'ഉണ്ണി മുകുന്ദനോട് വിരോധമുളള ചില നടന്മാര്, സ്ഥാനം അടിച്ചെടുക്കുമെന്ന് ഭയം', തുറന്ന് പറഞ്ഞ് സജി നന്ത്യാട്ട്
ഉണ്ണി മുകുന്ദനും ആസിഫ് അലിയും അടക്കമുളള നടന്മാർ പ്രശ്നത്തിലായിരുന്നപ്പോൾ താൻ ഒപ്പം നിന്നിട്ടുണ്ടെന്ന് നിർമ്മാതാവ് സജി നന്ത്യാട്ട്. നടിയെ ആക്രമിച്ച കേസിൽ ദിലീപിന് വേണ്ടി നിരന്തരം വാദിച്ചതോടെയാണ് സജി നന്ത്യാട്ട് മാധ്യമശ്രദ്ധയിലേക്ക് വരുന്നത്.
ഉണ്ണി മുകുന്ദന് എതിരെ ഒരു സ്ത്രീയുടെ വിഷയം വന്നപ്പോഴും ആസിഫ് അലിയെ വിലക്കാനുളള തീരുമാനം വന്നപ്പോഴും താൻ ഒപ്പം നിന്നിട്ടുണ്ടെന്ന് സജി നന്ത്യാട്ട് മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.
സജി നന്ത്യാട്ടിന്റെ വാക്കുകൾ: '' ഉണ്ണി മുകുന്ദന് ആയാലും ജോജു ആയാലും തന്നോട് വളരെ സ്നേഹമുണ്ട്. ആപത്തിലല്ലേ നമ്മള് സഹായിക്കേണ്ടത്. ഉണ്ണി മുകുന്ദനും ഒരു സ്ത്രീയുമായി ബന്ധപ്പെട്ട പ്രശ്നം വന്നപ്പോള്‍ താന്‍ ഉണ്ണിക്കൊപ്പം നിന്നു. അത് ഉണ്ണി മുകുന്ദന്റെ ഭാഗത്ത് സത്യം ഉളളത് കൊണ്ടാണ്. അസത്യത്തിന്റെ കൂടെ താന്‍ നില്‍ക്കില്ല.

ആ സമയത്ത് ഉണ്ണി മുകുന്ദനോട് വിരോധമുളള നടന്മാര് ഉണ്ടായിരുന്നു. അവരുടെ സ്ഥാനം ഉണ്ണി മുകുന്ദന് അടിച്ചെടുക്കുമെന്നുളള ഭയം ആയിരുന്നു. ഉണ്ണിയോട് ഭയങ്കര വൈരാഗ്യമുളളവര് ഉണ്ടായിരുന്നു. ആര് മുന്നില്‍ വന്നോ അവര്‍ക്കെല്ലാം ശത്രുക്കളുണ്ട്. അത് ഉണ്ണി മുകുന്ദന് ആയത് കൊണ്ടല്ല.
നാളെ ഞാന്‍ സൂപ്പര്‍ സ്റ്റാര്‍ ആയാല്‍ എനിക്കും ശത്രുക്കളുണ്ടാകും. കാണുമ്പോള്‍ ഭയങ്കര ചിരിയായിരിക്കും. കെട്ടിപ്പിടിക്കുകയും ഉമ്മ വെക്കുകയും ഒക്കെ ചെയ്യും. പക്ഷേ അതൊക്കെ ധൃതരാഷ്ട്രാലിംഗനമായി കണ്ടാല്‍ മതി. ഉണ്ണി ബേസിക്കലി ആളൊരു പാവം ആണ്. തനിക്ക് എപ്പോഴും ചേട്ടാ എന്നൊക്കെ വിളിച്ച് മെസ്സേജ് ഒക്കെ അയക്കും. ഇടക്ക് വിളിച്ച് സംസാരിക്കും.
ഉണ്ണിക്ക് സിനിമയില്‍ ഗോഡ് ഫാദര്‍മാരില്ല. അതുകൊണ്ടാണ് ഉണ്ണിയെ ഒറ്റപ്പെടുത്തിയപ്പോള്‍ താന്‍ ചാടി വീണത്. അതുപോലെ തന്നെയാണ് ആസിഫ് അലിയുടെ ആദ്യ കാലത്ത് പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ അദ്ദേഹത്തെ ബാന്‍ ചെയ്യാനുളള തീരുമാനം വന്നിരുന്നു. സിബി മലയിലിന്റെ സെറ്റില്‍ നിന്ന് ആസിഫ് ഇറങ്ങിപ്പോയത് കാരണമായിരുന്നു അത്. താനാണ് പറഞ്ഞത് അത് നടക്കില്ല എന്ന്. തനിക്ക് ആസിഫിന് അന്ന് അറിയുക പോലും ഇല്ല. ആസിഫ് തന്നെ വിളിച്ച് നന്ദിയൊക്കെ പറഞ്ഞിരുന്നു.
ജോജു ജോര്‍ജ് വണ്ടി തടഞ്ഞ വിഷയത്തിലും ജോജുവിനൊപ്പം നിന്നിരുന്നു. ചാനലുകളില്‍ ജോജുവിന് വേണ്ടി സംസാരിച്ചിരുന്നു. ജോജുവിന്റെ ഭാഗത്ത് സത്യമുണ്ടായിരുന്നു. ഇവരെ പിന്തുണയ്ക്കുന്നത് കൊണ്ട് അവരില്‍ നിന്ന് ആനുകൂല്യങ്ങളൊന്നും പ്രതീക്ഷിക്കുന്നില്ല''.



Click it and Unblock the Notifications
