Get Updates
Get notified of breaking news, exclusive insights, and must-see stories!

"വിഗ്ഗും റോസ് പൗഡറും ഇട്ടുവരുന്നയാൾ ശ്വേതാ മേനോന് ചൂണ്ടയിട്ടിരിക്കുകയാണ്, ചിലർ ഹേമ കമ്മിറ്റിയെ കൊഞ്ഞനം കുത്തി"

മലയാള സിനിമയിലെ താരങ്ങളുടെ സംഘടനയായ അമ്മയിൽ ഭിന്നത ഇപ്പോഴും തുടരുകയാണ്. ശ്വേതാ മേനോൻ അധ്യക്ഷയായ കമ്മിറ്റി വീണ്ടും അമ്മയിൽ തിരിച്ചു കയറുകയും ഭരണം ഏറ്റെടുക്കുകയും ചെയ്‌തതോടെ പ്രശ്‌നങ്ങൾ കൂടുതൽ വഷളായി. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിക്കുകയാണ് സംവിധായകൻ കൂടിയായ ശാന്തിവിള ദിനേശ്.

രമേശ് പിഷാരടി കളംവിട്ടു; അന്‍സിബ ഹസനെ വിളിപ്പിച്ച് കോടതി, രജിസ്ട്രാര്‍ വരട്ടെ എന്ന് നടിമാര്‍
രമേശ് പിഷാരടി കളംവിട്ടു; അന്‍സിബ ഹസനെ വിളിപ്പിച്ച് കോടതി, രജിസ്ട്രാര്‍ വരട്ടെ എന്ന് നടിമാര്‍

ശാന്തിവിള ദിനേശിന്റെ വാക്കുകൾ

മലയാള സിനിമയിൽ ഓർഡിനറി സ്വഭാവശുദ്ധിയുള്ള വിഗ്ഗും റോസ് പൗഡറും ഒക്കെ അടിച്ച് കണ്ണും കറക്കി കാണിക്കുന്ന മഹാൻ, ശ്വേതാമേനനോട് ചോദിക്കുന്ന ചില ചോദ്യങ്ങൾ കണ്ടപ്പോഴാണ് എനിക്ക് പലതും ഓർമ്മ വന്നത്. സിനിമയിൽ എന്തെങ്കിലും ഒരു പ്രശ്‌നം എവിടെയെങ്കിലും ഉടലെടുത്തു എന്നറിഞ്ഞാൽ, ചെന്നായെപ്പോലെ ഓടിയെത്തും ഈ മഹാൻ. സംഘടനാവിരുദ്ധ പ്രവർത്തനം ആരാണോ ചെയ്യുന്നത്, അവർക്ക് ഈ മഹാൻ ഐക്യധാർഢ്യം പ്രഖ്യാപിക്കും.

shweta menon

സംഘടനാവിരുദ്ധ പ്രവർത്തനം നടത്തിയാൽ, അതായത് അമ്മയിൽ ആവട്ടെ, പ്രൊഡ്യൂസേഴ്‌സിൽ ആവട്ടെ, ഫെഫ്‌കയിൽ ആവട്ടെ, സംഘടനാവിരുദ്ധ പ്രവർത്തനം ആര് നടത്തിയാലും, അവർക്ക് പൂർണ്ണ പിന്തുണ പുള്ളി പ്രഖ്യാപിക്കും. പാണ്ഡൻ നായയുടെ പല്ലിന് ശൗര്യം പണ്ടേ പോലെ ഫലിക്കുന്നില്ല എന്ന് കുഞ്ചൻ നമ്പ്യാർ പറഞ്ഞ കണക്ക്, ഈ മഹാന്റെ ഒരു കളിയും കുറെ കാലമായിട്ട് ക്ലച്ച് പിടിക്കുന്നില്ല. കാരണം എല്ലാ കാലത്തും കള്ളം പറഞ്ഞും കള്ളം ചെയ്‌തുമൊന്നും ജീവിക്കാൻ ഒക്കില്ലല്ലോ. മനുഷ്യർ ബുദ്ധിയുള്ളവരല്ലേ.

കുറെ കാലമായി ക്ലച്ച് പിടിക്കുന്നില്ല എന്നുള്ളത് ഒരു യാഥാർത്ഥ്യമാണ്. എന്നാലും, ശ്വേതയ്ക്ക് ഒരു ചൂണ്ടയിട്ടിരിക്കുന്നു കക്ഷി. ശ്വേത ആ ചൂണ്ടയിൽ കൊത്തില്ല എന്നാണ് എന്റെ വിശ്വാസം. ബുദ്ധിയുള്ള സ്ത്രീയാണ് ശ്വേത. റിപ്പോർട്ടിൽ പറയുന്ന പവർ ഗ്രൂപ്പിനെതിരെ ആത്മാർത്ഥമായും നിങ്ങളാൽ കഴിയുന്ന നടപടികളുമായി മുന്നോട്ട് പോകാൻ അമ്മ പ്രസിഡന്റ് ശ്വേത തയ്യാറാണോ എന്നാണ് ഈ വിഗ്ഗും കളർ പൗഡറും ഒക്കെ അടിച്ചു നടക്കുന്ന ആശാന്റെ ചോദ്യം.

പരാതി കൊടുത്തവർ മൊഴി നൽകാൻ തയ്യാറല്ല എന്ന് പറഞ്ഞ, അങ്ങനെ പറഞ്ഞതിന്റെ പേരിൽ ചാപിള്ളയായ ഒരു അന്വേഷണം അല്ലെങ്കിൽ ഒരു മൊഴി അല്ലെങ്കിൽ ഒരു കമ്മിറ്റിയിൽ വീണ്ടും പുനരന്വേഷണം സർക്കാരിനോട് ശ്വേത ആവശ്യപ്പെടുമോ എന്നാണ് ഈ മഹാന്റെ ചോദ്യം. പിന്നെ പതിവുപോലെ, മഹാനടൻ തിലകനെ പറ്റിയൊക്കെ ഉള്ള കഥ പറയും. തിലകനെ വിറ്റ് കാശാക്കിയ മനുഷ്യനാണ്. പാവം തിലകൻ ചേട്ടൻ ആ ചതിയിൽ വീണുപോയി എന്നുള്ളതാണ്.

ഹൈദരാബാദിൽ നിന്ന് പറന്നുവന്ന് ഹേമ കമ്മിറ്റിക്ക് മഹാ നുണകൾ പറഞ്ഞു കൊടുത്ത മാന്യ ദേഹമാണ് ഇദ്ദേഹം. നുണ പറയുന്നതിനിടയിൽ ഒരു തവണ പോലും താൻ എന്തൊക്കെയാണ് ചെയ്‌തുകൂട്ടിയത്, സിനിമാ രംഗത്ത് എന്ന് ചിന്തിച്ചതേയില്ല ഇദ്ദേഹം. ഒരു വലിയ കമ്മ്യൂണിസ്‌റ്റ് നേതാവിനെ വരെ സ്വന്തം സ്ഥാനം നേടാൻ വഴിതെറ്റിച്ച മാന്യനാണ് ഈ പറഞ്ഞ മഹാൻ. ശ്വേതയെ ഗുണദോഷിക്കുന്നത് ഈ മഹാനാണ്. ഈശ്വരോ രക്ഷിതോ എന്ന് മാത്രമേ എനിക്ക് പറയാനുള്ളൂ.

അമ്മാ റിട്ടേൺ പ്രസിഡന്റ് ശ്വേതാജി ചില പഴമൊഴികൾ കേട്ടിരിക്കാൻ ഇടയില്ല. ബോംബേ വാസിയല്ലേ, ബോംബെയിലല്ലേ ജനിച്ചു വളർന്നത്, അതുകൊണ്ട് പഴമൊഴി ഒന്നും കേൾക്കാൻ ന്യായമായും വകയില്ല. ഒരാൾ പോലും ആവശ്യപ്പെടാതെ, തന്റെ 17 അംഗ വിവരം കെട്ട കമ്മിറ്റി രാജിവെച്ചിരിക്കുന്നു, ഇനി നിങ്ങൾ എന്തോ ചെയ്തോ എന്ന് പറഞ്ഞ് പേ ഇളകിയതുപോലെ ജനറൽ ബോഡിയിൽ നിന്നും ഇറങ്ങി ഓടിയത് ശ്വേതാജിയാണ്. ആരും അവരോട് പറഞ്ഞില്ല, നിങ്ങൾ രാജിവെക്കണം എന്ന്, ഒരാളും പറഞ്ഞില്ല. അവരാണ്, ഞാൻ അടക്കമുള്ള ഞങ്ങളുടെ 17 അംഗ കമ്മിറ്റി ഇതാ രാജിവെച്ചു എന്ന് പറഞ്ഞ് ഇറങ്ങി ഓടിയത്.

പുറത്ത് വരുമ്പോൾ, നല്ലൊരു കോളും കാത്ത്, പത്രക്കാർ ക്യാമറയും ഒക്കെ ആയിട്ട് നിൽക്കുകയായിരുന്നല്ലോ. അപ്പൊ ആവേശം മൂത്ത്, ഞാൻ അമ്മയുടെ പ്രാഥമിക അംഗത്വം തന്നെ രാജിവെച്ചിരിക്കുന്നു എന്ന് പറഞ്ഞതും. ശ്വേതാജിയാണ്, അപ്പൊ ജനറൽ ബോഡി അമ്മയെ നാഥനില്ലാ കളരി ആക്കാതിരിക്കാൻ ഒരു അഡ്‌ഹോക് കമ്മിറ്റി രൂപീകരിച്ചു. രമേഷ് പിഷാരടി എംഎൽഎയെ തലവനുമാക്കി. രണ്ടുനാൾ നല്ല ശാന്തമായിരുന്നു.

പിന്നെ പിഷു വിളിച്ച ഫോൺ വിളിയിൽ, പിഷു പറഞ്ഞത് മാത്രം പുറത്തുവിട്ട്, ശ്വേതാജി ആഘോഷിച്ചു. ശ്വേതാജി തിരിച്ചു പറഞ്ഞത് അങ്ങ് മാറ്റി. പിഷു പറഞ്ഞതിനെ മാത്രം ഹൈലൈറ്റ് ആക്കി പുറത്തുവിട്ടു. പിന്നാലെ ഞാൻ ഇതാ, അമ്മയിലേക്ക് മടങ്ങുന്നു. എനിക്ക് എന്റെ നിരപരാധിത്വം തെളിയിക്കണം എന്ന് പറഞ്ഞ്, ശ്വേതാജിയുടെ മടക്കം അമ്മയിലേക്ക്. അതും കോടതിയിൽ കളവ് പറഞ്ഞ്, വിധി സമ്പാദിച്ചുകൊണ്ട്.

ജോയി മാത്യൂ അടക്കം, നാണമുള്ളവർ സ്വയം രാജിവെച്ചു. നാണമില്ലാത്തവർ മൗനം പാലിച്ചു. കോട്ടയത്ത് നിന്നും നട്ടല്ല് വാങ്ങിച്ചാൽ, നാണം വരേണ്ട കാര്യമില്ലല്ലോ. പറയാൻ വന്നത് ഇതൊന്നുമല്ല. ശ്വേതാജി പുതിയൊരു നമ്പർ ഇറക്കുകയാണ് ഇപ്പോൾ. ഹേമ കമ്മിറ്റിയിലെ കുറ്റാരോപിതരുടെ കൈവശം അമ്മയെ വിട്ടുകൊടുക്കില്ലത്രേ. ഹേമ കമ്മിറ്റിയിൽ കുറ്റാരോപിതരായ ഒരുത്തന്റെ കയ്യിലും ഞാൻ അമ്മയെ വിട്ടുകൊടുക്കില്ല എന്നാണ് പറയുന്നത്.

ഹേമ കമ്മിറ്റിയിലെ ആരോപിതർ അമ്മയുടെ തലപ്പത്ത് വരാൻ ഞാൻ സമ്മതിക്കുകയില്ല എന്നാണ് ശ്വേതാജിയുടെ പുതിയ വെല്ലുവിളി. ഞാൻ സമ്മതിക്കില്ല എന്ന് പറയാൻ ഇവരാരാ? കോടതിക്ക് മേളിലാണോ. ഹേമ കമ്മിറ്റിയിൽ വന്ന പരാതികൾ ഒക്കെ ചാപിള്ളയായത്, പത്രം വായിക്കാത്തതിനാൽ, ശ്വേതാജി അറിഞ്ഞിരിക്കില്ല. ഒരൊറ്റ ആരോപിതർ, സാക്ഷി പറയാൻ പോലും ചെല്ലാതെ, ഹേമ കമ്മിറ്റിയിലെ റിപ്പോർട്ടിനെ കൊഞ്ഞനം കുത്തിയതും, ശ്വേതാജി അറിഞ്ഞിരിക്കില്ല.

മാത്രമല്ല, കുറ്റം പറഞ്ഞവരിൽ ഒരുത്തി കുഞ്ഞമ്മയുടെ മകളെ അണ്ണാച്ചിമാർക്കോ റെഡ്ഡിമാർക്കോ കാഴ്‌ചവെക്കാൻ കൊണ്ടുപോയി, അകത്തായി. ശ്വേതാജി അറിഞ്ഞോ എന്ന് എനിക്കറിയില്ല. അവരൊക്കെയാണ് ഹേമ കമ്മിറ്റിക്ക് പരാതി കൊടുത്ത മഹത് വ്യക്തികൾ. ശ്വേതാജിക്ക് ഇഷ്ടമുള്ളത് അവരെയൊക്കെയാണ്. മറ്റൊരു പരാതിക്കാരി പെൺകൊച്ചാണെങ്കിൽ, സ്വന്തം കക്ഷം ഉയർത്തി കാണിച്ചിട്ട്, വീണ്ടും വളർന്നു കിടക്കുന്ന രോമം ക്യാമറയിൽ ഷൂട്ട് ചെയ്‌ത്‌ കാണിച്ചിട്ട്, ഞാൻ നട്ടുവളർത്തുന്ന നിബിഡ വനം എന്ന് ചിത്രം സഹിതം പോസ്‌റ്റ് ഇടുന്ന സദ്ഗുണ സമ്പന്നയായ ഒരു കുട്ടിയായിരുന്നു.

ഇവരെയൊക്കെയാണ് ശ്വേതാജിയുടെ കാഴ്‌ചപ്പാടിൽ അബലകളായ പാതിവൃത്യമുള്ള തരിണി മണികൾ. ശ്വേതാജി അങ്ങനെയാണ് അവർക്കൊക്കെ മാർക്ക് ഇടുന്നത്. മാത്രമല്ല, ഈ പറഞ്ഞ ആരോപണക്കാരോടൊപ്പം കമ്മിറ്റിയിൽ ഇരുന്ന മേഡം ആണ് ഇപ്പോൾ പറയുന്നത്, ഇവർക്ക് ഞാൻ അമ്മയെ വിട്ടുകൊടുക്കില്ല എന്ന്. അന്തസ്സുണ്ടായിരുന്നെങ്കിൽ ഇവരെ കൂടെ ഞാൻ കമ്മിറ്റിയിൽ ഇരിക്കില്ല എന്ന് അന്ന് പറയണമായിരുന്നു. മോഹൻലാൽ ഒക്കെ പ്രസിഡന്റ് ആയിരിക്കുന്ന കാലത്ത്, ശ്വേതാജി പറയണമായിരുന്നു.

'മോഹൻലാൽ അക്കാര്യം പറഞ്ഞിട്ടാണ് അമ്മ മീറ്റിംഗിൽ നിന്നും ഇറങ്ങി പോയത്'; വെളിപ്പെടുത്തി നടി
'മോഹൻലാൽ അക്കാര്യം പറഞ്ഞിട്ടാണ് അമ്മ മീറ്റിംഗിൽ നിന്നും ഇറങ്ങി പോയത്'; വെളിപ്പെടുത്തി നടി

ഒരു ജനറൽ ബോഡി കൂടി, ഇനി വീണ്ടും വിളിച്ചാൽ, ബുള്ളറ്റ് പ്രൂഫ് ഇട്ട്, ഉരുക്കിൽ ഉണ്ടാക്കുന്ന ചട്ടയിലെ പുറം വസ്ത്രം ഇട്ടേ ജനറൽ ബോഡിക്ക് മേഡത്തിന് വരാൻ പറ്റൂ എന്നാണ് പലരോട് സംസാരിച്ചപ്പോൾ എനിക്ക് തോന്നിയത്. അല്ലാതെ ഇപ്പോൾ ഇടുമ്പോഴത്തെ ആർഭാട ഡ്രസ് ഇട്ടുകൊണ്ട് വന്നാൽ പോരാ. അതിന്റെ പുറത്ത് ബുള്ളറ്റ് പ്രൂഫും മെറ്റലിൽ ഉണ്ടാക്കുന്ന തകര ഷീറ്റിൽ ഒക്കെ ഉണ്ടാക്കുന്ന ഡ്രസും ഒക്കെ ഇട്ടോണ്ട് വേണം വരാൻ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+