ലണ്ടനിൽ പോയ മുഖ്യമന്ത്രി വിജയ്ക്കൊപ്പം തൃഷയും? വൈറലായി തൃഷയുടെ സെൽഫി, സോഷ്യൽ മീഡിയയിൽ ചർച്ച

മുഖ്യമന്ത്രിയായ ശേഷമുളള വിജയുടെ ആദ്യ വിദേശയാത്ര വാര്‍ത്തകളില്‍ നിറയുകയാണ്. വിവിധ പരിപാടികളില്‍ പങ്കെടുക്കാനായി വിജയ് ലണ്ടനില്‍ എത്തിയിരിക്കുകയാണ്. സംസ്ഥാനത്തേക്ക് വ്യവസായ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുക എന്നതിനൊപ്പം ലണ്ടന്‍ സില്‍വര്‍ സ്റ്റോണ്‍ സര്‍ക്യൂട്ടില്‍ നടക്കുന്ന അന്താരാഷ്ട്ര കാറോട്ട മത്സരം ഉദ്ഘാടനം ചെയ്യുന്നതും വിജയ് ആണ്.

തമിഴിലെ മറ്റൊരു സൂപ്പര്‍ താരം അജിത്തും ടീമും കാര്‍ റേസിംഗില്‍ പങ്കെടുക്കുന്നുണ്ട്. മത്സരം നടക്കുന്ന സ്ഥലത്ത് അജിത്തിനെ കാണാന്‍ വിജയ് എത്തിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ എത്തിയ വിജയ് അജിത്തിനെ കണ്ടപ്പോള്‍ ഓടിച്ചെന്ന് കെട്ടിപ്പിടിക്കുന്നത് വീഡിയോയില്‍ കാണാം. നിരവധി ആരാധകരാണ് വിജയിയെ കാണാന്‍ സ്ഥലത്ത് എത്തിയിരുന്നത്.

ലണ്ടനില്‍ വെച്ചുളള അജിത്-വിജയ് കൂടിക്കാഴ്ച മാത്രമല്ല സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടിയിരിക്കുന്നത്. വിജയുമായി പ്രണയത്തിലാണെന്ന് അഭ്യൂഹമുളള നടി തൃഷ കൃഷ്ണന്റെ ലണ്ടനിലെ സാന്നിധ്യവും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്. ലണ്ടനിലുളള തൃഷയ്‌ക്കൊപ്പമുളള സെല്‍ഫി നടി രാധിക ശരത് കുമാര്‍ ആണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്.

Vijay

ലണ്ടനില്‍ വെച്ച് തൃഷയെ കണ്ടുമുട്ടി. ഈ വാരാന്ത്യത്തില്‍ ട്രാക്കില്‍ ഇറങ്ങുന്ന തല അജിത് കുമാറിന് എല്ലാ വിധ ആശംസകളും നേരുന്നു എന്നാണ് രാധിക ശരത്കുമാര്‍ കുറിച്ചിരിക്കുന്നത്. തൃഷയുടെ ലണ്ടനില്‍ നിന്നുളള ഈ സെല്‍ഫി പുറത്ത് വന്നതോടെ ആരാധകര്‍ പല ചോദ്യങ്ങളും സംശയങ്ങളുമാണ് സോഷ്യല്‍ മീഡിയയില്‍ ഉന്നയിക്കുന്നത്.

മുഖ്യമന്ത്രി എന്ന നിലയ്ക്ക് ലണ്ടനിലേക്ക് പോയ വിജയ്‌ക്കൊപ്പമാണോ തൃഷയും പോയിരിക്കുന്നത് എന്നതാണ് ആരാധകരുടെ പ്രധാന സംശയം. ഇരുവരും ഒരുമിച്ചുളള ചിത്രങ്ങളോ മറ്റോ ഇതുവരെ പക്ഷേ പുറത്ത് വന്നിട്ടില്ല. ഭാര്യ സംഗീതയുമായി വേര്‍പിരിഞ്ഞ് കഴിയുകയാണ് വിജയ്. വര്‍ഷങ്ങളായി രണ്ട് പേരും ഒരുമിച്ചല്ല താമസിക്കുന്നത്. വിജയില്‍ നിന്നും അകന്ന് സംഗീത ഏറെക്കാലം ലണ്ടനില്‍ ആയിരുന്നു താമസിച്ചിരുന്നത്.

'വിവാഹമോചിതനായി, അധികം ആർക്കും അറിയില്ല, ഇപ്പോൾ താമസം മാതാപിതാക്കൾക്കൊപ്പം', തുറന്ന് പറഞ്ഞ് ശ്രീനാഥ് ഭാസി
'വിവാഹമോചിതനായി, അധികം ആർക്കും അറിയില്ല, ഇപ്പോൾ താമസം മാതാപിതാക്കൾക്കൊപ്പം', തുറന്ന് പറഞ്ഞ് ശ്രീനാഥ് ഭാസി

വിജയ്ക്ക് സിനിമാ രംഗത്തുളള നടിയുമായി ബന്ധം ഉണ്ടെന്ന് ആരോപിച്ച് സംഗീത വിവാഹമോചനത്തിന് കേസ് ഫയല്‍ ചെയ്തിരുന്നു. അതിനിടെ വിവാഹങ്ങള്‍ അടക്കം പല പരിപാടികള്‍ക്കും വിജയ് തൃഷയ്‌ക്കൊപ്പം എത്തിയതോടെ സംഗീത ആരോപിച്ച ആ നടി തൃഷയാണെന്ന അഭ്യൂഹം പരന്നു. വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിലും സര്‍ക്കാരിന്റെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയിലും തൃഷ അതിഥിയായി എത്തിയതോടെ ഇരുവരും തമ്മിലുളള പ്രണയവാര്‍ത്തകള്‍ ശക്തമായി. ഇപ്പോള്‍ വിജയ് ലണ്ടനില്‍ പോയ സമയത്ത് തന്നെ അവിടെ തൃഷയുടെ സാന്നിധ്യവും ഉണ്ടെന്ന വാര്‍ത്ത പുറത്ത് വന്നതോടെ ആരാധകര്‍ ഇവരുടെ പ്രണയം ഉറപ്പിച്ചിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+