മായയുടെ വിഷയത്തിൽ പറയേണ്ടായിരുന്നുവെന്ന് തോന്നി, മോഹൻലാൽ മേജർവിയെ തള്ളി എന്നൊക്കെ കേട്ടു, പക്ഷെ';മേജർ രവി
കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന വിദ്യാർഥി പ്രക്ഷോഭത്തെ പിന്തുണച്ച മോഹൻലാലിന്റെ മകളും നടിയുമായ വിസ്മയ മോഹൻലാലിനെ കുറിച്ച് മേജർ രവി നടത്തിയ പ്രതികരണം വലിയ ചർച്ചയായിരുന്നു. വിയറ്റ്‌നാമിൽ ജനിച്ചുവളർന്ന വിസ്മയയ്ക്ക് കാര്യമായ രാഷ്ട്രീയ വിദ്യാഭ്യാസമില്ലെന്നായിരുന്നു മേജർ രവി പറഞ്ഞത്. ഈ പ്രതികരണത്തിൻ്റെ പേരിൽ മേജർ രവിയ്ക്കെതിരെ നിരവധി പേർ രംഗത്തെത്തി. ഇപ്പോഴിതാ ആ വിവാദത്തിൽ കൂടുതൽ വിശദീകരണം നൽകുകയാണ് അദ്ദേഹം. അത്തരമൊരു പ്രതികരണം നടത്തേണ്ടെന്ന് തോന്നിപ്പോയി എന്നാണ് മേജർ രവി ഇപ്പോൾ പറയുന്നത്.
'പറഞ്ഞ കാര്യങ്ങൾ പറയേണ്ടിയിരുന്നില്ലെന്ന് എനിക്ക് ഇതുവരെ തോന്നിയിട്ടില്ല. പക്ഷെ അടുത്തിടെ കോക്ക്രോച്ച് പാർട്ടിയുടെ സമരം കഴിഞ്ഞിട്ട്, ഞാൻ ഇങ്ങനെ ആലോചിച്ചു എന്തിനാണ് ഞാൻ മായക്ക് വേണ്ടി പറഞ്ഞതെന്ന്. ആ കുട്ടിയെ എനിക്ക് കുട്ടിക്കാലം തൊട്ടിട്ട് അറിയാം. മദ്രാസിൽ ഉണ്ടായിരുന്ന സമയത്ത് ഞാനും അർജുനും അനിതയും കൂടിയിട്ട് എല്ലാ ദിവസവും വൈകുന്നേരും ബാലാജി അങ്കളിൻ്റെ വീട്ടിലാണ്. ലാൽ വന്നാലും അദ്ദേഹം ബാലാജി അങ്കിളിൻ്റെ വീട്ടിലാണ് താമസിക്കുന്നത്.

അന്ന് ലാലിന് വേറെ വീടില്ല, സുചിയും അവിടെയായിരുന്നു . ഞങ്ങളെല്ലാം അവിടെ ഒറ്റ വീട്ടിനകത്തായിരിക്കും. രാത്രി 10 മണിയായി കഴിഞ്ഞാൽ ഞങ്ങൾ പോകും. ചില ദിവസം പോയി കഴിഞ്ഞാൽ ഈ മായ ഇരുന്ന് കരയുന്നുണ്ടാകും. എന്താണെന്ന് ചോദിച്ചാൽ സ്കൂളിൽ നിന്ന് വരുന്ന വഴിക്ക് ഒരാൾ ഒരു പട്ടിയെ കല്ലെടുത്തു എറിഞ്ഞു എന്ന് പറഞ്ഞാണ് കരയുന്നത്. ഇതായിരുന്നു ഈ കുട്ടി എന്നുള്ളതാണ് ഞാൻ ഈ പറഞ്ഞത്. ഒരാളെയും ഹേർട്ട് ചെയ്യുന്ന ആ കുട്ടിക്ക് ഇഷ്ടമല്ല, വേദന സഹിക്കില്ല അതിന്. ഇത് ഞാൻ പറഞ്ഞു. പിന്നെ രാഷ്ട്രീയപരമായിട്ടുള്ള അറിവുകളൊന്നും ആ കുട്ടിക്ക് ഇന്ത്യയെ കുറിച്ചിട്ട് ഇല്ല. അല്ലാതെ ഞാൻ ആ കുട്ടിയെ ന്യായീകരിക്കാൻ ഒന്നും അല്ല, ഞാൻ പറഞ്ഞത് കുട്ടികളെ തല്ലുന്നത് കണ്ടിട്ട് വേദനിച്ചിട്ടുള്ള ഒരു പ്രതികരണമാണ് മായ നടത്തിയത് എന്നാണ്. ഇനി അല്ല എങ്കിൽ അത് ആ കുട്ടിയുടെ പ്രതികരണം തന്നെ ആയിരിക്കാം. അത് രാഷ്ട്രീയപരമായിട്ട് എടുക്കണ്ട എന്നൊന്നും ഞാൻ പറഞ്ഞിട്ടില്ല.
ഞാൻ ഉദ്ദേശിച്ചത് ആ കുട്ടി ഒരു പാവപ്പെട്ട കുട്ടിയാണ് .ഇതുപോലെ വേദനിപ്പിക്കുന്നത് കണ്ടാൽ ഇഷ്ടപ്പെടില്ല. ഇതേ പറഞ്ഞുള്ളൂ. ഞാൻ പറഞ്ഞു, പോയി. എന്നാൽ അതിൽ പിടിച്ചിട്ട് കേറിയിട്ട് മായയെ പറയാൻ നീ ആരാണ് എന്നൊക്കെയുള്ള ചർച്ചകളും പോസ്റ്റുകളും വന്നു. മോഹൻലാൽ മേജർവിയെ തള്ളി, ഉന്തി, മറിച്ചിട്ടു എന്നൊക്കെ പറഞ്ഞിട്ട് വന്നു. അങ്ങനെ ഒന്നും ഉണ്ടായിട്ടില്ല. അവരുടെ സൈഡിൽ നിന്ന് അങ്ങനെ ഒരു പ്രതികരണവും വന്നിട്ടില്ല. അത് കഴിഞ്ഞു . അപ്പോഴാണ് ഞാൻ ആലോചിച്ചത് ഞാൻ വെറുതെ എന്തിനാണ് ഈ കുട്ടിയുടെ പേര് ഇതിനകത്ത് സംസാരിച്ചതെന്ന്. പക്ഷേ അത് ഒരു കണക്കിന് നന്നായി. അവർക്കറിയില്ലെങ്കിലും ആ സിനിമയക്ക് മുമ്പ് അത് ഭയങ്കര പബ്ലിസിറ്റി ആയിരുന്നു.
ആൻ്റണി പെരുമ്പാവൂരൊക്കെ ആലോചിച്ചിട്ടുണ്ടാകും എന്തിനാണ് ഈ സാറ് ഇത് പറഞ്ഞതെന്നൊക്കെ. പക്ഷെ നല്ല അഡ്വാന്റേജ് കിട്ടിയിട്ടുണ്ടാകും ആൻ്റണിക്ക്. ആ സമയത്ത് എനിക്ക് തോന്നി വേണ്ടായിരുന്നു നമ്മൾ എന്തിനാണ് മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെടുന്നതെന്ന്. വേണ്ടായിരുന്നു എന്തിനാണത് നമ്മൾ മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെടുന്ന അതല്ലാതെ ഇന്നേവരെ എനിക്ക് അങ്ങനെ ഞാൻ എന്തെങ്കിലും പറഞ്ഞിട്ട് എനിക്കൊരു അയ്യോ അത് ഞാൻ ചെയ്യേണ്ടായിരുന്നു തോന്നിയിട്ടില്ല കാരണം ദേഷ്യം വരുന്ന സമയത്തും ആ കറക്റ്റ് ആയിട്ടുണ്ടെങ്കിൽ മുകളിൽ ഞാൻ അടിക്കാറു അല്ലെങ്കിൽ ഞാൻ വെറുതെ ഒരാളെ തെറിവിളിക്കാൻ ഒന്നും നിൽക്കില്ല തെറി എന്ന് പറഞ്ഞിട്ട് അങ്ങനെ ഒരു ഭാഷ ഞാൻ യൂസ് ചെയ്യാറില്ല അത് ഇവന്മാരുടെഒക്കെ ലാംഗ്വേജ് കേട്ടിട്ട് അവരുടെ കൂടെ ഇങ്ങനെ നടക്കുന്ന സമയത്ത് ഇങ്ങനെ അവൻ ഇവൻ വരുന്നുണ്ട് പക്ഷെ അതും കൂടെ ഭയങ്കര നെഗറ്റീവ് ആയിട്ടാണ്


Click it and Unblock the Notifications
