'അഹാനയുടെ മകളുടെ വിവാഹത്തിന് സിന്ധുവിന് ക്ഷണം ലഭിക്കട്ടെ'; വായടപ്പിച്ച് സിന്ധുവിൻ്റെ മറുപടി

കഴിഞ്ഞ ദിവസമാണ് നടി അഹാന കൃഷ്ണയും ഛായാഗ്രാഹകൻ നിമിഷ് രവിയും വിവാഹിതരായത്. 10 വർഷം നീണ്ട പ്രണത്തിനൊടുവിലാണ് വിവാഹം. ഈ മാസം 13 നാണ് വിവാഹം നടന്നതെങ്കിലും രണ്ട് ദിവസം കഴിഞ്ഞ് മാത്രമാണ് അഹാന വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. പ്രീയപ്പെട്ട താരത്തിൻ്റെ വിവാഹ ചിത്രങ്ങൾ വലിയ സ്നേഹത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. എന്നാൽ പതിവ് പോലെ തന്നെ ചിലർ വിമർശനവുമായി എത്തി. അഹാനയുടെ ലുക്കിനെ കുറിച്ചും ചടങ്ങിനെ കുറിച്ചുമെല്ലാമാണ് വിമർശനങ്ങൾ.

അഹാനയുടെ സഹോദരിയായ ദിയയുടെ വിവാഹവുമായി താരതമ്യം ചെയ്ത് കുറ്റപ്പെടുത്തവരും ഇക്കൂട്ടത്തിൽ ഉണ്ട്. ഇപ്പോഴിതാ തൻ്റെ കുടുംബത്തിനെതിരെ ഉയരുന്ന പരിഹാസങ്ങൾക്കും വിമർശനങ്ങൾക്കും മറുപടി നൽകുകയാണ് അഹാനയുടെ അമ്മ സിന്ധു കൃഷ്ണ. സിന്ധു പങ്കിട്ട അഹാനയുടെ വിവാഹചിത്രങ്ങൾക്ക് താഴെ വന്ന നെഗറ്റീവ് കമൻ്റുകളോടാണ് അവർ പ്രതികരിച്ചത്.

sindhukrishna2-6

അഹാനയുടെ വിവാഹ സാരിയേയും മെയ്ക്കപ്പിനേയും വിമർശിച്ചാണ് ഒരാൾ കമൻ്റിട്ടത്. അഹാന എന്താ ക്ലാസിക്കൽ ഡാൻസ് അരങ്ങേറ്റത്തിന് പോവുകയാണോ എന്നാണ് നടിയുടെ ബ്രൈഡ് ലുക്കിനെ പരിഹസിച്ച് ഒരാൾ കമൻ്റ് ചെയ്തത്. ഇതിന് ഞാനും പോകുന്നുണ്ട്, നിങ്ങളും വരുന്നോ എന്നായിരുന്നു സിന്ധുവിൻ്റെ മറുപടി.

വലിയ ഫാഷൻ സെൻസുള്ള ആളാണ് അഹാന. അതുകൊണ്ട് തന്നെ താരത്തിൻ്റെ ബ്രൈഡൽ ലുക്ക് എന്തായിരിക്കുമെന്നുള്ള ആകാംക്ഷ ആരാധകരിൽ ഉണ്ടായിരുന്നു. നേരത്തേ സഹോദരി ദിയയുടെ വിവാഹത്തിന് അഹാന ഒരുങ്ങിയത് ആരാധകരുടെ മനംകവർന്നിരുന്നു. അന്നൊരു വധുവിനെ പോലെയായിരുന്നു താരത്തിൻ്റെ വേഷവിധാനം. അതുകൊണ്ട് തന്നെ സ്വന്തം വിവാഹത്തിന് അഹാന എന്ത് സർപ്രൈസാണ് ഒളിപ്പിച്ചിരിക്കുന്നതെന്നായിരുന്നു ആരാധകർ ഉറ്റുനോക്കിയത്. തിളങ്ങുന്ന ചുവപ്പു നിറത്തിലുള്ള പട്ടുസാരിയാണ് അഹാന വിവാഹദിനത്തിൽ തിരഞ്ഞെടുത്തത്. തമിഴ് വധുവിനെ പോലെയാണ് അഹാന ഒരുങ്ങിയത്.

അഹാനയുടെ വിവാഹത്തിന് വളരെ അടുത്ത ആളുകൾ മാത്രമായിരുന്നു പങ്കെടുത്തത്. അതേസമയം ചടങ്ങിൽ ചിലരുടെ അസാന്നിധ്യം സോഷ്യൽ മീഡിയയിൽ ചർച്ചയായി. സിന്ധു കൃഷ്ണയുടെ സഹോദരിയുടെ മകൾ തൻവിയേയും സിന്ധുവിൻ്റെ അമ്മയേയും ആരാധകർ കണ്ടിരുന്നില്ല. നേരത്തേ ഇരുവരുമായി അഹാനയ്ക്കും കുടുംബത്തിനും ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഇത് സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങൾക്കും വിഴുപ്പലക്കലിനും കാരണമാകുകയും ചെയ്തു.

അമ്മൂമ്മയെ ആരും നോക്കുന്നില്ലെന്ന് ആരോപിച്ച് തൻവിയായിരുന്നു വിവാദങ്ങൾക്ക് തുടക്കമിട്ടത്. എന്നാൽ ഇതിന് മറുപടിയായി അഹാനയും എത്തി. തന്നെ അമ്മൂമ്മ അസഭ്യം പറയുകയായിരുന്നുവെന്നും അതിനാൽ ഇനി അവരുമായി ഒരു ബന്ധവും ഉണ്ടാകില്ലെന്നും അഹാന വ്യക്തമാക്കിയിരുന്നു. ഇതാകാം വിവാഹത്തിന് ഇരുവരും പങ്കെടുക്കാതിരുന്നത് എന്നാണ് ആരാധകർ പറയുന്നത്.

അതേസമയം സ്വന്തം മകളുടെ വിവാഹത്തിന് സിന്ധു അമ്മയെ ക്ഷണിക്കാതിരുന്നാൽ വലിയ വിമർശനമാണ് ചിലർ ഉയർത്തുന്നത്. വിവാഹ ചിത്രങ്ങൾക്ക് താഴെ ഇക്കാര്യം ചൂണ്ടിക്കാട്ടി ചിലർ സിന്ധുവിനെ കുറ്റപ്പെടുത്തുന്നുണ്ട്. അഹാനയുടെ മകളുടെ വിവാഹത്തിന് സിന്ധുവിന് ക്ഷണം ഉണ്ടാകട്ടെ എന്നായിരുന്നു ഒരു വിമർശകന്റെ കമന്റ്. എന്നാൽ ഇതിനും സിന്ധു മറുപടി നൽകിയിട്ടുണ്ട്. ആ വലിയ മനസിന് നന്ദിയുണ്ട് കേട്ടോ എന്നാണ് സിന്ധു പ്രതികരിച്ചത്.

അതിനിടെ അഹാന കുടുംബത്തെ വിമർശിക്കുന്നവർക്ക് ആരാധകർ തന്നെ മറുപടി നൽകി. 'അയൽക്കൂട്ടം അമ്മച്ചിമാരും അപ്പച്ചന്‍മാരും ആണല്ലോ കമൻ്റ് ബോക്സിൽ. സാരി പോരാ, ലിപ്സ്റ്റിക് പോരാ, സ്വർണം ശെരിയായില്ല, ഭാരത നാട്യം മോഡൽ. തുടങ്ങി ടിപ്പിക്കൽ കുറ്റം പറച്ചിൽ അമ്മായിമാർ. ഒരു കപ്പിളിനെ കാണുമ്പോൾ അവർക്ക് ഒരു ആശംസകൾ നേരുന്നതിന് പകരം ഈ ജന്തുക്കൾ കുറ്റം പറഞ്ഞു നടക്കുന്നു. വർഷങ്ങൾ ആയുള്ള കലാരൂപ്പം ഇപ്പോൾ ഓണ്‍ലൈനിലേക്ക് മാറി', എന്നാണ് ഒരാൾ പിന്തുണച്ച് കുറിച്ചത്. ഇതിന് സത്യം എന്ന് സിന്ധു മറുപടി നൽകി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma