'ആ ഒരു വലിയ തെറ്റാണ് പാര്‍വ്വതിയോടുളള വിരോധത്തിന് കാരണം, ബലാത്സംഗ-വധഭീഷണികൾ വരെ'

വ്യക്തി എന്ന നിലയിലും അഭിനേതാവ് എന്ന നിലയിലും മലയാള സിനിമയിലെ കരുത്തുറ്റ മുഖമാണ് പാർവ്വതി തിരുവോത്ത്. സിനിമയിലെ പുഴുക്കുത്തുകളെ തുറന്ന് കാണിക്കുകയും അതിനെതിരെ ശബ്ദിക്കുകയും ചെയ്തതിന്റെ പേരിൽ നിരവധി കല്ലേറുകൾ തന്റെ കരിയറിൽ പാർവ്വതിക്ക് ഏൽക്കേണ്ടി വന്നിട്ടുണ്ട്.

സൈബർ ആക്രമണവും അവസര നഷ്ടങ്ങളും അടക്കം പാർവ്വതി നേരിട്ടത് സമാനതകളില്ലാത്ത അനീതിയാണെന്ന് പറയേണ്ടി വരും. പാർവ്വതിയെ കുറിച്ച് സംവിധായകനും കെഎസ്എഫ്ഡിസി വൈസ് ചെയർമാനുമായ ആലപ്പി അഷ്റഫ് യൂട്യൂബിൽ പങ്കുവെച്ച വീഡിയോ ശ്രദ്ധേയമാവുകയാണ്..

ആലപ്പി അഷ്റഫിന്റെ വാക്കുകൾ ഇങ്ങനെ: ''സിനിമാ മേലാളന്മാര്‍ പാര്‍വ്വതിയെ പ്രഥമദൃഷ്ട്യാ കുറ്റക്കാരിയാക്കിയത് നടി ആക്രമിക്കപ്പെട്ടപ്പോള്‍ വ്യക്തിപരമായ ലാഭനഷ്ടങ്ങള്‍ നോക്കാതെ അതിജീവിതയ്‌ക്കൊപ്പം നിലയുറപ്പിച്ചു എന്നതിനാലാണ്. അവര്‍ സത്യത്തിന് നേരെ കണ്ണടച്ചില്ല, അച്ചാരം കൈപ്പറ്റി മൊഴി മാറ്റിപ്പറഞ്ഞതുമില്ല. സ്വന്തം നിലപാടുകളില്‍ ഉറച്ച് നിന്നു.

അമ്മ എന്ന താരസംഘടനയില്‍ നിന്ന് കൊണ്ട് അവിടെ നടന്ന പല അനീതികള്‍ക്കും എതിരെ അവര്‍ ശബ്ദം ഉയര്‍ത്തി. അവിടെ നിന്നാല്‍ സ്ത്രീകള്‍ക്ക് നീതി കിട്ടില്ലെന്ന ബോധ്യത്തില്‍ നിന്നാണ് പടിയിറങ്ങി ഡബ്ല്യൂസിസിക്ക് രൂപം നല്‍കുന്നത്. അപ്പോഴേക്കും അവരെ മലയാളം സിനിമയില്‍ നിന്നും ഒറ്റപ്പെടുത്തി നിഷ്‌കാസനം ചെയ്യാനുളള നീക്കം ആരംഭിച്ചു.

Parvathy

മലയാളികള്‍ക്ക് ഇന്ന് പാര്‍വ്വതിയോട് ആരാധന മാത്രമല്ല, ബഹുമാനവും ഉണ്ട്. സിനിമയില്‍ പലരും സ്വയംരക്ഷ നോക്കി നിലപാടുകള്‍ മാറ്റിപ്പറയുന്നത് കണ്ടിട്ടുണ്ട്. എന്നാല്‍ നിലനില്‍പ്പിനായി നിലപാടുകള്‍ മാറ്റാതെ തന്നെ സ്വന്തം കരിയര്‍ മെച്ചപ്പെടുത്തിയ നടിയാണ് പാര്‍വ്വതി.

കസബ എന്ന ചിത്രത്തിലെ സ്ത്രീ വിരുദ്ധ രംഗത്തെ കുറിച്ച് അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ അവര്‍ അനുഭവിക്കേണ്ടി വന്ന വേദനകളും യാതനകളും എത്ര ഭീകരമായിരുന്നു എന്നത് ഈയിടെ ഒരു അഭിമുഖത്തില്‍ അവര്‍ പറയുകയുണ്ടായി. ''അവാര്‍ഡ് വാങ്ങാന്‍ വേദിയിലേക്ക് കയറുമ്പോള്‍ പതിനായിരങ്ങളുടെ ഒരുമിച്ചുളള കൂക്കുവിളികള്‍ ഏറ്റുവാങ്ങേണ്ടി വന്നു. കയ്യടികള്‍ക്ക് പകരം പതിനായിരങ്ങളുടെ കൂവിവിളികള്‍. ഒന്നുകില്‍ നിങ്ങള്‍ തളര്‍ന്ന് ഇല്ലാതാകും, അല്ലെങ്കില്‍ മനസ്സ് ഉരുക്ക് പോലെ ഉറച്ചതാകും.

ആ അനുഭവം എന്റെ ഡിഎന്‍എയെ വരെ മാറ്റി മറിച്ചു. അവിടെ ഞാന്‍ അതിജീവിച്ചു. എനിക്ക് നിരവധി ബലാത്സംഗ ഭീഷണികളും വധഭീഷണികളും ലഭിച്ചിരുന്നു. ആ സമയത്ത് പുറത്ത് ഇറങ്ങാന്‍ പോലും ഭയപ്പെട്ടിരുന്നു. ആ സമയം മാതാപിതാക്കളും സുഹൃത്തുക്കളും എന്നോടൊപ്പം ഉറച്ച് നിന്നു''. ആസിഫ് അലിയും ടൊവിനോയും പിന്തുണ നല്‍കി എന്നോടൊപ്പം ഉറച്ച് നിന്നത് ഒരിക്കലും വിസ്മരിക്കാനാകില്ലെന്ന് അവര്‍ പറയുന്നു.

ആസൂത്രിതമായി ചിലരൊക്കെ പാര്‍വ്വതിയെ മൂലയ്ക്ക് ഇരുത്താന്‍ ശ്രമിച്ചപ്പോള്‍ ഉയരെ എന്ന ചിത്രത്തിലൂടെ പാര്‍വ്വതി ഉയരങ്ങളിലേക്ക് പറന്നുയര്‍ന്നു. പാര്‍വ്വതിയോടൊപ്പം അഭിനയിക്കാന്‍ അന്ന് പല നടന്മാരും ഭയന്നിരുന്നു. അവിടെയാണ് ആസിഫും ടൊവിനോയും മുന്നോട്ട് വന്നത്. അതുകൊണ്ടാണ് അവരുടെ പിന്തുണയെ എപ്പോഴും സ്മരിക്കുന്നത്.

കസബയുമായി ബന്ധപ്പെട്ടുളള വിവാദങ്ങള്‍ മമ്മൂട്ടിയെ ഫോണില്‍ വിളിച്ച് സംസാരിച്ചപ്പോള്‍ പരിഹരിക്കപ്പെട്ടു. മമ്മൂട്ടിയോടൊപ്പം പിന്നീട് ഒരു സിനിമയില്‍ അഭിനയിക്കുകയും ചെയ്തു. പാര്‍വ്വതി ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് സിനിമയിലുളള ഒട്ടുമിക്കവര്‍ക്കും അറിയാം. പലരുടേയും തെറ്റുകള്‍ പൊതുമധ്യത്തില്‍ പറയുന്നത് തെറ്റാണെങ്കില്‍ ആ ഒരു വലിയ തെറ്റാണ് പാര്‍വ്വതിയോടുളള വിരോധത്തിന് കാരണം. പാര്‍വ്വതിയോടുളള വിരോധവും പകയുമൊക്കെ ഇപ്പോള്‍ പഴങ്കഥയായി മാറിക്കൊണ്ടിരിക്കുന്നു. എന്തൊക്കെ പറഞ്ഞാലും പാര്‍വ്വതി മലയാള സിനിമയ്ക്ക് ലഭിച്ച ഒരു വരദാനം തന്നെ ആണെന്ന് പറയാതിരിക്കാന്‍ നിര്‍വ്വാഹമില്ല''.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma