Get Updates
Get notified of breaking news, exclusive insights, and must-see stories!

'വിജയ്-തൃഷ ഗോൾഡൻ കപ്പിൾസ്'; തള്ളിക്കളഞ്ഞിട്ടില്ല, സ്ഥിരീകരിച്ചിട്ടും ഇല്ല, കേരളത്തിലാണെങ്കിൽ..ആലപ്പി അഷ്റഫ്

കഴിഞ്ഞ ദിവസമാണ് നടനും തമിഴ്നാട് മുഖ്യമന്ത്രിയുമായ വിജയ് തൻ്റെ 52ാം പിറന്നാൾ ആഘോഷിച്ചത്. അന്ന് പ്രധാനമന്ത്രി അടക്കമുള്ള പ്രമുഖർ വിജയ്ക്ക് ആശംസകൾ അറിയിച്ച് രംഗത്തെത്തി. എന്നാൽ ആരാധകർ ഉറ്റുനോക്കിയത് തൃഷയുടെ പ്രതികരണമായിരുന്നു. കഴിഞ്ഞ മൂന്ന് വർഷമായി വിജയിയുടെ പിറന്നാളിന് തൃഷ ആശംസ പങ്കുവെയ്ക്കാറുണ്ടായിരുന്നു.

ആദ്യമൊന്നും തൃഷയുടെ ആശംസ കാണാതിരുന്നതോടെ ഇരുവരുടേയും ബന്ധത്തിൽ വിള്ളൽ വീണോയെന്ന ചോദ്യങ്ങളാണ് ആരാധകർ ഉയർത്തിയത്. എന്നാൽ വൈകീട്ടടോ തൃഷയുടെ ആശംസ എത്തി. വിജയ്ക്കൊപ്പം രാത്രി 12 ന് തന്നെ കേക്ക് മുറിക്കുന്ന ചിത്രമാണ് തൃഷ പങ്കുവെച്ചത്. എന്തായാലും വിവാദങ്ങളൊന്നും തന്നെ ഇരുവരുടേയും ബന്ധത്തെ ഒരുതരത്തിലും ബാധിച്ചിട്ടില്ലെന്ന് വ്യക്തമാക്കുകയാണ് ആ ചിത്രങ്ങൾ. അതേസമയം കേരളത്തിലാണ് ഒരു രാഷ്ട്രീയ നേതാവ് ഇത്തരമൊരു ബന്ധം സൂക്ഷിക്കുന്നതെങ്കിൽ അവരുടെ രാഷ്ട്രീയ ഭാവി തന്നെ ഇല്ലാതായേനെ എന്ന് പറയുകയാണ് സംവിധായകൻ ആലപ്പി അഷ്റഫ്. സംവിധായകൻ്റെ വാക്കുകളിലേക്ക്

leppeyashraf3

'തമിഴ്നാട്ടിൽ വിജയയുടെ ജനപ്രീതി വർദ്ധിച്ചു വരുന്നത് കണ്ട് അവിടുത്തെ പരമ്പരാഗത ദ്രാവിഡ കക്ഷികളായ ഡിഎംകെയും എഐ ഡിഎംകെയും ഒന്നിച്ചു നീങ്ങാനുള്ള തയ്യാറെടുപ്പിലാണ്. എങ്ങനെയെങ്കിലും വിജയിയെ താഴെ ഇറക്കണമെന്ന ഉദ്ദേശമാണ് ഇതിന്റെ പിന്നിൽ. ഇവിടെ ബദ്ധ ശത്രുക്കളായ രണ്ടു പാർട്ടികളും ഒന്നിച്ചാലും അണികൾ ഒന്നിക്കില്ല .മാത്രമല്ല വിജയിയെ സപ്പോർട്ട് ചെയ്യുന്ന യുവാക്കൾക്ക് ഒരു പാർട്ടിയുടെയും പ്രത്യേയ ശാസ്ത്രം തലയിൽ കയറില്ല. വിജയി ഉള്ളിടത്തോളം അവർ കട്ട്ക്ക് ഒപ്പം നിൽക്കും. രാഷ്ട്രീയ ആരോപണങ്ങൾ ഉയർത്തി വിജയിയെ താഴെ ഇറക്കാൻ ആകില്ലെന്ന് മനസ്സിലാക്കിയ ചിലർ വീണ്ടും തൃഷ വിഷയത്തിലേക്ക് കടന്നിരിക്കുകയാണ്.

എന്നാൽ ഇപ്പോൾ ദളപതി വിജയുമായുള്ള ബന്ധം വേർപ്പെടുത്തി എന്ന വാർത്ത തൃഷ തള്ളിക്കളഞ്ഞിരിക്കുകയാണ് .തമിഴ്നാട് മുഖ്യമന്ത്രിയുടെ ജന്മദിന ആഘോഷത്തിന്റെ ഒരു ഫോട്ടോ തൃഷ തന്റെ ഇൻസ്ഗ്രാമിൽ പോസ്റ്റ് ചെയ്തു .തന്റെ ജന്മദിന കേക്കിലേക്ക് നോക്കി പുഞ്ചിരിക്കുന്ന വിജയിയെയും വിജയുടെ മുഖത്തു നോക്കി പുഞ്ചിരിക്കുന്ന തൃഷയുടെയും ചിത്രമായിരുന്നു അത്. വിജയിയുടെ ആരാധകർ ഇത് കണ്ടിട്ട് പറയുന്നത് ഗോൾഡൻ ജോഡികൾ എന്നാണ്. ഇങ്ങനെയൊക്കെയാണെങ്കിലും വിജയിയും തൃഷയും തങ്ങളുടെ ബന്ധം തള്ളിക്കളയുകയോ സ്ഥിരീകരിക്കുകയോ ചെയ്തിട്ടില്ല .

ഇതൊന്നും വിജയയുടെ രാഷ്ട്രീയ ഭാവിയെ ബാധിച്ചില്ല എന്നതാണ് യാഥാർത്ഥ്യം. മറിച്ച് ഇത് കേരളത്തിൽ ആയിരുന്നുവഎങ്കിൽ ഈ ഒരൊറ്റ പ്രശ്നം മാത്രം മതിയാകും അയാളുടെ രാഷ്ട്രീയ ഭാവിക്ക് എന്നെന്നേക്കുമായി തിരശീല വീഴുവാൻ. ഇത്തരം ബന്ധങ്ങളും സൗഹൃദങ്ങളും കേരള രാഷ്ട്രീയത്തിലും വരും തലമുറ അനുകരിച്ചേക്കും. കാരണം വിജയയുടെ ശക്തി എന്ന് പറയുന്നത് പുതുതലമുറയിലെ യുവാക്കളും യുവതികളുമാണ്'

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+