Get Updates
Get notified of breaking news, exclusive insights, and must-see stories!

'സന്ദേശം കണ്ടതിന്റെ പിറ്റേന്ന് അഭിഭാഷകന്റെ ജൂനിയറായി ചേർന്നു', വിഡി സതീശനെ കുറിച്ച് സത്യൻ അന്തിക്കാട്

പുതിയ മുഖ്യമന്ത്രി വിഡി സതീശനെ പ്രശംസിച്ച് സംവിധായകൻ സത്യൻ അന്തിക്കാട്. സതീശൻ ഏറ്റവും പുതിയ തലമുറയുടെ നേതാവാണെന്നും ഇന്നത്തെ കേരളത്തിന് വേണ്ടത് അദ്ദേഹത്തിന്റെ നേതൃത്വമാണെന്നും സത്യൻ അന്തിക്കാട് ഫേസ്ബുക്കിൽ കുറിച്ചു.

കേരളം ഇന്നും ചർച്ച ചെയ്യുന്ന രാഷ്ര്ടീയ ചിത്രമായ സന്ദേശം കണ്ടതിന്റെ പിറ്റേന്ന് വിഡി സതീശൻ ഒരു പ്രമുഖ അഭിഭാഷകന്റെ ജൂനിയറായി ചേർന്നുവെന്നും സത്യൻ അന്തിക്കാട് വെളിപ്പെടുത്തുന്നു.

വീട്ടിനുളളിൽ പാറ്റകളെ കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണോ? പാറ്റ ശല്യം മാറ്റാൻ ഇതാ അഞ്ച് എളുപ്പവഴികൾ
വീട്ടിനുളളിൽ പാറ്റകളെ കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണോ? പാറ്റ ശല്യം മാറ്റാൻ ഇതാ അഞ്ച് എളുപ്പവഴികൾ

സത്യൻ അന്തിക്കാടിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: '' സതീശൻ എന്ന സന്ദേശം - വി.ഡി.സതീശൻ മുഖ്യമന്ത്രിയാകുന്നതിൽ വ്യക്തിപരമായി ഒരുപാട് സന്തോഷമുണ്ട്. ഞാൻ പങ്കെടുത്ത ചടങ്ങിൽ വെച്ചാണ് സന്ദേശം സിനിമയുമായി ബന്ധപ്പെട്ട ഒരു അനുഭവം അദ്ദേഹം തുറന്നു പറയുന്നത്. സന്ദേശത്തിൽ ശ്രീനിവാസൻ അവതരിപ്പിച്ച കോട്ടപ്പള്ളി പ്രഭാകരൻ അഭിഭാഷകനാണ്. പക്ഷെ കോടതിയിൽ പോകാറില്ല. രാഷ്ട്രീയത്തിൻ്റെ പേരും പറഞ്ഞ് അതൊരു തൊഴിലാക്കാമെന്നു കരുതി നടക്കുന്ന പ്രഭാകരൻ, കഥയുടെ ക്ലൈമാക്സിൽ ജീവിതയാഥാർത്ഥ്യം തിരിച്ചറിഞ്ഞ് വക്കീലായി പ്രാക്ടീസ് ചെയ്യാൻ പോകുന്ന രംഗമുണ്ട്.

VD Satheesan

അതു കണ്ടതിൻ്റെ പിറ്റേ ദിവസം താൻ പ്രശസ്തനായ ഒരു അഭിഭാഷകൻ്റെ ജൂനിയറായി ചേർന്നുവെന്ന് സതീശൻ പറഞ്ഞു. പക്ഷെ സതീശൻ രാഷ്ട്രീയത്തിലേക്കു തന്നെ തിരിച്ചു വന്നു. സന്ദേശത്തിൻ്റെ അവസാനഭാഗത്ത് തിലകൻ പറയുന്നുണ്ട് "രാഷ്ട്രീയം നല്ലതാണ്. അത് നല്ല ആളുകൾ കൈകാര്യം ചെയ്യുമ്പോൾ"എന്ന്. സതീശൻ ആ നല്ല ആളുകളിൽപെട്ട ഒരാളാണ്.
ആൾക്കൂട്ടത്തിനുള്ളിലും തനിച്ചാകാൻ സാധിക്കുന്ന ആളാണ് സതീശൻ.

യുഡിഫിന് വോട്ട് ചെയ്ത ബിജെപിക്കാരെ എനിക്ക് അറിയാം, ലീഗ് ഭരിക്കുന്നെ എന്ന് വിളിച്ചു കൂവിയിട്ട് കാര്യമില്ല: അഖിൽ
യുഡിഫിന് വോട്ട് ചെയ്ത ബിജെപിക്കാരെ എനിക്ക് അറിയാം, ലീഗ് ഭരിക്കുന്നെ എന്ന് വിളിച്ചു കൂവിയിട്ട് കാര്യമില്ല: അഖിൽ

പാതിരാത്രി വരെ നീളുന്ന പരിപാടികൾ ഇല്ലാത്ത ദിവസം ഉറങ്ങുന്നതിനു മുമ്പ് നൂറു പേജെങ്കിലും വായിക്കാൻ ശ്രമിക്കാറുണ്ടെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. വാക്കുകളിലും പ്രവൃത്തിയിലും അതിൻ്റെ ഗുണം കാണാറുമുണ്ട്. സിനിമയും സമൂഹവും മാറിയതുപോലെ രാഷ്ട്രീയവും മാറിയിട്ടുണ്ട്. നമ്മുടെ പല നേതാക്കളും അതു മനസ്സിലാക്കിയിട്ടില്ല. സതീശൻ ഏറ്റവും പുതിയ തലമുറയുടെ നേതാവാണ്. വിദ്യാർത്ഥികളും യുവാക്കളുമാണ് വി.ഡി.സതീശൻ മുഖ്യമന്ത്രിയാകണമെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിച്ചത്.

വിട്ടുവീഴ്ചയില്ലാത്ത ചില നിലപാടുകൾ ഒരു രാഷ്ട്രീയ നേതാവിനു വേണമെന്നു എനിക്കുതോന്നിയിട്ടുണ്ട്. കോൺഗ്രസ്സിൽ അത് സതീശനിൽ മാത്രമേ ഇന്ന് കാണുന്നുള്ളു. വർഗ്ഗീയതക്കെതിരെ മടിയില്ലാതെ സംസാരിക്കുന്ന കോൺഗ്രസ്സുകാരനാണ് വി.ഡി.സതീശൻ. രണ്ട് സമുദായനേതാക്കൾ നിരന്തരം സതീശന്നെ കുറ്റപ്പെടുത്തുമ്പോൾ ജനഹൃദയങ്ങളിൽ ഉയരുന്നത് സതീശൻ്റെ ഇമേജാണ്.

രമേശ് ചെന്നിത്തലയോടും വ്യക്തിപരമായി ഒരുപാട് ഇഷ്‌ടമുണ്ട്. പക്ഷെ ഇന്നത്തെ കേരളത്തിനു വേണ്ടത് സതീശൻ്റെ നേതൃത്വമാണ്. "സന്ദേശ" ത്തിൻ്റെ സന്ദേശം പൂർണ്ണമായി ഉൾക്കൊണ്ട ഒരാൾ കേരളത്തിൻ്റെ മുഖ്യമന്ത്രിയായി വരുന്നു എന്നത് പറഞ്ഞറിയിക്കാനാവാത്ത സന്തോഷമാണ്. അത് പങ്കിടാൻ ശ്രീനിവാസൻ ഒപ്പമില്ല എന്നത് ചെറുതല്ലാത്ത സങ്കടവും''.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+