'ഞാൻ മനസ്സാ വാചാ അറിയാത്ത കാര്യത്തിന് പിടിച്ച് അകത്തിട്ടു', 10 വർഷം കെട്ടിയിട്ട അവസ്ഥയെന്ന് ദിലീപ്
നടിയെ ആക്രമിച്ച സംഭവം തനിക്ക് മനസ്സാ വാചാ അറിയാത്ത കാര്യമെന്ന് നടന്‍ ദിലീപ്. മനസ്സാ വാചാ അറിയാത്ത കാര്യത്തിനാണ് തന്നെ ജയിലില്‍ അടച്ചത് എന്ന് ദിലീപ് ആരോപിച്ചു. ഖത്തറില്‍ സംഘടിപ്പിച്ച ദിലീപ് ഫാന്‍സ് മീറ്റില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ദിലീപ്.
നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതി ആയിരുന്ന ദിലീപിനെ വിചാരണക്കോടതി വെറുതെ വിട്ടിരുന്നു. നടിയെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയെന്നതിന് തെളിവില്ലെന്ന് വ്യക്തമാക്കിയാണ് കോടതി ദിലീപ് അടക്കമുളള 3 പ്രതികളെ കുറ്റവിമുക്തരാക്കിയത്.
തനിക്ക് എതിരെയാണ് ഗൂഢാലോചന നടന്നത് എന്നും കേസില്‍ ക്രിമിനല്‍ ഗൂഢാലോചന ഉണ്ടെന്ന് മഞ്ജു പറഞ്ഞയിടത്ത് നിന്നാണ് തനിക്കെതിരെയുളള ഗൂഢാലോചന ആരംഭിച്ചത് എന്നും ദിലീപ് കോടതി വിധിക്ക് പിന്നാലെ ആരോപിച്ചിരുന്നു. കേസിലെ മുഖ്യപ്രതിയുടെ സഹായത്തോടെ പോലീസ് കള്ളക്കഥ മെനഞ്ഞതാണ് എന്നും ദിലീപ് ആരോപിച്ചിരുന്നു. തന്റെ കരിയറും ജീവിതവും നശിപ്പിക്കാനാണ് ഗൂഢാലോചന നടത്തിയത് എന്നും ദിലീപ് പറഞ്ഞിരുന്നു.

പത്ത് വര്‍ഷം സത്യം വിളിച്ച് പറയാന്‍ സാധിക്കാതെ കൈകാലുകള്‍ കെട്ടിയിട്ട അവസ്ഥയിലായിരുന്നു താനെന്നും ഖത്തറില്‍ ആരാധകരെ അഭിസംബോധന ചെയ്ത് സംസാരിക്കവേ ദിലീപ് പറഞ്ഞു. ആരാധകരുടെ പ്രാര്‍ത്ഥനയാണ് തന്നെ പിടിച്ച് നിര്‍ത്തിയത് എന്നും ദിലീപ് കൂട്ടിച്ചേര്‍ത്തു.
ദിലീപിന്‌റെ വാക്കുകള്‍: '' ഞാന്‍ മനസ്സാ വാചാ അറിയാത്ത ഒരു കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ട്, കഴിഞ്ഞ പത്ത് വര്‍ഷക്കാലം എനിക്ക് എന്റേതായ രീതിയില്‍ എന്താണ് സത്യമെന്ന് വിളിച്ച് പറയാന്‍ പറ്റാത്ത രീതിയില്‍ കൈകാല്‍ കെട്ടിയിട്ട അവസ്ഥയിലിട്ടു. ഞാന്‍ കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുത്ത, നിങ്ങള്‍ തന്ന സ്‌നേഹം, എന്റെ കഥാപാത്രങ്ങളിലൂടെ ദിലീപ് എന്ന കലാകാരനെ ഉണ്ടാക്കിയത് നിങ്ങളാണ്.
ആ എനിക്ക് ദിലീപ് ഫാന്‍സ് എന്ന പേരിലുളള അംഗങ്ങളും എന്റെ കഥാപാത്രങ്ങളിലൂടെ എന്ന സ്‌നേഹിച്ച നിങ്ങളും എനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ച ഒരുപാട് കുഞ്ഞുങ്ങള്‍ തുടങ്ങി വലിയ ആളുകള്‍ വരെ പ്രായഭേദമന്യേ ഉളളവരും, ഒരുപാട് അമ്മമാരും സഹോദരിമാരും സഹോദരങ്ങളും ഉണ്ട്. ആ പ്രാര്‍ത്ഥനയുടെ ഫലമാണ് ഞാന്‍ ഇവിടെ നില്‍ക്കുന്നത്.
ആ വലിയ യുദ്ധത്തില്‍, സുനാമിയില്‍പ്പെട്ട എന്നെ പിടിച്ച് നിര്‍ത്തിയത് നിങ്ങളാണ്, നിങ്ങളുടെ പ്രാര്‍ത്ഥനയാണ്. അതിന് ഓരോരുത്തരോടും കൈ പിടിച്ച് നന്ദി പറയുകയാണ്. നന്ദി പറഞ്ഞ് പിരിഞ്ഞ് പോവുകയല്ല. എന്നും ഒപ്പമുണ്ടാകണം. നിങ്ങളെന്നെ വിശ്വസിക്കുന്നു എന്നതിന്റെ തെളിവാണ് ഈ ജനക്കൂട്ടം, നിങ്ങളാണ് എന്റെ ശക്തി. നിങ്ങളുടെ കയ്യടിയാണ് എന്റെ ഊര്‍ജ്ജം''.


Click it and Unblock the Notifications
