ഉണ്ണി മുകുന്ദൻ മേജർ രവിയെ അടിച്ചോ? അന്ന് സംഭവിച്ചത് പറഞ്ഞ് മേജർ രവി..വിസ്മയയെ കുറിച്ചും പ്രതികരണം
സിനിമ ലൊക്കേഷനിൽ വെച്ച് ഉണ്ണി മുകുന്ദൻ മേജർ രവിയെ മർദ്ദിച്ചതായി മുൻപ് വാർത്തകൾ ഉണ്ടായിരുന്നു. ഇത് പിന്നീട് വലിയ വിവാദമാവുകയും ചെയ്തു. ഇപ്പോഴിതാ ഈ വിവാദത്തിൽ പ്രതികരിക്കുകയാണ് മേജർ രവി. 24 ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. സിജെപി സമരവുമായി ബന്ധപ്പെട്ട് നടിയും മോഹൻലാലിൻ്റെ മകളുമായ വിസ്മയ നടത്തിയ പ്രതികരണവും അതിനെ പരിഹസിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിലും മേജർ രവി പ്രതികരിച്ചു. വായിക്കാം
'ഉണ്ണി മുകുന്ദൻ അന്നൊരു അപ് കമ്മിംഗ് സ്റ്റാർ മാത്രമായിരുന്നു. ഞാനൊരു ഡയറക്ടറും. അപ്പോൾ ഉണ്ണി മുകുന്ദനെ പോലൊരാൾ എന്നെ അടിച്ചെന്ന് പറയാൻ മാത്രം ശത്രുക്കൾ എനിക്കന്ന് സിനിമ ഫീൽഡിൽ ഉണ്ട്. ഞാൻ ഉണ്ണിയെ അടിച്ചുവെന്ന് ഞാൻ എവിടേയും പറഞ്ഞിട്ടില്ല. കശപിശ ആയോ എന്നതൊക്കെ വേറെ കാര്യം. എന്നെ ഉണ്ണിയെ പോലൊരാൾ അടിച്ചെന്ന് കേൾക്കുമ്പോൾ ശത്രുക്കൾക്ക് അത് ഭയങ്കര സന്തോഷമായിരിക്കും.

ഞാനും ഉണ്ണിയും തമ്മിൽ യാതൊരു പ്രശ്നവുമില്ല. ഞങ്ങൾക്കിടയിൽ പ്രശ്നമാണെന്നൊക്കെ പറഞ്ഞുകൊണ്ട് നടക്കുന്നത് സോഷ്യൽ മീഡിയയിലെ മുഖമില്ലാത്തവരാണ്. ഉണ്ണി എൻ്റെ 60ാം പിറന്നാൾ ആഘോഷത്തിന് വന്നതാണ്. അന്ന് ഞങ്ങൾ ആഘോഷിച്ചിട്ട് അങ്ങ് പോവുകയും ചെയ്തു. അതോടെ കഴിഞ്ഞു . ഈഗോ പ്രോബ്ലം എന്ന് പറയുന്നത് കൊണ്ടുപോയാൽ ശത്രുതയായിട്ട് പോകും. എനിക്ക് ഈഗോ ഇല്ല ബേസിക്കലി. പക്ഷേ ചില സമയത്ത് നമുക്ക് സ്നേഹമുള്ളവരോട് ചിലപ്പോൾ ഈഗോ ഉണ്ടാവാറുണ്ട്. അത് എന്താന്നുള്ളത് അറിയില്ല. അതൊരു മോശം സ്വഭാവമാണ്.
ഒന്നാമത്തെ എന്റെ പ്രശ്നം ഞാൻ കള്ളു കുടിക്കില്ല കള്ളു കുടിക്കില്ലേ. എന്റെ സ്പിരിറ്റ് എന്ന് പറയുന്നത് എന്റെ പ്രൊഫഷൻ ആണ്. അന്ന് എന്റെ സ്പോർട്സ് ആയിരുന്നു. സ്പോർട്സ് എന്ന് പറയുന്നത് പോൾ വോൾട്ട്. കള്ളു കുടിച്ചാൽ നിങ്ങളുടെ ബോധം പോകും. അല്ലാതെ നിങ്ങളുടെ തണുപ്പ് ചൂടാവുന്നൊന്നുമില്ല. അല്ലെങ്കിൽ ചൂട് തണുപ്പ് ആകുന്നില്ല', മേജർ രവി പറഞ്ഞു.
സിജെപി വിഷയത്തിലെ വിസ്മയ മോഹൻലാലുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിലും അദ്ദേഹം പ്രതികരിച്ചു. 'വിസ്മയെ അങ്ങനെ ഒരിക്കലും പറയാത്ത ഒരു കുട്ടിയാണ്. വിസ്മയയം ഞാൻ കുട്ടിക്കാലത്ത് ജനിച്ച സമയം തൊട്ട് കാണുന്ന ആളാണ്. മായ എന്റെ വീട്ടിലെ കുട്ടിയാണ്. മായ വിയറ്റ്നാമിൽ പോയി പഠിച്ച കുട്ടിയാണ്. വിസ്മയ ഇങ്ങനെയൊക്കെ സംസാരിക്കാൻ എന്ത് കണക്ഷനാണെന്ന് എനിക്ക് മനസിലാകുന്നില്ല. അവർക്കൊരു പൊളിറ്റിക്കൽ കണ്‍വിക്ഷൻ ഉണ്ടാകാൻ മാത്രമുള്ള മെച്യൂരിറ്റി ഇല്ല.
ഞാൻ മോഹൻലാലിനെ വിളിച്ച് സംസാരിച്ചു, എന്താ അണ്ണാ എന്നതായിരുന്നു മെസേജ്. മോഹൻലാൽ ആരോടേലും പറയുമോ ഇതൊക്കെ. മോഹൻലാൽ എന്താണ് ഇതിനെക്കുറിച്ചൊന്നും സംസാരിക്കാത്തത്. കാരണം അദ്ദേഹം ഇതിനെക്കുറിച്ചൊന്നും പറഞ്ഞിട്ടില്ല.
സൈന്യത്തിൽ നിന്നാണ് ഞാൻ ഇറങ്ങി വന്നത് അല്ല പച്ചക്കറി മാർക്കറ്റിൽ നിന്നല്ല എന്ന് ഞാൻ പറഞ്ഞതായുള്ള പ്രചരണങ്ങൾ വന്നു. ഇതൊന്നും ഞാൻ എവിടേയും പറഞ്ഞിട്ടില്ല. എൻ്റെ ഭാഷ ഇതല്ല. ഇതൊക്കെ മുഖമില്ലാത്ത ചിലർ ഉണ്ടാക്കുന്നതാണ്. പണത്തിന് വേണ്ടിയാണ് ഇതൊക്കെ പറയുന്നത്. ഇതൊന്നും നമ്മൾ അറിഞ്ഞിട്ട് പോലും ഉണ്ടാകില്ല, നമ്മുടെ വോയിസ് തന്നെ ഉണ്ടാകില്ല. വെറുതെ എന്തൊക്കെയോ ഉണ്ടാക്കുകയാണ്', മേജർ രവി പറഞ്ഞു.


Click it and Unblock the Notifications
