'ഒരുപാടങ്ങ് നെഗളിക്കല്ലേ അഭിമന്യൂ; കുറ്റാരോപിത നിങ്ങള്‍', ശ്വേതയ്ക്ക് മറുപടിയുമായി നടി ഉഷ ഹസീന
താരസംഘടനയായ അമ്മ ഒരിക്കലും കുറ്റാരോപിതരുടെ കൈവശം എത്തില്ല എന്നാണ് ശ്വേത മേനോന്‍ പറയുന്നത്. എന്നാല്‍ പരസ്യമായി രാജി പ്രഖ്യാപിച്ച ശ്വേതയ്ക്ക് ഇനി തുടരാന്‍ അര്‍ഹതയില്ലെന്ന് മറ്റു അംഗങ്ങള്‍ പറയുന്നു. താന്‍ ഔദ്യോഗികമായി രാജിവെച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി കോടതിയില്‍ നിന്ന് അനുകൂല വിധി സമ്പാദിച്ച് പ്രസിഡന്റ് പദവിയില്‍ തുടരുകയാണ് ശ്വേത മേനോന്‍.
തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് ഇന്ന് ശ്വേത മറുപടി നല്‍കിയിരുന്നു. താന്‍ ബിജെപിക്ക് സ്ഥാനാര്‍ഥികളെ ഉണ്ടാക്കിക്കൊടുക്കാന്‍ കോടികള്‍ കൈപ്പറ്റി എന്ന ആരോപണത്തിന്റെ യുക്തി മനസിലാകുന്നില്ലെന്ന് ശ്വേത പറയുന്നു. താന്‍ ഏതെങ്കിലും പാര്‍ട്ടിക്കാരിയാണെങ്കില്‍ മറച്ചുവെക്കേണ്ട കാര്യമെന്താണ് എന്നും അവര്‍ ചോദിക്കുന്നു. താന്‍ ഇവിടെ ഉള്ളപ്പോള്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ആരോപണം നേരിടുന്നവര്‍ ഒരിക്കലും അമ്മയുടെ തലപ്പത്ത് വരില്ലെന്നും ശ്വേത വ്യക്തമാക്കി. ഇതിന് മറുപടിയുമായി രംഗത്തുവന്നിരിക്കുകയാണ് നടി ഉഷ ഹസീന.

ഉഷ ഹസീനയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: ''ഝാൻസി റാണി ചമയാതെ അടർക്കള ത്തിലെ അഭിമന്യു ......
"ഞാൻ ഉള്ളപ്പോൾ കുറ്റാരോപിതരാരും അമ്മയുടെ തലപ്പത്ത് വരില്ല" എന്നുള്ള അഭിമന്യുവിന്റെ പ്രസ്താവന കണ്ടു. തലപ്പത്ത് വരണമെന്ന് ഇവിടെ ആരും ആവശ്യപ്പെട്ടിട്ടില്ല. കുറ്റാരോപിതരായവരും അല്ലാത്തവരുമായ ആരും തന്നെ. നിങ്ങൾ തലപ്പത്ത് നിന്ന് ഇറങ്ങി പോകണം എന്ന് മാത്രമേ ഞങ്ങൾ ആവശ്യപ്പെട്ടിട്ടുള്ളൂ. നിങ്ങൾ അവതരിപ്പിച്ച(കള്ള) കണക്കും റിപ്പോർട്ടും സംഘടനയിലെ അംഗങ്ങൾക്ക് സ്വീകാര്യമല്ലാതെ വന്നപ്പോൾ, നിവൃത്തിയില്ലാതെ നിങ്ങൾക്ക് രാജിവെച്ച് ഇറങ്ങേണ്ടി വന്നു . അതാണ് സത്യം .
ആ സത്യത്തെ എത്ര കള്ളം കൊണ്ട് മൂടി വെച്ചാലും ഞങ്ങൾ അംഗങ്ങൾക്ക് അതറിയാം. അഭിമന്യു എന്തിനാണ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത്? കോടതിയെ തെറ്റിദ്ധരിപ്പിച്ചത്??? ഇരുപത്തിയേഴാം തീയതി ഞങ്ങൾ തിരുത്തി കൊള്ളാം. അമ്മയുടെ തലപ്പത്ത് വരേണ്ടത് ആരാണെന്നൊക്കെ തീരുമാനിക്കാൻ ഇവിടെ അംഗങ്ങൾക്കറിയാം. കുറ്റാരോപിതരായ അംഗങ്ങൾ ആരും തന്നെ തലപ്പത്ത് വരണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിട്ടില്ല.പിന്നെ നിങ്ങൾ എന്തിനാണ് അതോർത്ത് വേവലാതിപ്പെടുന്നത്.
പിന്നെ ഇവിടെ ഇപ്പോൾ ഏറ്റവും കൂടുതൽ കുറ്റാരോപിതയായ ഒരു വ്യക്തി നിങ്ങൾ തന്നെയാണ്. അമ്മയുടെ ഫണ്ടിൽ തിരി മറി നടത്തി എന്ന ശക്തമായ ആരോപണമാണ് നിങ്ങൾക്കെതിരെ ഉള്ളത്. അപ്പോൾ പിന്നെ അമ്മയുടെ തലപ്പത്തിരിക്കാൻ നിങ്ങൾക്ക് എന്ത് യോഗ്യതയാണ് ഉള്ളത്? ഇരുട്ടുകൊണ്ട് ഓട്ടയടക്കാൻ ശ്രമിക്കല്ലേ അഭിമന്യു ... എത്രകാലം ഇങ്ങനെ കള്ളം പറഞ്ഞ് മാത്രം നിലനിൽക്കാൻ സാധിക്കും?. ഒരുപാട് കാലമൊന്നും ജനങ്ങളെ പറ്റിക്കാൻ കഴിയില്ല. അതോർക്കുന്നത് നന്ന്. ഒരുപാട് അങ്ങ് നെഗളിക്കല്ലേ അടർകളത്തിലെ അഭിമന്യു ..''


Click it and Unblock the Notifications