'ശോഭന വാഴപ്പഴം കഴിക്കാതെയാണ് അഭിനയിച്ചതെന്നു തോന്നുന്നു'; രാമായണ റിവ്യൂവിൽ മുരളീ തുമ്മാരുകുടിക്ക് വിമർശനം

നിതേഷ് തിവാരി സംവിധാനം ചെയ്ത ബ്രഹ്‌മാണ്ഡ ചിത്രം 'രാമായണ' തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. അതിനിടെയിതാ സിനിമ റിവ്യൂ പങ്കിട്ടെത്തിയിരിക്കുകയാണ് മുരളി തുമ്മാരുകുടി. വാളെ‍ടുക്കുന്ന സീത എന്ന ആവിഷ്കരണം തനിക്ക് പുതു കാഴ്ചയായിരുന്നു എന്ന് മുരളി തുമ്മാരുകുടി ഫേസ്ബുക്കിൽ കുറിച്ചു. ചിത്രത്തിലെ താരങ്ങളുടെ പ്രകടനത്തിലും അദ്ദേഹം അതൃപ്തി പ്രകടിപ്പിച്ചു. അദ്ദേഹത്തിൻ്റെ കുറിപ്പ് ഇങ്ങനെ

' വാളെടുക്കുന്ന സീത രാമായണത്തിന്റെ പുതിയ സിനിമ കണ്ടു. സാങ്കേതിക വിദ്യയുടെ അയിരുകളിയാണ്, കണ്ടിരിക്കാവുന്നതാണ്, വലിയ സ്‌ക്രീനിൽ തന്നെ കാണണം. കഥ പഴയത് തന്നെ ആണല്ലോ, അപ്പോൾ അതിനെപ്പറ്റി ഒന്നും പറയാനില്ല. എന്നാലും ഒരു ട്വിസ്റ്റ് ഉണ്ട്. സീത വാളെടുത്തു യുദ്ധം ചെയ്യുന്ന കാഴ്ച്ച ആദ്യമായിട്ടാണ് കാണുന്നതും കേൾക്കുന്നതും.

ramayana2-19

വാല്മീകി രാമായണത്തിൽ അങ്ങനെ ഒന്നില്ല. പക്ഷെ രാമായണത്തിന് ധാരാളം വേർഷൻസ് ഉണ്ടല്ലോ, അങ്ങനെയൊന്നായ അത്ഭുത രാമായണത്തിൽ സീതാദേവി വാളെടുക്കുന്നുണ്ടത്രേ. പുതിയ അറിവാണ്.
സാങ്കേതിക വിദ്യക്കപ്പുറം അഭിനയം ഒക്കെ കണക്കാണ്. കൈകസിയായി അഭിനയിക്കുന്ന, നല്ല അഭിനേത്രിയായ, ശോഭനക്ക് എല്ലായിപ്പോഴും ഒരേ ഭാവമാണ്. വാഴപ്പഴം കഴിക്കാതെയാണ് അഭിനയിച്ചതെന്നു തോന്നുന്നു', അദ്ദേഹം കുറിച്ചു.

എന്നാൽ അദ്ദേഹത്തിൻ്റെ റിവ്യൂക്ക് രൂക്ഷവിമർശനമാണ് ഉയരുന്നത്. 'വിമർശിക്കുമ്പോൾ ഒരു പ്രതിപക്ഷ ബഹുമാനം ആവാം..ഒരു മാതിരി അലിൻ ജോസ് പെരേരയെപ്പോലെ വായിൽ വരുന്നത് കോതയ്ക്ക് പാട്ട് എന്നത് പോലെയുള്ള പരാമർശങ്ങൾ നടത്തരുത്. ശോഭന എന്ന നടിയുടെ വേഷപ്പകർച്ചകൾ കണ്ട് കണ്ട് വിസ്മയിച്ചവരാണ് മലയാളികൾ. അവരുടെ പ്രകടനത്തിൽ പോരായ്മകൾ ഉണ്ടാവാം..എന്നാൽ അതിനെ വിമർശിക്കുമ്പോൾ ഉപയോഗിക്കുന്ന വാക്കുകൾ മാന്യമായിരിക്കണം. താങ്കൾ ഐക്യരാഷ്ട്ര സഭയിലെ ദുരന്ത നിവാരണ വിദഗ്ധനാണെന്ന് കേട്ടിട്ടുണ്ട്.ശോഭനയെപ്പോലെ പതിറ്റാണ്ടുകളുടെ അഭിനയ സപര്യയുടെ പാരമ്പര്യമുള്ള ഒരാളെ നിലവാരം കുറഞ്ഞ നാലാം കിട പദ പ്രയോഗത്തിലൂടെ അവഹേളിക്കുക വഴി താങ്കൾ മറ്റൊരു ദുരന്തമായിരിക്കുന്നു എന്ന് പറയാതെ വയ്യ', എന്നായിരുന്നു ഒരാളുടെ കമൻ്റ്.

'ഓരോ കാലത്തും അല്പ സ്വല്പം , അധികം പറഞ്ഞും പറഞ്ഞും കൂട്ടിച്ചേർത്തും, കഥകളും, ഉപകഥകളും പുതുതായി ഓരോ ആൾക്കാരുടെ ഭാവനാനുസരണം ഉണ്ടാക്കിയും, കുറച്ചൊക്കെ(കുറെയൊക്കെ.. )മാറ്റം വന്നതായിരിക്കുമല്ലോ നമ്മുടെ ഇതിഹാസങ്ങൾ. നായകന്മാരുടെ വീരകഥകൾ ആയിരുന്നു പൊടിപ്പും, തൊങ്ങലും വെച്ച് ഉണ്ടാക്കി നമ്മളൊക്കെ പഠിച്ചത് എങ്കിൽ പുതു തലമുറയ്ക്കായി നായികയുടെ വീരകൃത്യങ്ങൾ സമർപ്പിക്കപ്പെടുന്നു എന്നുള്ള വ്യത്യാസം ആയി മാത്രം കണ്ടാൽ നല്ലതല്ലേ. ഏത് കഥാപാത്രത്തെയും എങ്ങനെ വേണമെങ്കിലും നമുക്ക് ആവശ്യമുള്ള രീതിയിൽ രൂപപ്പെടുത്താം,വ്യാഖ്യാനിക്കാം ചലച്ചിത്രമാക്കാം ആസ്വദിക്കാം',എന്നാണ് മറ്റൊരു കമൻ്റിൽ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma