'ദുബായിൽ വെച്ച് ആ നടിയെ കാണാതായി, പുലർച്ചെ ബിസിനസുകാരൻ്റെ കാറിൽ വന്ന് ഇറങ്ങി';തുറന്ന് പറഞ്ഞ് ഉഷ ഹസീന

നടി ആക്രമിക്കപ്പെട്ട കേസിൽ അതിജീവിതയ്ക്ക് വേണ്ടി സംസാരിക്കാത്തവരാണ് പിന്നീട് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പേരുള്ളവർക്കെതിരെ ചോദ്യങ്ങൾ ഉയർത്തി രംഗത്തെത്തിയതെന്ന് നടി ഉഷ ഹസീന. റിപ്പോർട്ടിൽ ഉൾപ്പെട്ടവർക്കെതിരെ നടപടി ഉണ്ടാകണമെന്ന് ശ്വേത മേനോൻ ആഗ്രഹിച്ചിരുന്നു. എന്നാൽ അങ്ങനെയുള്ളയാൾ എന്തുകൊണ്ടാണ് അതിജീവിതയ്ക്ക് വേണ്ടി ഒരു പൊതുവേദികളിലും എത്താതിരുന്നതെന്ന് നടി ചോദിച്ചു. യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

'ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പേരുള്ളവരെ ജയിലിൽ അടക്കണമെന്നതായിരുന്നു ശ്വേതയുടെ ഒക്കെ നിലപാട്. എന്നാൽ നടി ആക്രമിക്കപ്പെട്ട കേസിൻ്റെയൊക്കെ പശ്ചാത്തലത്തിൽ അമ്മയിൽ ഒരു ഇവർ ഒരു കംപ്ലെയിൻ്റെ സെൽ ഉണ്ടാക്കിയിരുന്നു. മാലാ പാർവതി, ശ്വേത മേനോൻ, കുക്കു പരമേശ്വരൻ അങ്ങനെ പലരും ആ കമ്മിറ്റിയിൽ ഉണ്ടായിരുന്നു. എന്നിട്ട് അവിടെ ഞങ്ങൾ പറഞ്ഞ പരാതികളിലൊന്നിലും നടപടിയില്ലല്ലോ. ആ കാര്യങ്ങൾ റെക്കോഡ് ചെയ്ത മെമ്മറി കാർഡ് എവിടെ പോയി.

sha2

അതിജീവിതക്ക് വേണ്ടി ഇവർ എവിടെയെങ്കിലും സംസാരിച്ചിട്ടുണ്ടോ? മെമ്മറി കാർഡിന്റെ വിഷയത്തിൽ ഒരു സെക്രട്ടറിയെ സഹായിക്കാൻ വേണ്ടി ഒരു കള്ള റിപ്പോർട്ട് ഉണ്ടാക്കാൻ അവർ കൂട്ടുനിന്നില്ലേ? മരിച്ചു പോയ കെപിഎസി ലളിതയുടെ കൈയ്യിൽ ആ മെമ്മറി കാർഡ് കൊടുത്തു എന്നാണ് റുപ്പോർട്ട്. അത് ഞങ്ങൾ അംഗീകരിക്കില്ല. ഈ റിപ്പോർട്ട് ആയി എന്ന് പറഞ്ഞ് ശ്വേത എനിക്ക് മെസേജ് ചെയ്തു. എപ്പോൾ വേണമെങ്കിലും റിപ്പോർട്ട് വന്ന് വാങ്ങിക്കാം നോക്കിയിട്ട് ഈ റിപ്പോർട്ടിൽ ചേച്ചിക്ക് കോടതിയിൽ പോകണമെങ്കിൽ പോകാം, ഇല്ലാന്നുണ്ടെങ്കിൽ കോടതിയിൽ പോകണെങ്കിൽ പോകാം എന്നും പറഞഅഞു. പക്ഷേ കോടതിയിൽ പോകുമ്പോൾ ഒരു കാര്യം ഓർക്കണം അമ്മക്കെതിരെയാണ് കോടതിയിൽ പോകുന്നത് എന്നുകൂടെ ഓർക്കണം എന്നൊരു വാക്ക് ഒരു ഭീഷണിയുടെ തരത്തിൽ പറഞ്ഞു.

ഞങ്ങൾ അമ്മക്കെതിരെ ഒരിക്കലും നിൽക്കത്തില്ല. അമ്മയെ പ്രതിസന്ധിയിലാക്കുന്ന ഒരു കാര്യവും ഞങ്ങൾ ചെയ്യത്തില്ല. ഇന്ന് ആരാ കോടതിയിൽ പോയിരിക്കുന്നത്? എത്രയും പെട്ടെന്ന് പുതിയ തലമുറയിലുള്ള ആൾക്കാരും മമ്മുക്കായും ലാലേട്ടനും നേതൃത്വം നൽകുന്ന ഒരു കമ്മിറ്റി എത്രയും പെട്ടെന്ന് വരണം, ഈ ഭരണസമിതി ഏറ്റെടുത്ത് അമ്മ നല്ല രീതിയിൽ മുൻപോട്ട് വരണം.

എനിക്ക് ദുരനുഭവം സിനിമയിൽ ഉണ്ടായിട്ടുണ്ട്. ഇതിനെ കുറിച്ച് ഞാൻ അമ്മയിൽ പറഞ്ഞിട്ടുണ്ട്. മെമ്മറി കാർഡിലും അതുണ്ട്. എൻ്റെ പ്രതികരണമൊക്കെ എൻ്റെ അവസരങ്ങളെ ബാധിച്ചിട്ടുണ്ട്. തനിക്കുണ്ടായ ദുരനുഭവത്തെ കുറിച്ച് അന്നത്തെ കാലത്ത് പ്രതികരിക്കാനുണ്ടായ സാഹചര്യം ഉണ്ടായിരന്നില്ല. പരാതി പറഞ്ഞാലാണ് അന്ന് തെറ്റുകാരിയാകുക', ഉഷ പറഞ്ഞു.

മുൻപ് ഒരു ദുബായ് ഷോയ്ക്കിടെ ഒപ്പമുണ്ടായിരുന്ന ഒരു നടിയെ കാണാതായ സംഭവവും ഉഷ അഭിമുഖത്തിൽ വെളിപ്പെടുത്തി. ' ഞങ്ങൾ താരങ്ങളെല്ലാം ഒരു ഹോട്ടലിൽ ആണല്ലോ താമസിക്കുന്നത്. അതിൽ ഒരാളെ കാണുന്നില്ല. പാസ്പോർട്ട് ഒക്കെ ഹോട്ടലിൽ ആണല്ലോ. നടിയുടെ പിതാവൊക്കെ നമ്മുടെ കൂടെയാണ്. രാത്രി രണ്ട് മണിയൊക്കെ ആയി. ഈ കുട്ടി എവിടെ പോയതാണെന്ന് അറിയാതെ നിൽക്കുകയാണ് ഞങ്ങൾ. അങ്ങനെ വെളുപ്പാം കാലം ആയപ്പോഴത്തേക്ക് ഒരു കാറിൽ ഈ കുട്ടിയെ വലിയ ഒരു ബിസിനസുകാരൻ അവിടെ കൊണ്ടുവന്ന് കാറിൽ ഡ്രോപ്പ് ചെയ്യുന്നത്. ബുദ്ധിയില്ലാത്ത ഒരു കുട്ടി എന്നാണ് പറയേണ്ടത്. ചെറിയ പ്രായമുള്ള കുട്ടിയാണ്. നല്ലതിനോ ചീത്തക്കോ എന്തിനാണെന്ന് എനിക്കറിയില്ല. പക്ഷെ ആ പോക്ക് അത്ര നല്ലതിനായിരുന്നില്ല'.ഉഷ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+