മോഹൻലാൽ വീട്ടിലേക്ക് ക്ഷണിച്ചത് സ്ക്രിപ്റ്റഡ് ആയിരുന്നോ? പറ്റിച്ചോ? മറുപടിയുമായി നൂറയും ആദിലയും

ബിഗ് ബോസ് മലയാളം 6 ലെ ശക്തരായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു നോറയും ആദിലയും. ലെസ്ബിയൻ കപ്പിളായ ഇരുവർക്കും ഷോയിൽ പങ്കെടുത്തതിന് പിന്നാലെ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. എന്നാൽ ഷോയിൽ വെച്ച് മറ്റൊരു മത്സരാർത്ഥിയായ ലക്ഷ്മി ആദിലയെയും നൂറയെയും തള്ളി പറഞ്ഞ വാക്കുകൾ അന്ന് വലിയ ചർച്ചയായി. ലക്ഷ്മി എന്ന മത്സരാർത്ഥിയാണ് ഇരുവർക്കുമെതിരെ രംഗത്തെത്തിയത്. രണ്ടുപേരേയും താൻ വീട്ടിൽ കയറ്റില്ലെന്നായിരുന്നു ലക്ഷ്മിയുടെ പരാമർശം. എന്നാൽ ലക്ഷ്മിയെ അവതാരകനായ മോഹൻലാൽ തന്നെ തള്ളി. താൻ ഇരുവരേയും വീട്ടിൽ കയറ്റുമെന്നും രണ്ട് കൂട്ടർക്കും സൌകര്യപ്രദമായ ദിവസം ആദിലയും നൂറയും തൻ്റെ വീട്ടിലേക്ക് വരണമെന്നും മോഹൻലാൽ പറഞ്ഞു. എന്നാൽ ഷോ കഴിഞ്ഞ് ഇതുവരേയും ആ കൂടിക്കാഴ്ച സംഭവിച്ചില്ല. ഇതോടെ അത് സ്ക്രിപ്റ്റ് ആയിരുന്നോവെന്നാണ് ആരാധകർ ഉയർത്തിയ ചോദ്യം. ഇപ്പോഴിതാ അതിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ആദിലയും നൂറയും. ഇരുവരുടേയും വാക്കുകൾ ഇങ്ങനെ

'ഓരോ പരിപാടിക്ക് പോകുമ്പോഴും പിള്ളേരെ ലാലേട്ടൻ വിളിച്ചോ വീട്ടിലേക്ക് എന്ന് ആളുകൾ ചോദിക്കാറുണ്ട്. കുറേ ആൾക്കാര് കമന്റ് സെക്ഷനിൽ ഒക്കെ ചോദിക്കും. നമ്മൾ ഓൾറെഡി ലാസ്റ്റ് ഇയർ ഡിസംബറിന് ലാലേട്ടനെ ഓക്കെ ആയിട്ട് ഒരു ഡേറ്റ് പറഞ്ഞിട്ടുണ്ടായിരുന്നു. പക്ഷെ ആ സമയത്താണ് ലാലേട്ടന്റെ അമ്മയക്ക് വയ്യാതായത്. അതോടെ അത് നീട്ടി വെക്കേണ്ടി വന്നു. പിന്നീട് അങ്ങോട്ട് ഓരോ ചടങ്ങുകളും കാര്യങ്ങളും ഒക്കെ ഉണ്ടായിരുന്നല്ലോ. അങ്ങനെ അങ്ങനെ പോയി പോയി ലാഗ് വന്നു.തിരക്കുള്ള മനുഷ്യനാണല്ലോ നമുക്ക് പറയാൻ പറ്റില്ലല്ലോ. പിന്നെ ഒരു മരണവും കൂടെ ആണല്ലോ സംഭവിച്ചേക്കുന്നത്.

nooraadila2-

അത് സംബന്ധിച്ച് പിന്നെ അപ്ഡേറ്റൊന്നും ഉണ്ടായില്ല. ഞങ്ങളും പിന്നെ അത് ഫോളോ അപ്പ് ചെയ്യാൻ പോയില്ല. അത് നടക്കുമ്പോൾ ഇൻഷാ അള്ളാ നടക്കട്ടെ. എന്തായാലും ടൈം ഉണ്ടല്ലോ .ലാലേട്ടൻ പറഞ്ഞതാണ്, അദ്ദേഹത്തിന് ഓർമ ഉണ്ടാകും. ഇത് അതിന്റെ ടൈമിന് നടക്കും. ഇക്കാര്യത്തിൽ കുറേ പേര് ഭയങ്കര ക്യൂരിയസ് ആയിട്ട് നിന്നതായിരുന്നു. ലാലേട്ടൻ വെറുതെ പറഞ്ഞതാണോ അത് സ്ക്രിപ്റ്റഡ് ആയിരുന്നോ എന്നൊക്കെയാണ് പലരുടേയും ചോദ്യം. അല്ല ഒരിക്കലും സ്ക്രിപ്റ്റഡ് ഒന്നുമില്ല.

മൂപ്പര് മനസ്സിൽ തട്ടി തന്നെയാണ് അത് പറഞ്ഞത്. ഇഷ്ടത്തോടെ തന്നെയാണ് പറഞ്ഞത് .വിളിക്കേണ്ട സിറ്റുവേഷനും വന്നിട്ടുണ്ട്. പക്ഷേ ഓരോ സിറ്റുവേഷൻസ് കാരണം അത് തെന്നി മാറി പോയതാണ്.
ഓൾറെഡി ലാലേട്ടനെ കുറെ സൈബർ അറ്റാക്ക് കിട്ടിയിട്ടുണ്ടായിരുന്നു നമ്മളെ സപ്പോർട്ട് ചെയ്ത് സംസാരിച്ച ഒരു എപ്പിസോഡിൽ. അപ്പോ അത് നമ്മൾ കണ്ടിട്ടുണ്ടായിരുന്നു. അത് കഴിഞ്ഞിട്ടും പിന്നെ ഫിനാലേക്ക് വീണ്ടും അദ്ദേഹം പറയില്ലല്ലോ. മിണ്ടാതെ ഇരുന്നാൽ മതിയാർന്നല്ലോ. അത് അങ്ങനെയൊന്നുമല്ല. നമ്മളെ ഇൻവൈറ്റ് ചെയ്തിട്ടുണ്ട്. മീറ്റ് ചെയ്യേണ്ട സമയം ആകുമ്പോൾ നമ്മൾ മീറ്റ് ചെയ്യും.

ബിഗ് ബോസിൽ വെച്ച് നമ്മുക്ക് പുറത്ത് നല്ല സപ്പോർട്ട് ഉണ്ടെന്ന് തോന്നിയ ഒരു മൊമൻ്റ് ഉണ്ടായിരുന്നു. 100 ദിവസം നിന്നാലും ഇപ്പോൾ പോയാലും എപ്പോൾ പോയാലും കുറേ ആൾക്കാര് നിങ്ങൾ രണ്ട് കൈയും നീട്ടി സ്വീകരിക്കാൻ പുറത്തുണ്ടെന്ന് റീഎൻ്ട്രി നടത്തിയവർ പറഞ്ഞു. കുറെ അമ്മമാര്, അതുപോലെതന്നെ കുറെ ചെറിയ ചെറിയ കുട്ടികളൊക്കെ നമ്മളെ ഒരുപാട് സ്നേഹിക്കുന്നുണ്ട് എന്നൊക്കെ വന്ന ആൾക്കാര് ഞങ്ങളോട് ഓൾറെഡി പറഞ്ഞു. അപ്പോൾ ഞങ്ങൾക്ക് വിശ്വസിക്കാനൊന്നും പറ്റുന്നില്ല. ഇത് എന്താ സംഭവം, എന്തിനായിരിക്കും നമ്മളെ അങ്ങനെ സ്നേഹിക്കുന്നത് എന്നൊക്കെയായിരുന്നു തോന്നൽ. കാരണം നമുക്ക് നെഗറ്റിവിറ്റിയും ഹേറ്റ്ട്രഡും മാത്രമായിരുന്നു ഉണ്ടായിരുന്നത്. അപ്പോൾ പെട്ടെന്ന് ഇങ്ങനെ അതിന്റെ ഓപ്പോസിറ്റ് വന്നെന്ന് പറയുമ്പോൾ അത് നമുക്ക് അങ്ങോട്ട് വിശ്വസിക്കാൻ ഒരു ബുദ്ധിമുട്ടായിരുന്നു', നൂറയും ആദിലയും പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma