറഞ്ഞത്.. "പാലം കടക്കുവോളം നാരായണ കടന്ന് കഴിഞ്ഞാൽ കൂരായണ" എന്നപോലെ പോയവരെ തിരികെ കൊണ്ടുവരും അതിജീവിതയുമായി സംസാരിക്കും എന്നൊക്കെ ഘോര ഘോരം വാചകമടിച്ച നിങ്ങൾ പിന്നീട് ഏട്ടനെ കെട്ടിപ്പിടിക്കുന്ന കാഴ്ച മാത്രമേ കണ്ടുള്ളു.

(അവൾ വിലക്കപ്പെട്ടവളല്ലേ) നിങ്ങളുടെ രാഷ്ട്രീയമൊന്നും എനിക്കറിയില്ല. പക്ഷെ ഒരു കാര്യം മനസിലായി. നിങ്ങൾക്ക് ആ കസേര മാത്രമേ വേണ്ടു. നിങ്ങൾ ഒരിക്കലും സ്ത്രീകൾക്ക് വേണ്ടി ശബ്ദം ഉയർത്തിയിട്ടില്ല, ശബ്ദമുയർത്തില്ല. കാരണം നിങ്ങളും നിങ്ങളോടൊപ്പം നിൽക്കുന്നവരും
നിങ്ങൾക്ക് എതിരെ നിൽക്കുന്നവരും പവർ ഗ്രൂപ്പ് ന്റെ ഭാഗമാണ്. ഉത്തരം മുട്ടിയപ്പോൾ പവർ ഗ്രൂപ്പ്, സ്ത്രീകളോടൊപ്പം, card ഇറക്കല്ലേ. നമ്മളും ചോറാണ് ഉണ്ണുന്നത്.
ശ്രീ മോഹൻലാലും മമ്മുക്കയും പുറത്ത് വന്ന് സംസാരിക്കില്ല എന്ന ധൈര്യത്തിലാണ് നിങ്ങൾ
അവർ സപ്പോർട്ട് ചെയ്തു എന്ന് പറയുന്നത്.. അല്ലെങ്കിൽ അവർ പറയട്ടെ. നിലപാട് എന്ന വാക്കിന്റെ അർത്ഥം പോലും അറിയാത്ത നിങ്ങൾ പറയുന്നു A.M.M.A സ്ത്രീകൾക്കൊപ്പമല്ല എന്ന്.. എന്തൊരു തമാശ.. നിങ്ങളെന്നല്ല അവിടെ ആര് നേതൃ സ്ഥാനത്ത് വന്നാലും അവളോടൊപ്പം ആരും നിൽക്കില്ല.. അൻസിബയെ മദ്യപാനി എന്നും അവിഹിത എന്നും ഒരു വ്യക്തി പറഞ്ഞപ്പോൾ അഡ്ഹോക് കമ്മിറ്റി പോലും ഒരക്ഷരം മിണ്ടിയില്ല.. ഒരു പെണ്ണ് അപമാനിക്കപ്പെട്ടാൽ അവൾ കോടതിയിൽ പോകുമ്പോൾ ഞങ്ങളും ഉണ്ട് നിന്നോടൊപ്പം എന്ന് പറയാൻ ആവില്ല A.M.M.A ക്ക് കാരണം
അതിന്റെ ഘടന...അതങ്ങനെയാണ്... പുതിയ തലമുറയിലെ നടൻമാർ വരട്ടെ എന്ന് ചിലർ പറയുന്നത് കേട്ടു.
എന്തേ പുതിയ തലമുറയിലെ നടിമാർ എന്ന് ആരും പറയുന്നില്ല... Advisory board ൽ മോഹൻലാൽ മമ്മുട്ടി യോടൊപ്പം രേവതി, പാർവതി തിരുവോത്, റിമ കല്ലിങ്കൽ പോലെയുള്ളവരും വരട്ടെ.. ഇനി വരുന്നത് പുതിയ തലമുറയാണെങ്കിൽ
ഇറങ്ങിപ്പോയ അവരെയെങ്കിലും തിരികെ കൊണ്ടുവരാൻ ശ്രമിക്കു.. ജനാധിപത്യ രീതിയിൽ ആവട്ടെ. ഇതിൽ എനിക്കെന്ത് കാര്യം എന്ന് ചിലർ ചോദിക്കാം public platform ൽ വന്നില്ലേ വിഷയം. ഇതിന് താഴെ വന്ന് ആര് എന്ത് തെറി വിളിച്ചാലും
ഞാൻ വായിക്കാൻ പോകുന്നില്ല'












Click it and Unblock the Notifications