ഇതാണ് റിമി ടോമിയുടെ വരൻ, വിവാഹ തിയ്യതിയുമായി, വിവരങ്ങൾ പുറത്ത് വിട്ട് സംവിധായകൻ

താന്‍ വീണ്ടും വിവാഹിതയാകാന്‍ പോവുകയാണെന്ന സന്തോഷവാര്‍ത്ത ഗായിക റിമി ടോമി കഴിഞ്ഞ ദിവസമാണ് സോഷ്യല്‍ മീഡിയ വഴി ആരാധകരുമായി പങ്കുവെച്ചത്. എന്നാല്‍ ആരെയാണ് വിവാഹം കഴിക്കുന്നത് എന്നോ എപ്പോഴാണ് വിവാഹം എന്നോ അടക്കം മറ്റ് വിശദാംശങ്ങളൊന്നും റിമി ടോമി പുറത്ത് വിട്ടിട്ടില്ല.

അതേസമയം തന്റെ ഭാവിവരന്‍ ഒരു ഗായകനോ അഭിനേതാവോ കോടീശ്വരനോ ഏതെങ്കിലും തരത്തില്‍ പ്രശസ്തനായ ഒരാളോ അല്ലെന്ന് റിമി പറയുന്നു. തന്നെ മനസ്സിലാക്കുന്ന താന്‍ മനസ്സിലാക്കുന്ന ഒരാളെയാണ് വിവാഹം കഴിക്കുന്നതെന്നും റിമി വെളിപ്പെടുത്തി.

ഇതോടെ റിമി ടോമിയുടെ ആരാധകര്‍ ആരാണ് താരത്തിന്റെ വരന്‍ എന്നറിയാനുളള ആകാംഷയിലുമായി. അതിനിടെ സംവിധായകന്‍ ബൈജു കൊട്ടാരക്കര തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയില്‍ റിമി ടോമിയുടെ വിവാഹത്തിന്റെ വിശദാംശങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ്. വരന്‍ ആരെന്നതും വിവാഹത്തീയ്യതി എപ്പോഴാണെന്നും വിവാഹം എവിടെ വെച്ചാണ് നടക്കുന്നത് എന്നതും അടക്കമുളള വിശദാംശങ്ങളാണ് ബൈജു കൊട്ടാരക്കര പുറത്ത് വിട്ടിരിക്കുന്നത്.

Rimi Tomy

ലിബിന്‍ മാത്യു ആണ് റിമി ടോമിയുടെ പ്രതിശ്രുത വരനെന്ന് ബൈജു കൊട്ടാരക്കര വെളിപ്പെടുത്തുന്നു. റിമി ടോമിയുടെ ജിം ട്രെയിനര്‍ ആണ് 34കാരനായ ലിബിന്‍ മാത്യു. ഇരുവരും തമ്മിലുളള സൗഹൃദം പ്രണയമായി വളരുകയും വിവാഹത്തിലേക്ക് എത്തുകയുമായിരുന്നു. നവംബര്‍ 14ന് മുംബൈയിലെ ഡോംബിവലി മാര്‍ത്തോമ പള്ളിയില്‍ വെച്ചാണ് വിവാഹം നടക്കാന്‍ പോകുന്നത് എന്നും വീഡിയോയില്‍ ബൈജു കൊട്ടാരക്കര പറയുന്നു. കല്യാണക്കത്തിന്റെ ഫോട്ടോയും ബൈജു കൊട്ടാരക്കര പുറത്ത് വിട്ടിട്ടുണ്ട്. എന്നാൽ ഈ വിവരങ്ങള്‍ റിമി ടോമിയൊ ലിബിന്‍ മാത്യുവോ സ്ഥിരീകരിച്ചിട്ടില്ല.

അതേസമയം, വിവാഹം സംബന്ധിച്ച് റിമി ടോമി പുറത്ത് വിടാത്ത വിവരങ്ങള്‍ വെളിപ്പെടുത്തിയതിന് ബൈജു കൊട്ടാരക്കരയ്ക്ക് എതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നു. 2008ല്‍ ബിസിനസ്സുകാരനായ റോയ്‌സ് കിഴക്കൂടനുമായിട്ടായിരുന്നു റിമി ടോമിയുടെ ആദ്യ വിവാഹം. 11 വര്‍ഷത്തെ വിവാഹ ജീവിതത്തിന് ശേഷം 2019ല്‍ ഇരുവരും പരസ്പര സമ്മതത്തോടെ വിവാഹമോചിതരായി.

അതിന് ശേഷം സ്‌റ്റേജ് ഷോകളും ടെലിവിഷന്‍ പരിപാടികളുമൊക്കെയായി റിമി ടോമി തന്റെ സംഗീത ജീവിതത്തില്‍ വളരെ തിരക്കിലാണ്. റിമി ടോമിയുടെ സ്‌റ്റേജ് ഷോകള്‍ക്ക് നിരവധി ആരാധകരാണ് ഉളളത്. പാട്ടിനൊപ്പം തമാശകളും ആരാധകരെ കൂടി എന്‍ഗേജ് ചെയ്യിപ്പിക്കുന്ന അവതരണവുമെല്ലാം റിമിക്ക് നിരവധി ആരാധകരെ സമ്മാനിക്കുന്നുണ്ട്. ലാല്‍ ജോസ് സംവിധാനം ചെയ്ത മീശ മാധവന്‍ എന്ന ചിത്രത്തിലെ ചിങ്ങമാസം വന്നു ചേര്‍ന്നാല്‍ എന്ന ഗാനത്തിലൂടെയാണ് സിനിമാ പിന്നണി ഗാനരംഗത്തേക്കുളള റിമി ടോമിയുടെ അരങ്ങേറ്റം. അതിന് ശേഷം നിരവധി ഹിറ്റ് ഗാനങ്ങള്‍ റിമി ടോമി പാടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma