Get Updates
Get notified of breaking news, exclusive insights, and must-see stories!

ട്രെയിൻ ഇറങ്ങാൻ ശ്രമിച്ച ഇന്നസെൻ്റിനെ പൊക്കി അവർ ട്രെയിനിൽ കയറ്റി';രസകരമായ സംഭവം പറഞ്ഞ് സിദ്ധു പനക്കൽ

സിനിമ ജീവിതത്തിലെ രസകരമായ അനുഭവങ്ങളും കഥകളുമെല്ലാം പങ്കുവെയ്ക്കുന്ന ആളാണ് പ്രൊഡക്ഷൻ കണ്‍ട്രോളർ സിദ്ധു പനയ്ക്കൽ. ഇപ്പോഴിതാ ഇന്നസെൻ്റിൻ്റെ ചില ട്രെയിൻ യാത്രാ അനുഭവങ്ങളും, അടൂർ ഭാസി പങ്കുവെച്ച പ്രേംനസീറിന്റെ കുട്ടിക്കാലത്തെ രസകരമായ ഒരു ഓർമ്മയുമാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്. വായിക്കാം

പടയണിയുടെ സെറ്റിൽ അടൂർ ഭാസി സാർ പറഞ്ഞ കാര്യമാണ്.
നസീർ സാറിന്റെ ചെറുപ്പകാലത്ത് വീട്ടിൽനിന്ന് പോക്കറ്റ് മണി ലഭിക്കാൻ അദ്ദേഹത്തിന്റെ ഫാദർ ചില ജോലികൾ ചെയ്യിപ്പിക്കുമായിരുന്നു. നസീർ സാറിന്റെ ഫാദർ ആ കാലത്ത് പുറമേനിന്ന് കലാകാരന്മാരെ കൊണ്ടുവന്ന പ്രോഗ്രാമുകൾ നടത്തിയിരുന്നു . സാധാരണ നാട്ടിൽ ഇല്ലാത്ത ഗുസ്തി മത്സരം പോലെയുള്ളവ.

inna-

നസീർ സാറിനും നവാസ് സാറിനും പോക്കറ്റ് മണി കിട്ടണമെങ്കിൽ ഇതുപോലെയുള്ള പ്രോഗ്രാമുകളുടെ പോസ്റ്ററുകൾ പേപ്പറിൽ വലുതാക്കി എഴുതി ചിറയിൻകീഴ് മുഴുവൻ നടന്ന്‌ ഒട്ടിക്കണം. ഒട്ടിച്ചോ എന്ന് അദ്ദേഹം പോയി പരിശോധിക്കുകയും ചെയ്യും.
ഒരിക്കൽ നാട്ടിൽ ഒരു ഗുസ്തി മത്സരം അദ്ദേഹം കൊണ്ടുവന്നു. അതിന്റെ പോസ്റ്റർ എഴുതി ഒട്ടിക്കാൻ മക്കളോട് പറയുകയും ചെയ്തു. "ചിറയിൻ കീഴ് ശാർക്കര മൈതാനത്ത് ഭയങ്കര ഗുസ്തി" വരുവിൻ കാണുവിൻ. ഇതാണ് എഴുതേണ്ടത്. നസീർ സാറും നവാസ് സാറും ധൃതിയിൽ പോസ്റ്ററുകൾ എഴുതി ചിറയിൻകീഴ് മുഴുവൻ ഒട്ടിച്ചു. പിതാവ് അത് പരിശോധിക്കാൻ വേണ്ടി പോയി.

തിരിച്ചുവന്നു അദ്ദേഹം പോക്കറ്റ് മണി അല്ല കൊടുത്തത് നല്ല അടി കൊടുത്തു. ധൃതിയിൽ എഴുതിയപ്പോൾ വാക്കുകൾ മാറിപ്പോയതാണ് കാരണം. ചിറയിൻ കീഴ് ശാർക്കര മൈതാനിയിൽ ഭയങ്കര ഗുസ്തി എന്നതിന് പകരം "ഭയങ്കഗുരസ്തി" എന്നായിപ്പോയി അതിനായിരുന്നു ആ ശിക്ഷ. ഇത് ഭാസിസാർ പറഞ്ഞതാണ് നേരാണോ നുണയാണോ എന്നറിയില്ല.
ഇന്നസെന്റ് ചേട്ടൻ ഞങ്ങളൊടൊക്കെ നേരിട്ട് പറഞ്ഞ ഒരു കാര്യമുണ്ട്. ഇന്നസെന്റ് ചേട്ടൻ ആർട്ടിസ്റ്റായി പേരെടുത്ത് വരുന്ന കാലത്ത് അദ്ദേഹത്തിന് അത്യാവശ്യമായി മദ്രാസിൽ നിന്നും കേരളത്തിലേക്ക് വരേണ്ടിവന്നു.അന്ന് രണ്ടു ട്രെയിനുകൾ മാത്രമേ ഉള്ളൂ. മദ്രാസ് മെയിലും ആലപ്പി എക്സ്പ്രസ്സ്സും. ഇന്നസെന്റ് ചേട്ടൻ സാധാരണ ആലപ്പിയിലാണ് വരിക ആ ട്രെയിൻ ചാലക്കുടി നിർത്തും. ചെന്നൈ മെയിൽ തൃശൂർ വിട്ടാൽ ആലുവയിലെ നിർത്തൂ. പെട്ടെന്നുള്ള വരവായതുകൊണ്ട് അദ്ദേഹത്തിന് ആലപ്പിയിൽ ടിക്കറ്റ് കിട്ടിയില്ല. ആലുവയിലേക്ക് ടിക്കറ്റ് എടുത്ത് മദ്രാസ് മെയിലിൽ കയറി. ഒന്നുകിൽ തൃശ്ശൂർ അല്ലെങ്കിൽ ആലുവ എവിടെയെങ്കിലും ഇറങ്ങാം തൃശ്ശൂരാണ് കൂടുതൽ എളുപ്പം.

പുലർച്ച പാലക്കാട് കഴിഞ്ഞപ്പോൾ ട്രെയിനിലെ ടിടിഇ അദ്ദേഹവുമായി സംസാരിച്ചു. അദ്ദേഹം പറഞ്ഞു ചേട്ടൻ തൃശ്ശൂർ ഇറങ്ങണ്ട ഇരിങ്ങാലക്കുടയിൽ ട്രെയിനിന് ഒരു ക്രോസിംഗ് ഉണ്ട്. ഒരു എക്സ്പ്രസ് ട്രെയിനുമായി. ഇന്ന് ഈ ട്രെയിൻ റൈറ്റ് ടൈം ആണ്. അപ്പോൾ ഇരിങ്ങാലക്കുടയിൽ ചിലപ്പോൾ നിർത്തിയിടും അല്ലെങ്കിൽ വളരെ സ്ലോ ആവും. ചേട്ടന് സുഖമായി ഉറങ്ങാം.
ടിടിഇ പറഞ്ഞതുപോലെ ട്രെയിൻ നിർത്തിയില്ല പക്ഷേ വളരെ സ്ലോ ആയി. ഫസ്റ്റ് ക്ലാസിൽ നിന്ന് ഇന്നസെന്റ് ഏട്ടൻ ചാടിയിറങ്ങി. ട്രെയിനിൽനിന്ന് ചാടി ഇറങ്ങിയാൽ കുറച്ചു ദൂരം ഓടണമല്ലോ ബാലൻസ് കിട്ടാൻ. ഇന്നസെന്റ് ചേട്ടൻ ഇറങ്ങുന്നതിനോടൊപ്പം തന്നെ ട്രെയിൻ കുറച്ച് സ്പീഡ് ആയി. അദ്ദേഹം ഇറങ്ങിയ കമ്പാർട്ട്മെന്റിന്റെ തൊട്ടു പിന്നിലുള്ള ജനറൽ കൊച്ചിൽ സ്റ്റെപ്പിൽ ഇരിക്കുന്ന ആളുകൾ നോക്കുമ്പോൾ ഇന്നസെന്റ് ചേട്ടൻ ട്രെയിനിൽ കയറാൻ ഓടുന്നു. അവർ ആദ്യം ഇന്നസെന്റ് കയ്യിലുള്ള ചെറിയ പെട്ടി വാങ്ങിച്ചു. പെട്ടി വാങ്ങാൻ കൈനീട്ടിയ ഇന്നസെന്റ് ചേട്ടനെ പൊക്കി ട്രെയിനിലേക്ക് കയറ്റി. എന്നിട്ട് ഒരു ചോദ്യം ചേട്ടന്റെ അടുത്ത പടം ഏതാ..

നിന്റെ... ബാക്കി വായിൽ വന്ന തെറി ഇന്നസെന്റ് ചേട്ടൻ പറഞ്ഞില്ല. ആലുവയിൽ ഇറങ്ങി ടാക്സി വിളിച്ചു തിരിച്ചുപോന്നു. ഇന്നസെന്റ് ഏട്ടൻ നേരിട്ട് പറഞ്ഞതുകൊണ്ട് നേരാവാനും കഥയാവാനും സാധ്യതയുണ്ട്. ട്രെയിനിന്റെ തന്നെ മറ്റൊരു രസകരമായ കഥ ഇന്നെസെന്റ് ചേട്ടൻ പറഞ്ഞിട്ടുണ്ട്. ഒരു പ്രമുഖ വ്യവസായി മദ്രാസിൽ നിന്ന് പാലക്കാട്ടേക്ക് ട്രെയിൻ കയറി. ആ ഫസ്റ്റ് ക്ലാസ് കുപ്പയിൽ മൂന്നു പേരുണ്ട്. രണ്ട് സഹയാത്രികരുമായി വ്യവസായി പരിചയപ്പെട്ടു. നമ്പർ 20 മദ്രാസ് മെയിലിൽ ഉള്ളതുപോലെ ആ കാലത്ത് ഫസ്റ്റ് ക്ലാസ് കമ്പാർട്ട്മെന്റിനുള്ളിൽ രഹസ്യമായി യാത്രക്കാർ മദ്യപിക്കും. ഫസ്റ്റ് ക്ലാസ് കംപാർട്ട്മെന്റിൽ കുപ്പെയുടെ വാതിൽ അടച്ചിടാം. മറ്റു യാത്രക്കാർക്ക് ശല്യം ഉണ്ടാകില്ല. ആ കൂപ്പയിൽ. സഹയാത്രികരിൽ ഒരാൾ കൊല്ലത്തേക്കും ഒരാൾ തിരുവനന്തപുരത്തേക്കുമാണ്. പരിചയപ്പെടൽ കഴിഞ്ഞപ്പോൾ തിരുവനന്തപുരത്തേക്കുള്ള യാത്രക്കാരിൽ ഒരാൾ വേഗം ഭക്ഷണം കഴിച്ചു കിടന്നു. വെള്ളമടി കമ്പനി അല്ല അയാൾ എന്ന് വ്യവസായിക്കും സഹയാത്രികനും മനസ്സിലായി. അദ്ദേഹം ഉറക്കം പിടിച്ചപ്പോൾ സഹയാത്രികനും വ്യവസായിയും അടിച്ചു പൂസായി. ഇപ്പോഴത്തെ കാലത്ത് അങ്ങനെ ഒരു പരിപാടിയെ നടക്കില്ല വളരെ സ്ട്രിക് ആണ് ട്രെയിനിൽ.

നല്ലവണ്ണം മിനുങ്ങി കഴിഞ്ഞപ്പോൾ സഹയാത്രികനോട് വ്യവസായി പറഞ്ഞു രാവിലെ എന്നെ ഉണർത്തി പാലക്കാട് ഇറക്കി വിടണം. ഒരു കാര്യം കൂടി പറയാം. ഉറക്കത്തിൽ നിന്ന് വിളിക്കുന്നത് എനിക്ക് ഇഷ്ടമല്ല. ഉറക്കത്തിൽ നിന്ന് വിളിച്ചാൽ എനിക്ക് ഭ്രാന്ത് പോലെയാണ് ഇറങ്ങണ്ട എന്നൊക്കെ പറയും, ചിലപ്പോൾ തെറി പറഞ്ഞെന്നും ഇരിക്കും എന്നാലും എങ്ങനെയെങ്കിലും എന്നെ ഉന്തി തള്ളി പുറത്താക്കണം. താൻ ഏറ്റു എന്ന് സഹയാത്രികൾ
വ്യവസായി കണ്ണു തുറന്നു നോക്കിയപ്പോൾ ട്രെയിൻ ചെങ്ങന്നൂരിൽ . അടുത്ത ബർത്തിൽ കിടന്നുറങ്ങുന്ന സഹയാത്രികനെ വിളിച്ചുണർത്തി ചീത്ത പറഞ്ഞു വ്യവസായി. തെറിയോട് തെറി എത്രതന്നെ തെറി പറഞ്ഞിട്ടും ഒരു ബിംബം പോലെ ഇരിക്കുകയാണ് അയാൾ. അവസാനം വ്യവസായി ചോദിച്ചു തനിക്ക് നാണമില്ലെടോ തന്തയെയും തള്ളയെയും വരെ പറഞ്ഞിട്ടും മിണ്ടാതിരിക്കുന്നു. എന്തെങ്കിലും പറയടോ.

അയാളുടെ മറുപടിയായിരുന്നു രസകരം ഇതൊക്കെ എന്ത് തെറി ഞാൻ പാലക്കാട് ഒരുത്തനെ ഇറക്കി വിട്ടു അയാൾ പറഞ്ഞതാണ് തെറി. തിരുവനന്തപുരത്ത് ഇറങ്ങേണ്ട ആളെയാണ് വിളിച്ചുണർത്തി അയാൾ പാലക്കാട് ഇറക്കിവിട്ടത് എനിക്കിവിടെ ഇറങ്ങണ്ട എന്നൊക്കെ യാത്രക്കാരൻ പറയുന്നുണ്ട് പക്ഷേ സഹയാത്രീകൻ സമ്മതിക്കുന്നില്ല ഇതൊക്കെ ഇന്നലെ എന്നോട് പറഞ്ഞിട്ടുണ്ട് വിളിച്ചാൽ ഭ്രാന്താണ് തെറിപറയും എങ്ങനെയെങ്കിലും ഇറക്കി വിടണം ഒക്കെ എനിക്കറിയാം. അയാളുടെ പെട്ടിയും എടുത്ത് പുറത്തേക്ക് ഇട്ട് ഡോറും ലോക്ക് ചെയ്തു.
അപ്പോഴാണ് വ്യവസായി മുകളിലേക്ക് നോക്കിയത് ഇന്നലെ അപ്പർ ബർത്തിൽ കിടന്ന തിരുവനന്തപുരം ഇറങ്ങേണ്ട ആളെ കാണാനില്ല അയാളുടെ അവസ്ഥ ആലോചിച്ച് വ്യവസായി വാ പൊളിച്ചു പോയി. മദ്യം നമുക്കു മാത്രമല്ല മറ്റുള്ളവർക്കും ചിലപ്പോൾ ശല്യമായി തീരാറുണ്ട്'

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+