സമ്പാദിക്കുന്ന കോടികൾ മമ്മൂട്ടി എന്ത് ചെയ്യുന്നു? 'ബിസിനസ്സിൽ താൽപര്യമില്ല, നിക്ഷേപം ഈയൊരു കാര്യത്തിൽ'
അരനൂറ്റാണ്ട് കാലമായി മലയാള സിനിമയിൽ പകരം വെക്കാനില്ലാത്ത പേരാണ് മമ്മൂട്ടി. പ്രായം 75 പിന്നിട്ടിട്ടും ഇന്നും ഒരു സെറ്റിൽ നിന്നും മറ്റൊന്നിലേക്കുളള ഓട്ടത്തിലാണ് അദ്ദേഹം. തനിക്ക് ആർത്തി പണത്തോടല്ല അഭിനയത്തോട് ആണെന്ന് മമ്മൂട്ടി തന്നെ ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്.
അഭിനയം കൂടാതെ അദ്ദേഹത്തിന് ഇലക്ട്രോണിക്സിനോടും കൂളിംഗ് ഗ്ലാസ്സുകളോടും ഒക്കെ ഉളള ഇഷ്ടം ആരാധകർക്ക് അറിയാം. ഏകദേശം 340 കോടിയുടെ സ്വത്താണ് മമ്മൂട്ടിക്കുളളതെന്നാണ് സൂചന. ഒരു സിനിമയ്ക്ക് 10 കോടിയോളമാണത്രേ മമ്മൂട്ടിയുടെ പ്രതിഫലം.
സിനിമാഭിനയം കൂടാതെ അടുത്തിടെ പ്രൊഡക്ഷൻ കമ്പനി ആരംഭിച്ചത് അല്ലാതെ വലിയ ബിസിനസ്സുകളിലേക്കൊന്നും മമ്മൂട്ടി ഇറങ്ങുന്നത് പതിവില്ല. മമ്മൂട്ടി എങ്ങനെയാണ് സമ്പത്ത് കൈകാര്യം ചെയ്യുന്നതെന്ന് അദ്ദേഹത്തിന്റെ ഓഡിറ്റർ ആയ സിഎ സനിൽ കുമാർ 42 പോഡ് കാച്ചറിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തുന്നു.

'' മമ്മൂട്ടി ബിസിനസ്സിലേക്കൊന്നും വലിയ തോതില്‍ ഇറങ്ങാറില്ല. അദ്ദേഹം കൂടുതലും നിക്ഷേപം എന്ന നിലയ്ക്ക് ഭൂമി വാങ്ങിയിടുകയൊക്കെയാണ് ചെയ്യാറുളളത്. അങ്ങനെ അല്ലാതെ അദ്ദേഹം റിസ്‌ക് എടുത്ത് കൊണ്ട് ഒരു ബിസിനസ്സിലേക്ക് ഇറങ്ങാന്‍ താല്‍പര്യം കാണിച്ചിട്ടില്ല. അദ്ദേഹത്തിന് ഉണ്ടായിരുന്ന ഒരു ബിസിനസ്സ് മദര്‍ഹുഡ് എന്ന് പറയുന്ന, മകള്‍ സുറുമിയും ഭര്‍ത്താവും ചേര്‍ന്ന് ആരംഭിച്ച സംരംഭത്തില്‍ പ്രധാന ഷെയര്‍ ഉളളത് ആയിരുന്നു.
നല്ല തുകയ്ക്ക് അത് വില്‍ക്കാനും പറ്റി. അന്നത്തെ കാലത്തെ സ്റ്റാര്‍ട്ട് അപ് എന്ന് പറയാം. അത് കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നു. ആ കമ്പനി പിന്നീട് ഒരു വിദേശ കമ്പനി വന്ന് ഏറ്റെടുത്തു. അതല്ലാതെ അദ്ദേഹം വലിയൊരു ബിസിനസ്സിലേക്കൊന്നും ഇറങ്ങാറില്ല. പക്ഷേ എല്ലാം സേഫ് ആയി കൊണ്ട് നടക്കാനുളള നല്ല ബുദ്ധിയും ബോധ്യവും അദ്ദേഹത്തിനുണ്ട്.
30 വര്‍ഷമായി മമ്മൂട്ടിയുടെ ഓഡിറ്ററായിട്ടിരിക്കുന്നു. ഇതുവരെയും അദ്ദേഹത്തിന് തന്നോട് ശബ്ദം ഉയര്‍ത്തി സംസാരിക്കേണ്ടി വന്നിട്ടില്ല. അദ്ദേഹം ഷൂട്ടിംഗ് തിരക്കില്‍ ആണെങ്കില്‍ ഒരു പ്രശ്‌നത്തിനും അദ്ദേഹത്തെ വിളിച്ച് ബുദ്ധിമുട്ടിക്കില്ല. എങ്ങനെയെങ്കിലും ആ പ്രശ്‌നം താന്‍ തന്നെ പരിഹരിക്കും.
മമ്മൂക്ക ചെന്നൈയില്‍ നിന്നും എറണാകുളത്തേക്ക് വന്ന് താമസിക്കുന്നതിന് മുന്‍പേ തന്നെ അവിടെ വെച്ച് തന്നെ ജോലിക്ക് എടുത്തു. ചെന്നൈയിൽ അദ്ദേഹത്തിന് അന്ന് വേറെ ഓഡിറ്റർ ഉണ്ടായിരുന്നു. കേരളത്തിലേക്ക് വരുമ്പോൾ പുതിയ ഒരാളെ വേണമെന്ന് തോന്നി. ഞങ്ങള്‍ തമ്മില്‍ അന്ന് കണ്ടിട്ടില്ല. എന്റെ ലാന്‍ഡ് ലൈനിലേക്കാണ് കാള്‍ വന്നത്. അത് ഇപ്പോഴും ഓര്‍മ്മയുണ്ട്. ഞാന്‍ മമ്മൂട്ടി എന്ന് പറഞ്ഞപ്പോള്‍ ആരാ എന്നാണ് ഞാന്‍ തിരിച്ച് ചോദിച്ചത്. ഇന്നും മൊബൈലില്‍ അദ്ദേഹത്തിന്റെ പേര് തെളിഞ്ഞ് വരുമ്പോള്‍ അന്നുണ്ടായ അതേ വികാരം തന്നെയാണ് ഇന്നും ഉളളത്''.


Click it and Unblock the Notifications
