വിസ്മയയെ അല്ലെങ്കിലേ എയറിൽ കയറ്റി നിർത്തിയതാണ്, മോഹൻലാൽ അങ്ങനെ അല്ലെന്ന് പറഞ്ഞോ'; മേജർ രവി
വിസ്മയ മോഹൻലാലിനെ കുറിച്ച് തെറ്റായി താനൊന്നും പറഞ്ഞിട്ടെന്ന് മേജർ രവി. മൃഗങ്ങളെ ആയാലും മനുഷ്യരെ ആയാലും അവരെ വേദനിപ്പിക്കുന്നത് കുട്ടിക്ക് അംഗീകരിക്കാൻ പറ്റില്ല. അതുമാത്രമാണ് താൻ പറഞ്ഞത്. എന്നാൽ ചിലരൊക്കെ കൂടി അത് വിവാദമാക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സിജെപി സമരത്തെ പിന്തുണച്ച വിസ്മയയെ കുറിച്ച് മേജർ പ്രതികരിച്ചിരുന്നു. വിസ്മയക്ക് രാഷ്ട്രീയം അറിയില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
മേജർ രവിയുടെ വാക്കുകളിലേക്ക്-
'എവിടെയെങ്കിലും മോഹൻലാൽ പറഞ്ഞോ ഞാൻ മേജർ രവി പറഞ്ഞതിനെ എതിർക്കുന്നുണ്ടെന്ന്. ആ കുട്ടിയുടെ ക്യാരക്ടർ ആണ് ഞാൻ പറഞ്ഞത്. മൃഗങ്ങളെ ആയാലും മനുഷ്യരെ ആയാലും അവരെ വേദനിപ്പിക്കുന്നത് കുട്ടിക്ക് അംഗീകരിക്കാൻ പറ്റില്ല. ആ കുട്ടിയെ നിങ്ങൾ കണ്ടു കാണുമായിരിക്കാം, ഒരു ബബ്ലി ഇൻസെൻ്റ് ബിഹേവിയർ ആണ്. ഒരു കുട്ടിയെ പോലെയാണ് പെരുമാറുക.

അല്ലെങ്കിലേ ആ കുട്ടിയെ എയറിൽ കയറ്റി നിർത്തിയിരിക്കുകയായിരുന്നു. അതിന്റെ ഇടയിൽ കൂടെ എന്നേയും കൂടെ കയറ്റി. പിന്നെ എനിക്കിപ്പോൾ എയർ ഒന്നും വലിയ പ്രശ്നം അല്ല. ഞാൻ സാറ്റലൈറ്റിലാണ് ,അതുകൊണ്ട് ഐആം കെയർ ഫോർ ഇറ്റ്. ഞാൻ അവിടുന്ന് താഴത്തേക്ക് വരും, വന്നിട്ട് ഞാൻ പിന്നെ ഇവിടെ ഒരു ബോംബ് പൊട്ടിച്ചിട്ട് പിന്നെയും ഞാൻ അവിടെ തന്നെ പോയിരിക്കും. നിങ്ങൾ എന്ത് വേണമെങ്കിലും പറഞ്ഞോ.
നാഷണൽ ലെവലിൽ ടിവിയിൽ വരാൻ വേണ്ടി കുറച്ചെണ്ണം ഇവിടെ നിന്ന് പോയിട്ടുണ്ടായിരുന്നു. നിങ്ങളടെ അപ്പുറത്ത് മുട്ടിൽ ഇഴിഞ്ഞിട്ട് മണ്ണ് തിന്നിരുന്ന വിദ്യാർത്ഥികൾ അവിടെ ഉണ്ടായിരുന്നല്ലോ, സ്പോർട്സ്മാൻമാർ ഇവിടെ ഉണ്ടായിരുന്നല്ലോ ഇവർക്കൊന്നും വേണ്ടി എന്തേ സംസാരിക്കാതിരുന്നത്. കാരണം കേരള മീഡിയയിൽ മാത്രമേ ഉണ്ടാവുള്ളൂ.നിങ്ങൾക്ക് കേരളത്തിൽ ആര് ഭരിച്ചാലും അവരുടെ കൂടെ നിൽക്കണം. കേന്ദ്രത്തിൽ ഉള്ളത് ഇവർക്ക് എതിരായവരാണ്. അവിടെ പോയാൽ ഇവിടെന്നുള്ള വല്ല ഔദാര്യവും കിട്ടും, ഇതിനു വേണ്ടിയിട്ട് ചെയ്യുന്നതാണ്.
അവിടെ പോയിട്ടുള്ള കാടത്തരങ്ങൾ നമ്മൾ ഇവിടെ ഇരുന്നുകൊണ്ട് കണ്ടതാണ്. അവർക്ക് എവിടെ നിന്നണ് ഫണ്ട് ലഭിച്ചത്. ഇതൊക്കെയാണ് ഞാൻ പറഞ്ഞത്.
അപ്പോഴത്തേക്കും കുട്ടികൾക്ക് അടി കൊണ്ടാലും പ്രശ്നമില്ല എന്ന് പറഞ്ഞെന്നൊക്കെ ആക്കി.
കുട്ടികളെ തല്ലുന്നതിൽ പൂർണമായും ഞാൻ എതിരാണ്. നീറ്റ് എന്ന വിഷയത്തിലുള്ള ഫൈറ്റും ജെനുവിൻ ആയിട്ടുള്ള കാര്യമാണ്. ആം ആദ്മി പാർട്ടി ഉണ്ടായ സമയത്ത് അരവിന്ദ് കെജരിവാൾ എന്നുള്ള വ്യക്തി വെറും പേപ്പർ അങ്ങോട്ടും ഇങ്ങോട്ടും കൊണ്ടുപോകാൻ ഉണ്ടായിരുന്ന വ്യക്തിയായിരുന്നു. അണ്ണാ ഹസാര ആയിരുന്നു അതിന്റെ ഹെഡ്. എന്നാൽ പിന്നീട് പാർട്ടി രൂപീകരിച്ചുകൊണ്ട് അണ്ണാ ഹസാരെയെ സൈഡിൽ ഇരുത്തി അരവിന്ദ് കെജരിവാൾ മന്ത്രിയായി, മുഖ്യമന്ത്രി, കോടികൾ അടിച്ചു മാറ്റി, അത് കഴിഞ്ഞപ്പോൾ ആ പാർട്ടി അവിടെ ഇല്ലാതായി. സോ ഇതെല്ലാം നമ്മൾ ജനങ്ങൾ സഹിക്കണം. അതിനു മുമ്പേ തന്നെ ഒന്ന് കണ്ണു തുറന്നിരിക്കണം. എന്തിനാണ് അവൻ വന്നിരിക്കുന്നത്? ഇത്രയും വലിയ രാജ്യസ്നേഹം എവിടെ നിന്ന് വന്നു രാജ്യത്തിന് വേണ്ടി ഉണ്ടാക്കാൻ. ഇവർ പറയുന്നതല്ല ചെയ്യുന്നത്.
അങ്ങനെ ജെനുവിൻ ആയിട്ടുള്ള ഒരു നേതാവിനെ കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ്.
പിന്നെ എന്തുകൊണ്ട് മോദി എന്ന് ചോദിച്ചു കഴിഞ്ഞാൽ അദ്ദേഹം വന്നതിനു ശേഷമുള്ള വികസനങ്ങൾ നിങ്ങൾ സംസാരിക്കില്ല. ഹെലികോപ്റ്റർ കുംഭകോണം അല്ലെങ്കിൽ ടു ജി സ്പെക്ട്രം ഇതൊന്നും അദ്ദേഹം ചെയ്തിട്ടില്ലല്ലോ. സ്വന്തം വീട്ടിലേക്ക് എവിടെയും കൊണ്ടുപോയിട്ടില്ലല്ലോ'.


Click it and Unblock the Notifications
