തൃഷക്ക് ഇതെന്തുപറ്റി? വിജയിയെ അണ്‍ഫോളോ ചെയ്തു; നടൻ ഭാര്യ സംഗീതയുമായി ഒന്നിക്കുമോ?ചർച്ചയാക്കി ആരാധകർ
തമിഴ്‌നാട് മുഖ്യമന്ത്രി കൂടിയായ സൂപ്പർതാരം വിജയ് ജൂൺ 22നാണ് തന്റെ 52-ാം പിറന്നാൾ ആഘോഷിച്ചത്. ആരാധകരും സിനിമാ മേഖലയിലെ പ്രമുഖരും രാഷ്ട്രീയ നേതാക്കളും അടക്കം നിരവധി പേരാണ് അദ്ദേഹത്തിന് ആശംസ അറിയിച്ചെത്തിയത്. എന്നാൽ കഴിഞ്ഞ കുറച്ചുവർഷങ്ങളായി വിജയിയെ തേടിയെത്തിയിരുന്ന ഒരു ആശംസ സന്ദേശം ഇത്തവണ ഉണ്ടായില്ല. മറ്റാരുടേതുമല്ല, നടി തൃഷയുടേതാണ്. നടിയുടെ മൌനം ആരാധകർക്കിടയിൽ ചർച്ചയായിട്ടുണ്ട്.
2023 മുതൽ വിജയിയുടെ ഓരോ പിറന്നാളിലും തൃഷ സോഷ്യൽ മീഡിയയിൽ ആശംസകൾ പോസ്റ്റ് ചെയ്യുന്നത് പതിവായിരുന്നു. ഇരുവരും ഒന്നിച്ചഭിനയിച്ച 'ഗില്ലി', 'ലിയോ' തുടങ്ങിയ ചിത്രങ്ങളിൽ നിന്നുള്ള പഴയ ഓർമച്ചിത്രങ്ങളും ആശംസാ സന്ദേശങ്ങളും ആരാധകർ ഏറ്റെടുത്ത് വൈറലാക്കാറും ഉണ്ട്. എന്നാൽ ഇത്തവണ തൃഷ ആശംസിച്ചില്ലെന്ന് മാത്രമല്ല വിജയ്‍യെ ഇൻസ്റ്റഗ്രാമിൽ അണ്‍ഫോളോ ചെയ്യുകയും ചെയ്തു.വിജയിയും ഭാര്യ സംഗീതയും തമ്മിൽ വീണ്ടും ഒന്നിക്കുന്നുവെന്ന അഭ്യൂഹങ്ങൾക്കിടെയാണ് തൃഷ വിജയിയെ അണ്‍ഫോളോ ചെയ്തത് എന്നതാണ് ശ്രദ്ധേയം.

വിജയിയും ഒരു നടിയും തമ്മിലുള്ള ബന്ധത്തെ തുടർന്നാണ് വിവാഹമോചനം തേടുന്നത് എന്നാണ് സംഗീത ചെങ്കൽപ്പേട്ട് കുടുംബ കോടതിയിൽ നൽകിയ വിവാഹ മോചന ഹർജിയിൽ പറയുന്നത്. നടിയുടെ പേര് സംഗീത വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ തൃഷയാണ് ഇരുവരുടേയും ബന്ധത്തിൽ വിള്ളൽ വീഴ്ത്തിയത് എന്നാണ് അഭ്യൂഹങ്ങൾ.
വിജയിയോ തൃഷയോ ഈ അഭ്യൂഹങ്ങളിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.മാത്രമല്ല പര്സപരം സ്നേഹം പ്രകടിപ്പിക്കുന്നതിനോ പൊതുചടങ്ങളുകളിൽ ഒരുമിച്ച് എത്തുന്നതിനോ ഇരുവരും മടി കാണിച്ചിട്ടില്ല. സംഗീത വിവാഹമോചന ഹർജി നൽകിയതിന് തൊട്ടടുത്ത ദിവസം തന്നെ വിജയിയും തൃഷയും ഒരുമിച്ച് ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്തിരുന്നു. പിന്നീട് വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിലേക്കും തൃഷ എത്തി. അജിത്തിന്‍റെ അമ്മയുടെ നിര്യാണത്തില്‍ അനുശോചിക്കാന്‍ വിജയ് എത്തിയപ്പോള്‍ തൃഷയും താരത്തെ അനുഗമിച്ചിരുന്നു.
വിജയും സംഗീതയും ഒന്നിക്കുമോ?
വിജയിയുടെ പിറന്നാൾ ദിനത്തിൽ വിജയിയും ഭാര്യ സംഗീതയും വീണ്ടും ഒന്നിക്കുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ നേരത്തെ ഉയർന്നിരുന്നു. ഇരുവർക്കുമിടയിലെ അഭിപ്രായ വ്യത്യാസങ്ങൾ സൗഹൃദ ചർച്ചകളിലൂടെ പരിഹരിക്കാനുള്ള ശ്രമങ്ങൾ അമ്മ ശോഭ ചന്ദ്രശേഖർ ഇടപെട്ടു നടത്തിയെന്നും അത് ഫലം കണ്ടുവെന്നുമാണ് ചില തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.അമ്മ ഇടപെട്ടതോടെ ലണ്ടനിൽ താമസിച്ചിരുന്ന സംഗീത അടുത്തിടെ ചെന്നൈയിലെ നീലാംകരെയിലുള്ള വിജയിയുടെ വീട്ടിലേക്ക് മടങ്ങിയെത്തിയതായും വിജയ്‌ക്കൊപ്പമാണ് ഇപ്പോൾ സമയം ചെലവഴിക്കുന്നതെന്നും റിപ്പോർട്ട് ഉണ്ടായിരുന്നു. എന്നാൽ ഇക്കാര്യത്തിൽ സംഗീതയോ വിജയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളോ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.












Click it and Unblock the Notifications