'പെൺകുട്ടി ക്ലീവേജ് കാണുന്ന ഡ്രസ്സ് ഇട്ടാൽ നോട്ടം അങ്ങോട്ട് പോകും,ഫ്രീഡം എങ്കിൽ വിമർശനവും ഏൽക്കണം';ഉർവശി

സ്ത്രീകളുടെ വസ്ത്രധാരണത്തെയും വ്യക്തിസ്വാതന്ത്ര്യത്തെയും കുറിച്ചുള്ള ചർച്ചകളിൾ നിലപാട് വ്യക്തമാക്കി ഉർവശി. മോഡേണ്‍ വസ്ത്രങ്ങൾ ധരിക്കുന്നതിനോട് തനിക്ക് എതിർപ്പില്ലെന്നും എന്നാൽ മനപ്പൂർവം ശരീരം പ്രദർശിപ്പിച്ചാൽർ കേൾക്കേണ്ടി വരുന്ന വിമർശനവും ഉൾക്കൊള്ളാൻ തയ്യാറാകണമെന്ന് നടി പറഞ്ഞു.

'എന്റെ മകൾ നല്ല മോഡേൺ ഡ്രസ്സ് ഇടും, ഒരു കുഴപ്പവുമില്ല. പക്ഷെ അവർക്ക് സഭ അറിഞ്ഞിടാൻ അറിയാം. ബാംഗ്ലൂരിൽ എന്ത് ഇടണം കൊച്ചിയിൽ എന്ത് ഇടണം, മദ്രാസിൽ എന്തിടണം എന്നൊക്കെ അറിയാം. ഒരു സിനിമ വരുമ്പോൾ ക്യാരക്ടറിന് വേണ്ടി ഗ്ലാമറസ് ആവാൻ അന്നും എന്റെ അമ്മയ്ക്ക് ബുദ്ധിമുട്ടുണ്ടായിരുന്നില്ല. സിനിമയക്ക് വേണ്ടിയല്ലേ എന്ന് പറയുന്ന ആളാണ്.

urvashi1-87191789723738

മനപ്പൂർവ്വം എക്സിബിറ്റ് ചെയ്തിട്ട് ഇത് നമ്മുടെ ഫ്രീഡം ആണെന്ന് പറഞ്ഞാൽ വിമർശനങ്ങളെ അതുപോലെ ഏൽക്കാൻ തയ്യാറാണെങ്കിൽ കുഴപ്പമില്ല. പിന്നെ അതിന് എന്തിനാ പരാതി പറയുന്നത്. എല്ലാരും മനുഷ്യരല്ലേ. ഒരു പെൺകുട്ടി ക്ലീവേജ് കാണിച്ചുകൊണ്ടുള്ള ഡ്രസ്സിൽ വന്നിരുന്നാൽ എന്റെ നോട്ടം സ്വാഭാവികമായിട്ട് അങ്ങോട്ടാണ് പോകുന്നത് .അത് എന്റെ കുറ്റമല്ല ഞാൻ വന്ന ആ വഴിയുടെ കുറ്റമാണ്. നമ്മുടെ ഒരു കണ്ടീഷനിങ് ഉണ്ടല്ലോ, പക്ഷേ മോഡേൺ ഡ്രസ്സിനോട് യാതൊരു പ്രശ്നും എനിക്ക് ഇല്ല. ഞാൻ എന്റെ മോളെ ഇടാൻ അനുവദിക്കുന്നുണ്ടല്ലോ, പക്ഷേ മക്കളേ അമ്പലത്തിൽ പോകുമ്പോൾ ഇന്ന ഡ്രസ്സ്, ഒരു ഹോസ്പിറ്റലിൽ വരുമ്പോൾ ഇങ്ങനെ, മരണവീട്ടിൽ പോകുമ്പോൾ ഇങ്ങനെ എന്ന് പറയും', ഉർവശി പറഞ്ഞു.

താൻ ആരേയും ബോഡി ഷെയ്മിംഗ് നടത്താറില്ലെന്നും നടി വ്യക്തമാക്കി. അങ്ങനെ അധിക്ഷേപിക്കുന്ന രീതി തനിക്ക് ഇല്ല. അങ്ങനെ ചെയ്യുന്നവരെ താൻ വിമർശിക്കാറുണ്ട്. ചേച്ചിയായ കൽപന മറ്റൊരാളെ ബോഡി ഷെയിമിംഗ് ചെയ്തപ്പോൾ താൻ അതിനെ വിമർശിച്ചിട്ടുണ്ടെന്നും ഉർവശി പറഞ്ഞു.

'ആരെയും അതുപോലെ അനുകരിക്കുകയും അവർ ഇന്നതുപോലെ ഇരിക്കുന്നു എന്ന് പറയുകയും ചെയ്യുന്ന സ്വഭാവം കൽപ്പന ചേച്ചിക്ക് ഉണ്ടായിരുന്നു. ഉദാഹരണം പറയുകാണെങ്കിൽ അവൾ ഒന്നും ചിന്തിക്കാതെ കോട്ടയത്തത് ഒരു ഷൂട്ടിങ് ലൊക്കേഷനിൽ പ്രൊഡ്യൂസർ വന്നപ്പോൾ കരിഞ്ഞ മീൻ വന്നില്ലേ എന്ന് ചോദിച്ചു. എനിക്ക് പെട്ടെന്ന് അത് ഫീൽ ചെയ്തു. ഞാൻ വിചാരിച്ചു അവരുടെ ഭാര്യയും മക്കളും ഒക്കെ കൂടെ ഉണ്ടെങ്കിൽ അവർക്ക് കരച്ചിൽ വരൂലേ. ഞാൻ പറഞ്ഞു ചേച്ചി അത് പറയല്ലേ , നമ്മുടെ അങ്കിൾ നല്ല കറുത്തതല്ലേയെന്ന് ഞാൻ ചോദിച്ചു. ഓ നീ അതിനെ സെന്റിമെന്റ്സ് ആക്കി ഉടനെ കണ്ണൊക്കെ നിറച്ചു കാണിക്കല്ലേ, നീ പോ നിന്റെ പാട്ടിന്, ഞാൻ ഒന്നും ഉദ്ദേശിച്ചില്ല ആ പ്രൊഡ്യൂസർ ചേട്ടൻ ചിരിച്ചതാ എന്ന് പറഞ്ഞു.

ഞാൻ പറഞ്ഞു അദ്ദേഹം ചിരിക്കുകയുള്ളൂ ,നമ്മൾ സിനിമയിൽ സജീവമായിട്ട് നിൽക്കുന്നവരാണ്. ഇത് എന്റെ ജീവിതത്തിൽ എന്നെ ഹോണ്ട് ചെയ്യുന്ന കാര്യങ്ങളാണ്. ഇതൊക്കെ പറയുന്നതുകൊണ്ട് എന്റെ വീട്ടിൽ എന്നെ ഹെഡ് മിസ്ട്രസ് എന്നാണ് വിളിച്ചുകൊണ്ടിരുന്നത്. അമ്മ പറയും ഹെഡ് മിസ്ട്രസ് വന്നു ഇനി ആർക്കും ഒന്നും പറയണ്ട എന്ന്. എല്ലാ പ്രായത്തിലും എന്റെ മനസ്സിൽ അത് ഉണ്ടായിരുന്നു. ഞാൻ ആരെയും ബോഡി ഷേമിങ് നടത്തി അധിക്ഷേപിച്ചിട്ടില്ല . പിന്നെ തമാശ അറിയാത്ത ചിലര് അതിനെ അങ്ങനെയാക്കി വ്യാഖ്യാനിക്കാം. അരസികരായ ആൾക്കാരെ കുറിച്ച് പറഞ്ഞിട്ട് കാര്യമില്ലല്ലോ', ഉർവശി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma