മഞ്ജുവിനെ നാറ്റിക്കുക ലക്ഷ്യം, പിന്നിൽ മഞ്ജുവിന്റെ ശത്രുക്കളിലെ ആ ഒരാൾ, ആരെന്ന് പറയുന്നില്ലെന്ന് നടി ഉഷ
സെക്രട്ടേറിയറ്റിന് മുന്നില്‍ അനിശ്ചിതകാല സത്യാഗ്രഹ സമരം നടത്തുന്ന സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന് എതിരെ രൂക്ഷ വിമര്‍ശനവുമായി നടി ഉഷ ഹസീന. വര്‍ഷങ്ങളായി മഞ്ജു വാര്യരെ കരിവാരി തേക്കുന്ന ഇയാള്‍ക്ക് പിന്നില്‍ മറ്റാരോ ഉളളതായി സംശയിക്കുന്നതായി ഉഷ ഹസീന പറയുന്നു. മനോരമ ഓണ്‍ലൈനിനോടാണ് നടിയുടെ പ്രതികരണം.
അന്തസ്സായി ജീവിക്കുന്ന മഞ്ജു വാര്യരെ നിരന്തരം ഇങ്ങനെ അവഹേളിക്കാന്‍ സനല്‍ കുമാര്‍ ശശിധരനെ പോലെ ഒരാള്‍ വെറുതെ ഇറങ്ങി പുറപ്പെടില്ലെന്നും ഇയാള്‍ക്ക് ആരോ പണം നല്‍കിയത് വാങ്ങിയിട്ടാണ് ഇങ്ങനെയൊക്കെ ചെയ്യുന്നത് എന്നും ഉഷ ഹസീന ആരോപിക്കുന്നു. മഞ്ജു വാര്യര്‍ മിണ്ടാതിരിക്കുന്നത് ഇയാള്‍ ഉപദ്രവിച്ചാലോ എന്നുളള ഭയം കാരണമാണെന്നും ഉഷ ഹസീന പറയുന്നു.
മഞ്ജു വാര്യര്‍ക്ക് തന്നോട് പ്രണയം ആണെന്ന് വരുത്തിത്തീര്‍ക്കാനാണ് സനല്‍ കുമാര്‍ ശശിധരന്‍ ശ്രമിക്കുന്നത്. ഇയാളുടെ സിനിമയില്‍ അഭിനയിച്ചുവെന്നതും പണം മുടക്കി പാര്‍ട്ണര്‍ഷിപ്പ് എടുത്തു എന്നതും മാത്രമാണ് മഞ്ജു വാര്യര്‍ ചെയ്തിട്ടുളള ഒരേയൊരു തെറ്റ്. അയാള്‍ക്ക് മഞ്ജു വാര്യരോട് പ്രണയം തോന്നി, അത് പറഞ്ഞ ശേഷം അവര്‍ക്ക് ഇഷ്ടമില്ലെന്ന് വന്നാല്‍ പിന്നെ എന്തിനാണ് ഇങ്ങനെ നാണം കെട്ട് നടക്കുന്നത് എന്നും ഉഷ ഹസീന ചോദിക്കുന്നു.

സനല്‍ കുമാര്‍ ശശിധരന്റെ പ്രവര്‍ത്തികള്‍ക്ക് പിന്നില്‍ വലിയ ഗൂഢാലോചന ഉണ്ടെന്നും നടി ആരോപിക്കുന്നു. ഇത്രയും കഴിവുളള ഒരു സംവിധായകന്‍ ജോലിയില്‍ പോലും ശ്രദ്ധിക്കാതെ ഇങ്ങനെയൊക്കെ ചെയ്യുന്നത് മഞ്ജുവിനെ നാറ്റിക്കുക എന്ന ലക്ഷ്യത്തോടെയാണ്. മഞ്ജുവിന് നിരവധി ശത്രുക്കള്‍ ഉണ്ടെന്നും അതില്‍ ഒരാളാണ് ഇതിന് പിന്നിലെന്നും ഉഷ ഹസീന പറയുന്നു. ഒരാളിലേക്കാണ് എല്ലാവരും ഫോക്കസ് ചെയ്യുന്നതെന്നും അത് ആരാണെന്ന് താന്‍ പറയുന്നില്ലെന്നും നടി വ്യക്തമാക്കി.
മഞ്ജു വാര്യര്‍ക്ക് അമ്മ നേതൃത്വം പിന്തുണ പ്രഖ്യാപിക്കാത്തതിനേയും ഉഷ ഹസീന വിമര്‍ശിച്ചു. അമ്മയിലെ ലൈഫ് മെമ്പറായ മഞ്ജു വാര്യര്‍ക്ക് വേണ്ടി നേതൃത്വം ഇതുവരെ ഒരക്ഷരം പോലും മിണ്ടിയിട്ടില്ല. അതിജീവിതയുടെ വിഷയത്തില്‍ ആണുങ്ങളുടെ ഭരണസമിതി കുറ്റാരോപിതന് കൂടെ നിന്നു എന്ന് പറഞ്ഞിട്ട് ഇപ്പോഴത്തെ കമ്മിറ്റി എന്താണ് ചെയ്യുന്നത്. ഞങ്ങള്‍ പാവയായി ഇരിക്കില്ലെന്ന് പറഞ്ഞ പ്രസിഡണ്ട് ആരുടെ പാവയായിട്ടാണ് മിണ്ടാതെ ഇരിക്കുന്നതെന്നും ഉഷ ഹസീന ചോദിക്കുന്നു.
താനായിരുന്നു അമ്മ പ്രസിഡണ്ട് എങ്കില്‍ അംഗങ്ങളേയും കൂട്ടി സെക്രട്ടേറിയറ്റിന് മുന്നില്‍ ചെന്ന് ഇയാളുടെ ബാനറും വലിച്ച് കീറി കസേരയും ചവിട്ടിയൊടിച്ച് ഇയാളെ ചൂല് കൊണ്ട് അടിച്ച് ഓടിച്ചേനെ എന്നും നടി പറഞ്ഞു. സനല്‍ കുമാര്‍ ശശിധരനെ അറസ്റ്റ് ചെയ്യാന്‍ മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും ഇടപെടണമെന്നും പോലീസ് സ്‌റ്റേഷനില്‍ വെച്ച് നല്ല പെട കൊടുക്കണമെന്നും ഉഷ ഹസീന ആവശ്യപ്പെട്ടു.


Click it and Unblock the Notifications
