Get Updates
Get notified of breaking news, exclusive insights, and must-see stories!

'അത് തീരുമാനിക്കേണ്ടത് ദിലീപ് ആണ്', ചിലപ്പോൾ ആ ഒരു വിധി കൂടി വരാന്‍ കാത്ത് നില്‍ക്കുന്നതാകാമെന്ന് മഹേഷ്

നടിയെ ആക്രമിച്ച കേസിൽ പ്രതി ചേർക്കപ്പെട്ടതിന് പിന്നാലെയാണ് നടൻ ദിലീപിനെ താരസംഘടനയായ അമ്മയിൽ നിന്ന് പുറത്താക്കിയത്. അടുത്തിടെ വിചാരണക്കോടതി താരത്തെ കേസിൽ നിന്നും കുറ്റവിമുക്തനാക്കിയിരുന്നു. എന്നാൽ ദിലീപ് അമ്മയിലേക്ക് തിരികെ എത്തിയിട്ടില്ല.

ദിലീപ് തിരിച്ച് വരണമെന്നാണ് ആഗ്രഹമെന്ന് നടൻ മഹേഷ് നായർ സീ ന്യൂസ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നു: ''അമ്മയിലെ പ്രശ്നങ്ങൾക്ക് ദിലീപിന്റെ കണ്ണീരും ശാപവുമാണ് കാരണം എന്നൊക്കെ പറയുന്നത് ബാലിശമാണ്. അതൊക്കെ സീരിയലിലും സിനിമയിലും ഉപയോഗിക്കാന്‍ കൊള്ളാവുന്ന വാക്കുകളാണ്. പക്ഷേ അവൈലബിള്‍ കമ്മിറ്റി കൂടിയല്ല ദിലീപിനെ പുറത്താക്കിയത് എന്നതൊരു സത്യമാണ്. മാധ്യമങ്ങളുടെ വലിയ സമ്മര്‍ദ്ദത്തിനിടയില്‍ ദിലീപിനെ പുറത്താക്കിയതായി പ്രഖ്യാപിക്കുകയാണ് ചെയ്തത്.

'ചിലരുടെ സിനിമ റിലീസാകാനുണ്ട്, അവാർഡ് കിട്ടാത്തതിന് ദേഷ്യവും', പ്രതികരിച്ച താരങ്ങൾക്കെതിരെ സന്തോഷ് പണ്ഡിറ്റ്
'ചിലരുടെ സിനിമ റിലീസാകാനുണ്ട്, അവാർഡ് കിട്ടാത്തതിന് ദേഷ്യവും', പ്രതികരിച്ച താരങ്ങൾക്കെതിരെ സന്തോഷ് പണ്ഡിറ്റ്

ഇപ്പോള്‍ അദ്ദേഹം കോടതിയില്‍ നിന്ന് കുറ്റവിമുക്തനായി വന്നിരിക്കുകയാണ്. അദ്ദേഹത്തിന്റെ നിരപരാധിത്വം തെളിയിച്ചിരിക്കുകയാണ്. അമ്മയിലേക്ക് ഇനി തിരിച്ച് വരണോ എന്ന് അദ്ദേഹം തന്നെയാണ് തീരുമാനിക്കേണ്ടത്. ദിലീപിന് തിരിച്ച് വരാനുളള ആഗ്രഹം ഉണ്ടെങ്കില്‍ അദ്ദേഹത്തിന് അതിനുളള അവസരം കൊടുക്കണം.

Dileep

ദിലീപിന് വേണ്ടി മണിക്കൂറുകളോളം സിനിമാ സംഘടനയില്‍ പോയി സംസാരിച്ച ആളെന്ന നിലയ്ക്ക് അദ്ദേഹം അമ്മയിലേക്ക് തിരിച്ച് വരണം എന്ന് തന്നെയാണ് ആഗ്രഹിക്കുന്നത്. പക്ഷേ തിരിച്ച് വരണമോ വേണ്ടയോ എന്ന് ആദ്യം തീരുമാനിക്കേണ്ടത് അദ്ദേഹം തന്നെയാണ്. അദ്ദേഹത്തിന് തോന്നാം തന്നോട് കാണിച്ചത് നീതിയല്ല എന്ന്. കാരണം അവൈലബിള്‍ കമ്മിറ്റി കോറം തികയാണ്ടാണ് അദ്ദേഹത്തെ പുറത്താക്കാനുളള തീരുമാനം എടുത്തത്.

ഇപ്പോള്‍ അദ്ദേഹം കുറ്റവിമുക്തനാണ്. ഇനി മേല്‍ക്കോടതിയില്‍ പോയി അത് തെളിയിക്കുകയാണെങ്കില്‍ ആ ഒരു വിധി കൂടി വരാന്‍ ദിലീപ് കാത്ത് നില്‍ക്കുന്നതാകാം. അതിനപ്പുറം ഇനിയൊരു കോടതി ഇല്ലല്ലോ. ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയുടെ വേദനയും കാണാതെ പോകരുത്. അന്നത്തെ സാഹചര്യത്തില്‍ മാനസികമായ ബുദ്ധിമുട്ട് കൊണ്ടാണ് ആ കുട്ടി അമ്മ വിട്ട് പോയത്. ഒരുമിച്ച് ഇരുത്തി സംസാരിച്ച് തീര്‍ക്കാവുന്ന പ്രശ്‌നങ്ങള്‍ ആയിരുന്നു ഇതൊക്കെ എന്നാണ് തോന്നുന്നത്. പക്ഷേ എടുത്ത്ചാട്ടമാണ് പലരേയും പല വഴിക്കാക്കിയത്.

ചെറിയൊരു തെറ്റിദ്ധാരണയുടെ പേരില്‍ സലീം കുമാര്‍ എത്രയോ വര്‍ഷം അമ്മയിലേക്ക് വന്നിരുന്നില്ല. പക്ഷേ അദ്ദേഹം പിന്നീട് വന്നു. മനുഷ്യനല്ലേ ക്ഷമിക്കാനും സഹിക്കാനും പറ്റൂ. അങ്ങനെ ക്ഷമിച്ച് സഹിച്ച് വരണം എന്നാണ് പറയാനുളളത്. അമ്മ നില്‍ക്കുന്നത് അതിലെ അംഗങ്ങള്‍ക്ക് വേണ്ടിയാണ്, പൊതുജനങ്ങള്‍ക്ക് വേണ്ടിയല്ല''.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+