Get Updates
Get notified of breaking news, exclusive insights, and must-see stories!

'റോബിൻ രാധാകൃഷ്‌ണൻ എന്തൊരു മനുഷ്യനാണ്, ഇത്തിരി ഉളുപ്പ് വേണം, ലക്ഷങ്ങളാണ് കടം വാങ്ങിയത്'; സായി കൃഷ്‌ണ

അടുത്തിടെയാണ് ബിഗ് ബോസ് താരവും നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാർത്ഥിയുമായ റോബിൻ രാധാകൃഷ്‌ണനെതിരെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട ആരോപങ്ങളും ബിജെപി വിരുദ്ധ പരാമർശങ്ങൾ നടത്തിയെന്ന ആക്ഷേപവും ശക്തമായത്. ഇതിന് പിന്നാലെ റോബിന്റെ ഓഡിയോ ഉൾപ്പെടെ പുറത്ത് വരികയും ചെയ്‌തിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിക്കുകയാണ് പ്രമുഖ യൂട്യൂബറായ സായി കൃഷ്‌ണ എന്ന സീക്രട്ട് ഏജന്റ്.

'ഹൃദയത്തിന് മൂന്ന് ബ്ലോക്ക് വന്നു',മഞ്ജു പത്രോസുമായി വേർപിരിഞ്ഞോ?ആദ്യമായി തുറന്ന് പറഞ്ഞ് സുനിച്ചൻ
'ഹൃദയത്തിന് മൂന്ന് ബ്ലോക്ക് വന്നു',മഞ്ജു പത്രോസുമായി വേർപിരിഞ്ഞോ?ആദ്യമായി തുറന്ന് പറഞ്ഞ് സുനിച്ചൻ

സായി കൃഷ്‌ണയുടെ വാക്കുകൾ

ഡോക്‌ടർ റോബിൻ രാധാകൃഷ്‌ണൻ വേദ് ലക്ഷ്‌മി, അബിൻ ദേവ്, കാശ്-കാശ്, തുട്ട്-തുട്ട്, മണി-മണി. അപ്പൊ ഈ വിഷയങ്ങൾ കുറച്ച് കാലമായിട്ട് ഇങ്ങനെ വേദ് ലക്ഷ്‌മിയുടെ സ്‌റ്റോറിയിൽ ശ്രദ്ധിച്ചവർ ഉണ്ടാവും. വേദ് ലക്ഷ്‌മി എന്നെയും അതിൽ ടാഗ് ചെയ്യാറുണ്ടായിരുന്നു. അന്ന് തന്നെ കുറച്ച് പേര് എനിക്ക് മെസ്സേജ് അയച്ച് ചോദിച്ചിട്ടുണ്ടായിരുന്നു. അതെന്താ, സായി, നിന്നെ ആ പോസ്‌റ്റിൽ, അല്ലെങ്കിൽ ആ സ്‌റ്റോറിയിൽ, മെൻഷൻ ചെയ്യുന്നത് നീ അത് റീമെൻഷൻ അടിച്ച് കാര്യങ്ങൾ ചോദിക്കുന്നേ എന്നുള്ളത്.

robin radhakrishnan

സീ, റോബിന്റെ ഫിനാൻഷ്യൽ ഇഷ്യൂസ്, എനിക്ക് കുറച്ചധികം കാലമായിട്ട് അറിയാം. സോ, എനിക്ക് ഇതിൽ ഒരു വൺ ലൈൻ പറയണം എന്ന് ഭയങ്കര ആഗ്രഹമുണ്ട്. നമ്മൾക്ക് കാശിന്റെ പ്രശ്‌നം വരും, ഫിനാൻഷ്യലി ഡൗൺ ആകും, പല സീനുകളും ഉണ്ടാകും. നമ്മളെ കൊണ്ട് കടം ചോദിപ്പിക്കുന്ന, ചോദിക്കുന്ന ഒരു അവസ്ഥയിലേക്ക് നമ്മുടെ ലൈഫ് നമ്മളെ കൊണ്ടുപോകും. അതൊക്കെ ഒരു മനുഷ്യന്റെ അവസ്ഥയാണ്. പക്ഷേ നമുക്ക് എടുത്താൽ പൊങ്ങാത്ത വാഗ്‌ദാനങ്ങൾ കൊടുത്തിട്ട് നമ്മൾ കടം വാങ്ങി പോകും.

പിന്നെ കടം വാങ്ങുമ്പോൾ അത് കൃത്യമായി തിരിച്ചു കൊടുക്കണം. പറഞ്ഞ സമയത്തിന് ഇനി ഒരു 10 ദിവസം വിട്ടിട്ടേ പറയാൻ പാടുള്ളൂ. കാരണം കടം വാങ്ങുമ്പോൾ നമ്മൾ അപ്പുറത്തെ സൈഡിലുള്ള വ്യക്തിയോട് നമ്മുടെ സിറ്റുവേഷൻ പറഞ്ഞ് അത്രയും കെഞ്ചി വാങ്ങുന്നതാണ്. അയാൾ നമ്മുടെ സിറ്റുവേഷൻ കണ്ട് റെസ്പെക്റ്റ് ആയിട്ട് നമുക്ക് തരുന്ന പൈസയാണ്. ആ റെസ്പെക്റ്റ് നമ്മൾ തിരിച്ചു കൊടുക്കണം. പിന്നെ ഈ പൈസ തിരിച്ചു കൊടുക്കാതെ ആകുമ്പോൾ അയാളുടെ ലൈഫിൽ നമ്മൾ ആരുടെ കയ്യിൽ നിന്നാണോ കടം മേടിച്ചത്, അയാളുടെ ലൈഫിൽ എന്തൊക്കെ പ്രശ്‌നങ്ങൾ പറ്റും എന്നുള്ളത് നമ്മൾ ചിന്തിക്കുകയും വേണം.

നമ്മൾ ഒരു സിറ്റുവേഷനിൽ ഹെൽപ്പ് ചെയ്‌ത ഒരാളെ കൃത്യമായ ആ പൈസ തിരിച്ചു കൊടുത്ത്, അയാളോടുള്ള റെസ്പോൺസിബിലിറ്റി ഫുൾഫിൽ ചെയ്യുക എന്നുള്ളത് നമ്മുടെ റെസ്പോൺസിബിലിറ്റി ആയിട്ട് നമ്മൾ എടുക്കണമല്ലോ. റോബിന്റെ കേസിൽ സംഭവിച്ചത് എന്താണെന്ന് അറിയുമോ? ഇത് ഞാൻ റോബിൻ ഈ വീഡിയോ കാണുകയാണെങ്കിലും, റോബിനോട് ഞാൻ നേരിട്ട് ഫോണിൽ ആരെങ്കിലും പറഞ്ഞ ഒരു കാര്യമുണ്ട്.

എടുത്താൽ പൊങ്ങാത്ത വാഗ്‌ദാനങ്ങൾ കൊടുക്കരുത്. 5 ലക്ഷം തരൂ, ഞാൻ രണ്ട് ദിവസം കൊണ്ട് 5 ലക്ഷത്തി 75,000 തരാം. 2 ലക്ഷം തരൂ, ഞാൻ തിരിച്ചു വരുമ്പോൾ 2 ലക്ഷത്തി 50,000 തരാം. എനിക്ക് വട്ടിപ്പലിശയ്ക്ക് എടുത്തു തരൂ. ഒരു മനുഷ്യന്റെ സിറ്റുവേഷൻ. അത് എന്ത്, വാട്ട് എവർ റീസൺ ആണ്. റീസൺ ഒന്നും ഞാൻ ഡ്രാഗ് ചെയ്യുന്നില്ല. പക്ഷേ ഇങ്ങനത്തെ വാഗ്‌ദാനങ്ങളിലൂടെ ഒരാളുടെ കയ്യിൽ നിന്ന് പൈസ മേടിച്ചാൽ, അല്ലെങ്കിൽ പലിശ എന്ന് പറഞ്ഞ സാധനം സ്വയം ഓപ്റ്റ് ചെയ്‌തു തുടങ്ങിയാൽ, ലൈഫ് അവിടെ തീരും.

എനിക്ക് ഈ വിഷയങ്ങൾ കുറച്ച് അധികകാലമായിട്ട് അറിയാം. ഇത് പറയുമ്പോൾ തന്നെ എല്ലാവരും പറയും, ഇവൻ എല്ലാ വിഷയങ്ങളും അറിയുന്ന ഒരുത്തനാണോ എന്നുള്ള ഒരു ചോദ്യം വരും. ഞാൻ ഈ പണി തുടങ്ങിയിട്ട് കുറച്ച് കാലമായിരുന്നു. ഇങ്ങനെ വീഡിയോ ചെയ്യുന്നതും, ഇതിനകത്തുള്ള ആളുകളെ പരിചയമുള്ളതുമായിട്ട്. സോ, പല പ്രശ്‌നങ്ങളും വരുമ്പോഴും പലരും എന്നോട് വിളിച്ച് സംസാരിക്കാറുണ്ട്. അപ്പൊ കാര്യങ്ങൾ ഞാൻ അറിയാറുണ്ട്. ഈ ഫിനാൻഷ്യൽ ഇഷ്യൂസ്, ഫസ്‌റ്റ് റോബിൻ തന്നെയാണ് എന്നോട് ഒരു ഇത്ര എമൗണ്ടിന്റെ കടം ഉണ്ട് എനിക്ക് എന്ന് പറയുന്നത്.

ആ എമൗണ്ട് എന്ന് ഞാൻ പറയുന്നില്ല, ഒരു ഇത്ര വലിയൊരു എമൗണ്ടിന്റെ കടം ഉണ്ട് എനിക്ക്. ഞാൻ മാസം മാസം അടച്ചു തീർത്തുകൊണ്ടിരിക്കുകയാണ്. എനിക്ക് ഒരു അറ്റം മുട്ടിക്കാൻ പറ്റുന്നില്ല. പിന്നെ ആ ഒരു ടൈം അറിയാലോ, റോബിന്റെ ഭയങ്കര രാജാവായി നിന്നിടത്ത് നിന്ന് പ്രമോഷനും സാധനങ്ങളും ഒന്നും ഇല്ലാതെ, ഭയങ്കര ഡൗൺ ഫോൾ ആയിരുന്നു.

പിന്നെ രാഷ്ട്രീയത്തിൽ കയറി, സോ ഫിനാൻഷ്യൽ ബ്ലോക്ക് എന്തായാലും കാണും. പിന്നെ അമ്മയുടെ ട്രീറ്റ്മെന്റും കാര്യങ്ങളും ഒക്കെ എക്സ്പെൻസിവ് ആണ്. ലൈഫ് സ്‌റ്റൈൽ എക്സ്പെൻസിവ് ആകും. സോ അങ്ങനത്തെ ഒക്കെ പ്രശ്‌നങ്ങൾ വരുമ്പോൾ, പൈസ കടം വാങ്ങുന്ന ഒരു സിറ്റുവേഷനിൽ ഒരു മനുഷ്യൻ എത്തുന്നത് അൺഫോർച്ചുനേറ്റ് ആണ്. ഇപ്പോഴത്തെ വിഷയങ്ങൾ എന്താണെന്ന് വെച്ചുകഴിഞ്ഞാൽ, അബിൻ ദേവിന് റോബിൻ പൈസ കൊടുക്കാനുണ്ട്. അതിൽ ഒരു ചോദ്യവുമില്ല.

അതിന് വേറൊരു ചോദ്യം നമ്മൾ പോയിട്ട് ചോദിക്കേണ്ട കാര്യമൊന്നുമില്ല. കൊടുക്കാനുള്ളത് കൊടുക്കാനുള്ളതാണ്. കൊടുക്കും എന്ന് പറഞ്ഞ സമയത്ത് കൊടുത്തിട്ടുമില്ല. ഓക്കേ? കൊടുക്കും എന്ന് പറഞ്ഞ സമയത്ത് കൊടുത്തിട്ടുമില്ല. ഇങ്ങനെ ഇത് ഒരു അബിനിൽ നിൽക്കുന്ന കാര്യമാണോ എന്ന് ചോദിച്ചു കഴിഞ്ഞാൽ, എന്റെ അറിവിൽ ഇതൊരു അബിനിൽ നിൽക്കുന്ന കാര്യമല്ല. ഓക്കേ? ഒരുപാട് വേറെ വ്യക്തികളെ എനിക്ക് പേഴ്‌സണലി അറിയാം. പക്ഷേ അവരാരും പുറത്തു വന്നിട്ടില്ല.

റോബിൻ അവരുടെ പേരും പറഞ്ഞിട്ടില്ല. അതുകൊണ്ട് അതിന്റെയൊക്കെ ഡീൽ എന്താണെന്നുള്ളത് അവർ തമ്മിൽ ആയിക്കോട്ടെ. ഞാൻ അതും ഇങ്ങോട്ട് ഡ്രാഗ് ചെയ്യുന്നില്ല. ആകെ വന്ന അബിനിന്റെ വിഷയം വെച്ചും, പിന്നെ ഈ ബിജെപി പൊളിറ്റിക്‌സിന്റെ സാധനം വെച്ചും, പുറത്തുവന്ന ഡീറ്റെയിലുകൾ ഒക്കെ വെച്ചിട്ടാണ് ഞാൻ ഇവിടെ സംസാരിക്കുന്നത്. ഫൈൻ? കാരണം എനിക്ക് ഇവിടെ ഈ വീഡിയോയിൽ സംസാരിക്കുമ്പോൾ, റോബിൻ കടം വാങ്ങാനുള്ള ഒരു അവസ്ഥ, കടം വാങ്ങി പെട്ടുപോയ ആളുടെ അവസ്ഥയൊക്കെ ഞാൻ കൺസിഡർ ചെയ്യുമ്പോഴും, ഞാൻ അതിന്റെ മുകളിൽ കൺസിഡർ ചെയ്യുന്നത് എന്താണെന്ന് അറിയുമോ?

ഞാൻ സമ്പാദിച്ച പൈസ ഞാൻ ഒരാൾക്ക് സഹായമായിട്ട് കൊടുത്തിട്ട്, അത് ഞാൻ പോയി കെഞ്ചി മേടിക്കേണ്ട ഒരു അവസ്ഥയിലുള്ള ഒരു മനുഷ്യന്റെ ഒരു അവസ്ഥ കണ്ടോ? ഒന്നും രണ്ടും പൈസയല്ല. എഗൈൻ ഞാൻ പറയുന്നു, ഒന്നും രണ്ടും പൈസയല്ല. ലക്ഷക്കണക്കിന് രൂപ. ലക്ഷക്കണക്കിന് രൂപ. ഓക്കേ? ഫിനാൻഷ്യൽ കാര്യങ്ങൾ മാത്രമാണ് റോബിന്റെ പേരിലുള്ള ആരോപണങ്ങൾ. അല്ലാതെ റോബിൻ വേറെ ആരുടെയെങ്കിലും എന്തെങ്കിലും വഴിക്ക് പോയി, അല്ലെങ്കിൽ വേറെ എന്തെങ്കിലും ചെയ്‌ത്‌, ഒരു അങ്ങനത്തെ ഒരു ബാക്ഗ്രൗണ്ട്, അതൊന്നും ആരും ഇവിടെ പറഞ്ഞിട്ടില്ല.

റോബിൻ രാധാകൃഷ്‌ണൻ എന്ന് പറഞ്ഞ വ്യക്തിയുടെ ഫിനാൻഷ്യൽ ഡീൽ, അതിൽ തന്നെ അബിനുമായിട്ടുള്ള ഫിനാൻഷ്യൽ ഡീലിങ്ങിന്റെ വിഷയങ്ങൾ, അതിന്റെ മുകളിൽ വന്ന എസ്‌കലേഷൻസ്, അതിൽ വേദ് ലക്ഷ്‌മി ആയിട്ടും ഫിനാൻഷ്യൽ ഡീലിങ്ങുകളും ഉണ്ട്. ഇത് ഞാൻ പലപ്പോഴായിട്ട് റോബിനോട് തന്നെ പേഴ്‌സണലി പറഞ്ഞിട്ടുള്ള ഒരു കാര്യമാണ്. ഇത് എനിക്ക് എന്റെ വീഡിയോ കാണുന്ന പലരോടും പറയാനുള്ള ഒരു കാര്യം. സോഷ്യൽ മീഡിയയിൽ ഉള്ളവരോട്. നമുക്ക് ഇൻകം വരുന്ന സമയത്ത്, നമ്മൾ നല്ലപോലെ ജീവിക്കണം.

പക്ഷെ നമ്മൾ ഒന്ന് ചിന്തിക്കണം മുന്നോട്ട് ഒരു ഡൗൺ ഫോൾ. എവിടെയെങ്കിലും ഒരു ബ്ലോക്ക് വന്നു കഴിഞ്ഞാൽ, നമ്മൾ പെടുന്ന രീതിയിൽ നമ്മൾ സ്പെൻഡ് ചെയ്യരുത്. ഓക്കേ? അതുപോലെതന്നെ, നമ്മൾ പെട്ട ഒരു അവസ്ഥയാണ്. നമ്മൾ ഫിനാൻഷ്യലി കുടുങ്ങി നിൽക്കുന്ന ഒരു അവസ്ഥയിൽ അധ്വാനിക്കണം. വെറുതെ ഇരുന്നിട്ട് പഴയ പ്രതാപത്തിന്റെ പേരും പറഞ്ഞു കഴിഞ്ഞാൽ, ഒരാളും പൈസ കൊടുക്കുന്നില്ല. അതിന്റെ പേരിൽ പൈസ വാങ്ങാൻ നിന്നു കഴിഞ്ഞാൽ, അത് തീർക്കാൻ തീരാൻ പറ്റാത്ത കടമായിട്ട് മാറും.

റോബിന് ഇത്തിരിയെങ്കിലും, ഉളുപ്പ് വേണമെന്ന് ഞാൻ പറയുന്നു. റോബിനെ പല സിറ്റുവേഷനിലും പൈസ തന്ന് ഹെൽപ്പ് ചെയ്‌ത ഒരു വ്യക്തി. ആ പൈസയുടെ ടേംസിലാണ് നിങ്ങൾ തമ്മിൽ എന്തായത്. അങ്ങോട്ടും ഇങ്ങോട്ടും വാക്ക് തർക്കം. കാശ് തന്ന ഒരുത്തന് കൃത്യം പറഞ്ഞ സമയത്ത് ആ കാശ് തിരിച്ചു കൊടുക്കാൻ പറ്റിയില്ലെങ്കിൽ, അയാൾ റിയാക്‌ട് ചെയ്യില്ലേ?

യു ആർ മൈ ഗോഡ്, ദൈവം, മനുഷ്യത്വം ഉള്ളവൻ എന്നൊക്കെ പറഞ്ഞ ഒരാളെയാണ് പത്രമാധ്യമങ്ങളെ വിളിച്ചു കേറ്റി, ഇനിയും അയാൾക്ക് പൈസ കൊടുക്കാൻ ബാക്കിയുള്ളപ്പോൾ ഇങ്ങനെയൊക്കെ പറയുന്നത്. അയാളുടെ ബാക്ഗ്രൗണ്ടോ, അയാളുടെ പാസ്‌റ്റോ, വാട്ട് എവർ, അത് ഡിഗ് ചെയ്‌ത്‌ എടുത്തു കൊടുകയാണ്. കാശ് വാങ്ങുന്ന സമയത്ത്, നിനക്ക് അറിയില്ലായിരുന്നോ, ഈ വ്യക്തി ആരാ, എന്താന്നുള്ളത്?

മമ്മൂട്ടി കർണൻ വേണ്ടെന്ന് വെച്ചതിന് കാരണം വെളിപ്പെടുത്തി പി ശ്രീകുമാർ; മോഹൻലാൽ ഒഴിഞ്ഞുമാറിയതും..
മമ്മൂട്ടി കർണൻ വേണ്ടെന്ന് വെച്ചതിന് കാരണം വെളിപ്പെടുത്തി പി ശ്രീകുമാർ; മോഹൻലാൽ ഒഴിഞ്ഞുമാറിയതും..

താങ്കൾ എന്തൊരു മനുഷ്യനാണ് എന്നാണ് ഞാൻ ചിന്തിച്ചു പോകുന്നത്. സീ, ഇപ്പോഴും ഞാനും നീയും തമ്മിൽ ഒരു പേഴ്‌സണലി ഇഷ്യൂസ് ഇല്ല. ഞാനും നീയും തമ്മിൽ ഉണ്ടായിരുന്ന ഒരു ട്രാൻസാക്ഷൻ, ദാറ്റ് രണ്ടു മൂന്നു ദിവസം മുന്നേ, നീ അത് എനിക്ക് തിരിച്ചു തന്നു. പക്ഷെ ഈ വ്യക്തിക്ക് ഒന്നും രണ്ടും പൈസയല്ല കൊടുക്കാനുണ്ട്. എന്നിട്ടും അയാളുടെ വീട്ടുകാരെ പറയുക, അയാളുടെ മരിച്ചുപോയ അമ്മയെ പറയുക, മോശമല്ലേ? ഇതൊക്കെ വളരെ മോശമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+