അമ്മയിലെ പ്രശ്നങ്ങൾക്ക് എണ്ണയൊഴിച്ച് കൊടുക്കുന്നത് ആ 'ബുദ്ധിജീവി',പെണ്ണല്ല..മഹേഷ് നായർ പറയുന്നു

അമ്മയിലെ അംഗങ്ങൾക്കെതിരെ ഉയർന്ന പല ആരോപണങ്ങൾക്കും പിന്നിൽ കൃത്യമായ പൊളിറ്റികൾ അജണ്ട ഉണ്ടെന്ന് നടൻ മഹേഷ് നായർ. ആരോപണങ്ങൾ ഉയർത്തിയവർക്ക് അത് തെളിയിക്കേണ്ട ബാധ്യതയുണ്ട്. അതുപോലെ തന്നെ ആരോപണം നേരിട്ടവർക്കും തങ്ങൾ തെറ്റുകാരല്ലെന്ന് തെളിയിക്കേണ്ട ഉത്തരവാദിത്തം ഉണ്ടെന്നും മഹേഷ് നായർ പറഞ്ഞു. ഒരു യുട്യൂബ് ചാനലിനോടാണ് അദ്ദേഹത്തിൻ്റെ പ്രതികരണം. വായിക്കാം

'5 ലക്ഷം മുടക്കിയതിനെ പറ്റി ജനറൽ സെക്രട്ടറിയായ കുക്കു പരമേശ്വരൻ ജനറൽ ബോഡിയിൽ പ്രതികരിച്ചിട്ടില്ല. ഇങ്ങനെ കടിച്ചുതൂങ്ങി എത്രകാലം ഭരണസമിതി അംഗങ്ങൾക്ക് മുന്നോട്ട് പോകാനാകും. യുവാക്കൾ അമ്മ വിട്ട് പുതിയ സംഘടന രൂപീകരിച്ചാൽ എന്ത് ചെയ്യും? ഈ ചെറുപ്പക്കാരാണ് അടുത്ത രണ്ട് പതിറ്റാണ്ട് മലയാള സിനിമയെ നയിക്കേണ്ടവർ. അതിൽ നമ്മളൊന്നും പെടാതെ പോയാൽ നമുക്ക് സിനിമയേ ഇല്ല, വരുമാനമേ ഇല്ല, ആർക്ക് പോയി ആർക്ക് ഛേദം, ആര് നോക്കുന്നു?

ammanews2-

കഴിഞ്ഞ എട്ടു വർഷമായിട്ട് പറയുന്നുണ്ട് സിനിമ ഇല്ലാത്തവർക്കൊക്കെ അറ്റ്ലീസ്റ്റ് ഒരു വർഷം ഒരു സിനിമയെങ്കിലും വരും എന്ന് ഞങ്ങൾ ഉറപ്പാക്കും എന്ന്. എന്ത് ഉറപ്പാക്കി? ജയസൂര്യയൊക്കെ അവിടെ നിന്ന് ഒച്ചത്തിൽ പറയുന്നുണ്ട് എന്റെ സിനിമയിൽ എങ്ങനെ പോയാലും ഒരു സിനിമയിൽ ഞാൻ കുറച്ച് പേർക് വേഷം കൊടുക്കും എന്ന്. എന്നിട്ട് എവിടെ ജയസൂര്യ? ജയസൂര്യ തന്നെ അതിനുശേഷം എത്ര സിനിമ ചെയ്തു എന്ന് എനിക്കറിയില്ല .ഇൻഡസ്ട്രിയിൽ അങ്ങനെ ജോബ് ഗ്യാരന്റി കൊടുക്കാൻ ഒക്കൂല്ല. കത്തി ജ്വലിച്ചിരുന്ന പലരേയും ഇപ്പോ കാണാനില്ല..

ജാതിയോ മതമോ രാഷ്ട്രീയമോ അമ്മ സംഘടനയുടെ ഏഴ് അയലത്ത് അടുപ്പിക്കാൻ പാടില്ല. ശ്വേത മേനോൻ ബിജെപിയിൽ നിന്നും പൈസ വാങ്ങി എന്ന് ആരോപണം ഉയർത്തിയവർ അത് തെളിയിക്കണം. അംബാനിയൊക്കെ 15 കോടി രൂപ ശ്വേതാ മേനോന് എന്തിന് കൊടുക്കണം? 15 കോടി രൂപ കൊടുക്കുമ്പോൾ എന്താണ് അംബാനി പ്രതീക്ഷിക്കുന്നത് ? ഒന്നും പ്രതീക്ഷിക്കാതെ ചെയ്യില്ലല്ലോ.
മിനിമം പരസ്യമെങ്കിലും പ്രതീക്ഷിക്കണമല്ലോ, അത് വേണ്ടങ്കിലും. പിന്നെ എന്തിനാണ് പണം തരുന്നത്?

ആരോപണം ഉന്നയിച്ചവർക്ക് ഉറപ്പായിട്ടും ഒരു പൊളിറ്റിക്സ് ഉണ്ടാകും. ഉഅല്ലാതെ ശ്വേതക്ക് അതിനകത്ത് എന്തെങ്കിലും ഒരു പങ്കുണ്ടെന്ന് ഞാൻ കരുതുന്നില്ല. പിന്നെ ശ്വേത അത് എങ്ങനെ ഡിഫൻഡ് ചെയ്തു എന്നുള്ളതാണ് പിന്നത്തെ കാര്യം. എനിക്കെതിരെ ഒരു ആരോപണം വന്നാൽ അതല്ലെന്ന് തെളിയിക്കേണ്ടത് എൻ്റെ ഉത്തരവാദിത്തമാണ്. അല്ലാതെ ഓടി കോടതിയിലേക്ക് പോകുകയല്ല വേണ്ടത്.

ഞാനാണ് എല്ലാം എന്ന് ചിന്തിക്കുന്നടത്താണ് പ്രോബ്ലം. മൂന്ന് വർഷത്തേക്കാണ് ഇവരെ ഇരുത്തിയിരിക്കുന്നത്. ഈ മൂന്നു വർഷം കഴിഞ്ഞാൽ പിന്നെ ഏത് കോടതി പറഞ്ഞാലും കടിച്ചു തൂങ്ങാൻ പറ്റുമോ? അൻസിബയ്ക്ക് കാർണവർമാരോട് പോയി പ്രശ്നം പറഞ്ഞൂടെ. അതിനെതിരെ ലക്ഷ്മിപ്രിയ കേസ് കൊടുത്തത് എന്തിനാണ്.

ഈ പ്രശ്നങ്ങളൊക്കെ വഷളാക്കാൻ അവർക്ക് എണ്ണ ഒഴിച്ചു കൊടുക്കുന്ന ചില അംഗങ്ങൾ ഉണ്ട് .അവരാണ് ഏറ്റവും വലിയ വിഷ പാമ്പുകളായിട്ട് ഞാൻ കാണുന്നത് . അതിലൊരാൾ ഒരു ബുദ്ധിജീവിയാണ്. ഞാൻ ഈ പറഞ്ഞ ബുദ്ധിജീവി പെണ്ണൊന്നുമല്ല. ഇവർക്ക് എന്തോ കാര്യം കാണാൻ വേണ്ടിയിട്ടാണ് ഇവർ വന്ന് ഈ കളി കളിക്കുന്നതെന്ന് സ്ത്രീകൾ മനസിലാക്കേണ്ടേ?

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+