'ഈ വിവാഹമൊക്കെ എവിടെ വരെ പോകും..' നെഗറ്റീവ് കമന്റുകൾക്ക് ചുട്ട മറുപടിയുമായി അനുമോൾ

ആരാധകർക്ക് വലിയ സർപ്രൈസ് ആയിരുന്നു ബിഗ് ബോസ് മലയാളം സീസൺ 7 വിജയി അനുമോളുടെ വിവാഹം. വിവാഹ ദിവസം വരെ വരൻ ആരെന്നതടക്കമുളള കാര്യങ്ങളൊക്കെ അനുമോൾ പരസ്യമാക്കിയിരുന്നില്ല. വിവാഹം നടക്കുമ്പോൾ മാത്രമാണ് അനുവിന്റെ വരനെ മാധ്യമങ്ങളടക്കം കാണുന്നത്.

തമിഴ്നാട് സ്വദേശിയായ ഭുവനേഷിനെ ആണ് അനുമോൾ വിവാഹം കഴിച്ചത്. ഇവരുടെ വിവാഹവും റിസപ്ഷനും അടക്കമുളള എല്ലാ പരിപാടികളും സോഷ്യൽ മീഡിയയിൽ വൈറലാണ്. വിവാഹ ശേഷം ഇരുവരും യുട്യൂബിൽ വീഡിയോകളുമായി സജീവമാണ്. നിരവധി പേർ നവദമ്പതികൾക്ക് ആശംസകൾ നേരുന്നുണ്ട്, അതിനിടെ ചിലർ നെഗറ്റീവ് കമന്റുകളുമായും രംഗത്തുണ്ട്.

ഈ വിവാഹം ഏത് വരെ പോകുമെന്ന് കാണാം എന്ന തരത്തിലുളള കമന്റുകളാണ് ചിലരുടെ വക. ഇത്തരക്കാർക്ക് മറുപടിയുമായി അനുമോൾ തന്നെ രംഗത്ത് വന്നിട്ടുണ്ട്.

Anumol

അനുമോളുടെ ഫേസ്ബുക്ക് പോസ്റ്റ്: ' അപ്പോൾ കമന്റുകൾ നേരിട്ട് എടുത്തുപറയാതെ, പൊതുവായി മനസ്സിലാകുന്ന രീതിയിൽ, കുറച്ച് classy ആയിട്ട് എഴുതാം. ഒരു ചെറിയ കാര്യം പറയട്ടെ... എന്റെ വിവാഹത്തിന് ശേഷം ഒരുപാട് സ്നേഹവും ആശംസകളും പ്രാർത്ഥനകളും ലഭിക്കുന്നുണ്ട്. ഞങ്ങളെ സന്തോഷത്തോടെ കാണാൻ ആഗ്രഹിക്കുന്ന ഓരോരുത്തർക്കും ഒരുപാട് നന്ദി.

അതോടൊപ്പം, മറ്റൊരാളുടെ ജീവിതത്തെക്കുറിച്ച് മുൻവിധികളോടെയും നെഗറ്റീവ് ചിന്തകളോടെയും സംസാരിക്കുന്നവരും ഉണ്ടാകും. അതൊക്കെ കാണുമ്പോൾ ഒരു കാര്യം മാത്രമാണ് തോന്നുന്നത്... നമ്മുടെ ജീവിതം നമ്മളാണ് ജീവിക്കുന്നത്. അതിന്റെ സന്തോഷവും സമാധാനവും എന്താണെന്നും നമ്മൾക്കാണ് അറിയുന്നത്. പുതിയൊരു ജീവിതത്തിലേക്ക് കടന്നിരിക്കുന്ന ഈ സമയത്ത്, ഞങ്ങളെക്കുറിച്ച് നല്ലത് മാത്രം ചിന്തിക്കുകയും നല്ലത് മാത്രം ആശംസിക്കുകയും ചെയ്യുന്നവരുടെ സ്നേഹമാണ് ഞങ്ങൾക്ക് വിലപ്പെട്ടത്.

ഇനി 'ഞങ്ങള്‍' ഇല്ലെന്ന് ജീവ, എനിക്ക് വേണ്ടിയെടുത്ത തീരുമാനമെന്ന് അപർണ, ഇരുവർക്കുമിടയിൽ സംഭവിച്ചതെന്ത്?
ഇനി 'ഞങ്ങള്‍' ഇല്ലെന്ന് ജീവ, എനിക്ക് വേണ്ടിയെടുത്ത തീരുമാനമെന്ന് അപർണ, ഇരുവർക്കുമിടയിൽ സംഭവിച്ചതെന്ത്?

എല്ലാവരുടെയും അഭിപ്രായങ്ങളെ ബഹുമാനിക്കുന്നു. പക്ഷേ, മറ്റൊരാളുടെ ജീവിതത്തെ വിധിക്കുന്നതിന് മുൻപ്, ഒരിക്കൽ എങ്കിലും അവരുടെ സ്ഥാനത്ത് നിന്ന് ചിന്തിച്ചാൽ നന്നായിരിക്കും. ഞങ്ങൾ ഞങ്ങളുടെ ജീവിതം ഞങ്ങളുടെ രീതിയിൽ സന്തോഷത്തോടെ മുന്നോട്ട് കൊണ്ടുപോകുകയാണ്. ആ സന്തോഷത്തിന് ഒപ്പം നിൽക്കുന്ന എല്ലാവർക്കും ഒരുപാട് സ്നേഹം. ബാക്കി എല്ലാം കാലം തെളിയിക്കട്ടെ'.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+