Get Updates
Get notified of breaking news, exclusive insights, and must-see stories!

പവര്‍ഗ്രൂപ്പ് അമ്മ ഫണ്ടില്‍ തിരിമറി നടത്തിയെന്ന് ശ്വേത; 'എന്നെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചു'

മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയിലെ തര്‍ക്കം പുതിയ വഴിത്തിരിവിലേക്ക്. അമ്മയുടെ ഫണ്ടില്‍ ചിലര്‍ തിരിമറി നടത്തിയിട്ടുണ്ട് എന്നും അത് താന്‍ ചോദ്യം ചെയ്തതാണ് തന്നെ അപമാനിക്കാന്‍ കാരണമായത് എന്നും പ്രസിഡന്റ് ശ്വേത മേനോന്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അവരുടെ പ്രതികരണം. അമ്മയില്‍ പവര്‍ഗ്രൂപ്പ് ഉണ്ട് എന്നും ശ്വേത തുറന്നടിച്ചു.

1.30 ലക്ഷത്തിന്റെ ഗാലക്സി S25 അൾട്ര വെറും 41,999 രൂപയ്ക്ക്! ഈ ഓഫർ ഒരിക്കലും മിസ്സ് ആക്കല്ലേ ചങ്കുകളെ
1.30 ലക്ഷത്തിന്റെ ഗാലക്സി S25 അൾട്ര വെറും 41,999 രൂപയ്ക്ക്! ഈ ഓഫർ ഒരിക്കലും മിസ്സ് ആക്കല്ലേ ചങ്കുകളെ

ജനറല്‍ ബോഡി യോഗത്തില്‍ തന്നെ കൈയേറ്റം ചെയ്യാന്‍ വരെ ശ്രമമുണ്ടായപ്പോഴാണ് അമ്മയില്‍ നിന്ന് പിന്മാറുന്നതിനെ പറ്റി ചിന്തിച്ചത് എന്നും ഒരു സാധാരണ സ്ത്രീക്ക് ഈ പവര്‍ഗ്രൂപ്പിനെ ഒറ്റയ്ക്ക് നേരിടാനാവില്ല എന്നും ശ്വേത മേനോന്‍ പറയുന്നു. സ്ഥാനങ്ങള്‍ക്കോ വ്യക്തിപരമായ നേട്ടത്തിനോ അല്ല തന്റെ പോരാട്ടമെന്നും സംഘടനയിലെ സാധാരണക്കാര്‍ക്ക് വേണ്ടിയാണ് എന്നും അവര്‍ പറഞ്ഞു.

Shwetha Menon

ശ്വേത മേനോന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

AMMAയിലുള്ള മിക്കവരും ഫീല്‍ഡ് ഔട്ട് ആയവരാണ്, ഇവര്‍ക്കൊന്നും സിനിമയില്ല എന്ന് പറഞ്ഞ് ഞങ്ങളുടെ സംഘടനയെ പലരും സോഷ്യല്‍ മീഡിയയില്‍ കളിയാക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഞാന്‍ ഒരു കാര്യം തുറന്ന് പറയട്ടെ... അത് ഒരു സത്യമാണ്. സ്ഥിരവരുമാനമില്ലാതെ ജീവിക്കുന്ന ഒത്തിരി കലാകാരന്മാര്‍ അമ്മയിലുണ്ട്. ആരുടെയെങ്കിലും മുന്നില്‍ കൈ നീട്ടാതെ ജീവിക്കാനും, മരുന്ന് വാങ്ങാനും, ഒരു നേരത്തെ ആഹാരം കണ്ടെത്താനും അവര്‍ക്ക് കൈത്താങ്ങാവുക എന്നതാണ് AMMAയുടെ സ്ഥാപിത ലക്ഷ്യം.

ഈ രാശിക്കാരാണോ? ജൂലൈ 7 മുതല്‍ അതിവിശിഷ്ടമായ രാജയോഗം തുടങ്ങും; ഇനി പേടിക്കാനില്ല!
ഈ രാശിക്കാരാണോ? ജൂലൈ 7 മുതല്‍ അതിവിശിഷ്ടമായ രാജയോഗം തുടങ്ങും; ഇനി പേടിക്കാനില്ല!

ഇതിനുള്ള പണം കണ്ടെത്താന്‍ വേണ്ടിയാണ് ലാലേട്ടനും മമ്മൂക്കയും മറ്റ് സ്റ്റാര്‍ വാല്യൂ ഉള്ള താരങ്ങളും അവരുടെ സമയവും അധ്വാനവും ചിലവഴിച്ച് AMMAയുടെ സ്‌പോണ്‍സര്‍ഡ് പ്രോഗ്രാമുകളില്‍ പങ്കെടുക്കുന്നത്. ആ പണം തരുന്നത് ഹിന്ദുവാണോ, മുസ്ലീമാണോ, ക്രിസ്ത്യാനിയാണോ, അമ്പലമാണോ, പള്ളിയാണോ, അംബാനിയാണോ, അദാനിയാണോ എന്നൊന്നും ഞങ്ങള്‍ ഒരിക്കലും നോക്കിയിട്ടില്ല.

സഹായിക്കാന്‍ മുന്നോട്ട് വരുന്ന എല്ലാവരെയും ഞങ്ങള്‍ ഒരേ മനസ്സോടെയാണ് സ്വീകരിച്ചിട്ടുള്ളത്. പക്ഷേ, അമ്മയുടെ അംഗങ്ങള്‍ക്ക് അവകാശപ്പെട്ട ഫണ്ട്... അവരുടെ ചികിത്സയ്ക്കും മരുന്നിനും ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കുമായി മാറ്റിവെച്ചിരുന്ന ഫണ്ടില്‍ ചില കുറ്റാരോപിതര്‍ മുന്‍പ് നടത്തിയ സാമ്പത്തിക തിരിമറികള്‍ ഞാന്‍ കണ്ടെത്തി. ആ കാര്യങ്ങള്‍ ഞാന്‍ ചോദ്യം ചെയ്യാന്‍ തുടങ്ങിയപ്പോള്‍ മുതലാണ് എന്നെ അവര്‍ അപമാനിക്കാന്‍ ശ്രമിച്ചത്.

സൗജന്യ സ്ത്രീ യാത്രാ പദ്ധതി നിർത്തലാക്കുമോ? ഈ മാസം 13-ന് ഗതാഗത വകുപ്പിന്റെ അടിയന്തര യോഗം
സൗജന്യ സ്ത്രീ യാത്രാ പദ്ധതി നിർത്തലാക്കുമോ? ഈ മാസം 13-ന് ഗതാഗത വകുപ്പിന്റെ അടിയന്തര യോഗം

General Body മീറ്റിംഗില്‍ എന്നെ കൈയേറ്റം ചെയ്യാന്‍ വരെ ശ്രമിച്ചു. ആ സാഹചര്യത്തിലാണ് ഞാന്‍ അമ്മയില്‍ നിന്ന് പിന്മാറുന്നതിനെ പറ്റി ചിന്തിച്ചത്. ഒരു സാധാരണ സ്ത്രീക്ക് മലയാള സിനിമയിലെ ആ 'power group'നെ ഒരിക്കലും ഒറ്റയ്ക്ക് നേരിടാന്‍ ആവില്ല എന്നത് ഞാന്‍ AMMA പ്രസിഡന്റായി മത്സരിച്ച അന്നു മുതല്‍ ഇന്ന് വരെ ഞാന്‍ നേരിട്ട ആക്രമണങ്ങളുടെ ലിസ്റ്റ് നോക്കിയാല്‍ മനസ്സിലാകും.

എന്തിന് ലാലേട്ടന്‍ വരെ AMMAയുടെ പ്രസിഡന്റ് സ്ഥാനം രാജിവെച്ച് പോയില്ലേ? ഈ കുറ്റാരോപിതര്‍ ചെയ്യുന്ന തിരിമറികള്‍ക്കും തട്ടിപ്പുകള്‍ക്കും എന്തിന് ചീത്തപ്പേര് കേള്‍ക്കണം എന്ന് ലാലേട്ടന്‍ വരെ ചിന്തിച്ചില്ലേ? ഞാന്‍ നടത്തിയ പോരാട്ടത്തിന്റെ ഒരു ഘട്ടത്തിലും എന്റെ പോരാട്ടം ഏതെങ്കിലും സ്ഥാനങ്ങള്‍ക്കോ വ്യക്തിപരമായ നേട്ടത്തിനോ ആയിരുന്നില്ല. AMMAയില്‍ സാമ്പത്തിക തിരിമറി നടത്തിയവര്‍ക്കെതിരെയും ചില കുറ്റാരോപിതര്‍ക്കെതിരെയുമാണ് എന്റെ പോരാട്ടം.

നുണക്കഥകള്‍ പ്രചരിപ്പിച്ചും അപകീര്‍ത്തിപ്പെടുത്തിയും എന്നെ നിശ്ശബ്ദയാക്കാമെന്നാണ് അവര്‍ കരുതുന്നത്. എന്നെക്കുറിച്ച് എത്ര നുണകള്‍ പ്രചരിപ്പിച്ചാലും, എത്ര അപമാനിച്ചാലും, ഈ പോരാട്ടത്തില്‍ നിന്ന് ഞാന്‍ ഒരിക്കലും പിന്നോട്ടില്ല. കാരണം, ഇത് AMMAയുടെയും അതിലെ സാധാരണ അംഗങ്ങളുടെയും അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള പോരാട്ടമാണ്.

ഇനി ഞാന്‍ ഇതില്‍ തോറ്റുപോയാലും സാരമില്ല. കാരണം, ഈ പോരാട്ടത്തിലൂടെ ആ power group അമ്മയുടെ മെമ്പേഴ്‌സിന്റെ മുന്നില്‍ expose ചെയ്യപ്പെട്ടുകഴിഞ്ഞു. അതുതന്നെയാണ് എന്റെ ഏറ്റവും വലിയ വിജയം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+