'മോളൂ,ഇത് ആയുസ് കുറക്കും എന്ന് ശ്വേത ,ജഗദീഷ് ചേട്ടൻ പറഞ്ഞത് എങ്ങനെ പുറത്തുവന്നു';മായ വിശ്വനാഥ്
'അമ്മ'യുടെ പ്രസിഡൻ്റ് നടി ശ്വേത മേനോനെതിരെ നടി മായ വിശ്വനാഥ്. അവർ സംഘടനയിലെ പലരേയും അടിച്ചമർത്തുകയാണെന്നും നിലപാടില്ലാത്ത വ്യക്തിയാണെന്നും മായ വിമർശിച്ചു. തൻ്റെ പിന്നിൽ ആരുമില്ലെന്ന് അവർ പറഞ്ഞുകൊണ്ടിരുന്നത് കളവാണെന്ന് ഇപ്പോൾ തിരിച്ചറിയുന്നുവെന്നും ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞു. നടിയുടെ വാക്കുകളിലേക്ക്
'ഞാൻ ശ്വേത ചേച്ചിയടെ അടുത്ത് ലക്ഷ്മിപ്രിയയെ കുറിച്ച് പല കാര്യങ്ങളും ചോദിച്ചപ്പോൾ മോളു ഇത് നല്ലതല്ല മോളുടെ ആയുസ്സ് കുറഞ്ഞുകൊണ്ടിരിക്കുകയാണ് എന്നായിരുന്നു മറുപടി. ജനറൽ ബോഡി മീറ്റിങ്ങിന്റെ തൊട്ട് തലേ ദിവസം ആയിരുന്നു ഇത്. എനിക്ക് ശ്വേത ചേച്ചിയെ പോലെ വ്യക്തിത്വം ഇല്ലാത്തതുകൊണ്ട് ആ വോയിസ് മെസ്സേജ് ആർക്കും കാണിച്ചും കൊടുത്തിട്ടില്ല ഒരു സ്ഥലത്തും അയച്ചിട്ടില്ല. പക്ഷേ എന്റെ കയ്യിൽ വോയിസ് മെസ്സേജ് ഉണ്ട്. ശ്വേത ചേച്ചി ചിലരെ ടാർഗറ്റ് ചെയ്ത് അരുടെ ശബ്ദമൊക്കെ റെക്കോഡ് ചെയ്തുവെച്ചു.

ഞാൻ നാളെ ഒരു എംഎൽഎയോ അല്ലെങ്കിൽ ഒരു മെമ്പറോ കൗൺസിലറോ ആയിരുന്നെങ്കിൽ എന്റെയും വോയിസ് ഇവർ റെക്കോർഡ് ചെയ്ത് വെക്കുമായിരുന്നു. ഞാൻ ഒന്നും അല്ലാത്തത് കൊണ്ടാണ് അവർ അതൊന്നും ചെയ്യാതിരുന്നത്. ഇവർ എല്ലാവരേയും അടിച്ചമർത്തുകയാണ്. ഇവർ എന്നോട് പറഞ്ഞത് എന്റെ കൈ ബ്ലാക്ക് ആൻഡ് വൈറ്റ് ആണ് എന്റെ മുന്നിലോ പിന്നിലോ ആരുമില്ലെന്ന്. ഞാൻ അവരുടെ അടുത്ത് ചോദിച്ചില്ലല്ലോ , ഉള്ളതുകൊണ്ടല്ലേ അവർ അങ്ങനെ പറയുന്നത്.
അൻസിബയ്ക്ക് വലിയ പിന്തുണ ഇല്ല. ഒരു ഇന്ത്യൻ പൗരനാണ്, അവർക്ക് എന്തുകൊണ്ടാണ് നീതി നിഷേധിക്കുന്നത്. അതിനെ എന്തൊക്കെ രീതിയിലാണ് അധിക്ഷേപിച്ചത്. ആ കുട്ടിക്ക് ഒരു ഫാമിലി ഇല്ലേ .അതും എന്നെപ്പോലെ കല്യാണം കഴിക്കാതെ നിൽക്കുന്ന ഒരു വ്യക്തിയാണ്.അൻസിബക്ക് നീതി കിട്ടണം. ആ കുട്ടിയെ വിളിച്ചത് ജിഹാദി എന്നാണ്. അതൊരു സമുദായത്തിനെ മുഴുവനും ഇടിച്ചു താക്കുന്നതല്ലേ. എന്തുകൊണ്ടാണ് ആ സമുദായം മിണ്ടാതിരിക്കുന്നത്? ഉഷ ചേച്ചിയെ ജിഹാദി എന്ന് വിളിച്ചു. ആ ഗ്രൂപ്പിൽ ശ്വേത ചേച്ചി അത് കേട്ട് ചിരിച്ചു, സരയുവും ചിരിച്ചു. ഒരു സംഘടനയിൽ എന്തിനാണ് വർഗീയത കൊണ്ടുവരുന്നത്?
ബൈലോ ഒക്കെ എന്തിനാണ് ഇവർ തിരുത്തുന്നത്? ചില ന്യായങ്ങൾ ഷമ്മി ചേട്ടൻ പറഞ്ഞതുകൊണ്ടാണ് അദ്ദേഹത്തെ പുറത്താക്കിയത്. ജനറൽ ബോഡി നടക്കുമ്പോൾ ഷമ്മി ചേട്ടൻ വീഡിയോ എടുത്തു എന്ന് ശ്വേത ചേച്ചി പറഞ്ഞുകൊണ്ടാണ് ഷമ്മിചേട്ടനെ പുറത്താക്കുന്നത്. ജഗദീഷേട്ടൻ ഈ ജറൽബോഡിയിൽ സംസാരിച്ച വീഡിയോ എങ്ങനെയാണ് മാധ്യമങ്ങൾക്ക് കിട്ടിയത്? ജഗതീഷേട്ടൻ എത്ര മനോഹരമായിട്ട് സംസാരിച്ച സാധനം എന്തിനാണ് പുറത്തു വന്നത്? അന്ന് ഷമ്മി ചേട്ടനെ വലിച്ചു കീറി.
അതിജീവിതകളെ കൊണ്ടുവരും പുറത്തുപോയ ഡബ്ലുസിസി അംഗങ്ങളെ കൊണ്ടുവരും എന്നൊക്കെയാണ് അധികാരത്തിലേറിയപ്പോൾ അവർ പറഞ്ഞത്. പിന്നെ പറയുകയാണ് അവരെ തിരിച്ചുകൊണ്ടുവരാൻ സമ്മതിക്കുന്നില്ല ചിലരെന്ന്. അതാരാണെന്ന് അവർ പറയട്ടെ. രമേഷ് പിഷാരിയുടെ വോയ്സ് വരെ പുറത്തുവിട്ടവർ എന്തുകൊണ്ടാണ് ആ പറഞ്ഞവരുടെ പേരും വോയ്സും പുറത്തുവിടാത്തത്. ഇതൊക്കെ ചുമ്മാതാണ്. മാധ്യമ ങ്ങളുടെ മുന്നിൽ സ്വയം വെള്ള പൂശാനും നന്മമരം ആവാനും മാത്രമായിരുന്നു ഇതൊക്കെ'


Click it and Unblock the Notifications