'ശാന്തിവിള ദിനേശ് എനിക്കിട്ട് ഉണ്ടാക്കേണ്ട, എല്ലാവരുടെയും രഹസ്യം പറയാൻ ആരാണ് അയാളെ നിയോഗിച്ചത്?'; ധർമ്മജൻ

മലയാള സിനിമയിൽ ഒരുകാലത്ത് തിളങ്ങി നിന്നിരുന്ന ഹാസ്യതാരങ്ങളിൽ ഒരാളായിരുന്നു ധർമ്മജൻ ബോൾഗാട്ടി. നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ കൈയടി നേടിയ താരമായ ധർമ്മജൻ പക്ഷേ അടുത്തകാലത്തായി സിനിമയിൽ അത്രത്തോളം സജീവമല്ല. ഇപ്പോഴിതാ വിവാദങ്ങൾക്ക് മറുപടി നൽകുകയാണ് താരം. ശാന്തിവിള ദിനേശ് അടക്കമുള്ളവരുടെ പേര് എടുത്ത് പറഞ്ഞു കൊണ്ടാണ് 24 ന്യൂസിന് നൽകിയ അഭിമുഖത്തിൽ താരം പ്രതികരിച്ചത്.

ധർമ്മജന്റെ വാക്കുകൾ

പുള്ളിയാണ് നശിച്ചുകൊണ്ടിരിക്കുന്നത്, ശാന്തിവിള ദിനേശ്. പുള്ളിയുടെ വിചാരം എന്ന് പറഞ്ഞാൽ, പുള്ളിയുടെ ഭാര്യയും പുള്ളിയുടെ മോനും മാത്രമാണ് ലോകത്ത് ഏറ്റവും നല്ല ആൾക്കാർ എന്ന്. ബാക്കിയുള്ള എല്ലാവരും മോശക്കാരാണ് എന്നുള്ള ഒരു അഭിപ്രായം പുള്ളിയുടെ മനസ്സിൽ എന്തോ ഉപബോധ മനസ്സിൽ പുള്ളിക്ക് ഉണ്ട്. അല്ലാണ്ട്, എല്ലാവരെപ്പറ്റിയും, എല്ലാവരുടെയും അടുക്കള രഹസ്യങ്ങളും പറയാനായിട്ട് ആരാണ് പുള്ളിയെ നിയോഗിച്ചേക്കുന്നത്? അത് പറയാൻ ഇത് യോഗ്യതയാണ് പുള്ളിക്കുള്ളത്.

dharmajan

പുള്ളി ചിലപ്പോൾ കള്ള് കുടിക്കില്ലായിരിക്കും, പുള്ളി എപ്പോഴും പറയുമ്പോൾ എല്ലാ എപ്പിസോഡിലും പുള്ളിയുടെ വൈഫും, പുള്ളിയുടെ മോനും ഭയങ്കര നല്ല ആൾക്കാരാണ്. ഇത് അവിടെ ചെന്ന് അന്വേഷിച്ചാൽ കറക്റ്റ് കാര്യം അറിയാൻ പറ്റുകയുള്ളൂ. അങ്ങനെ ഈ പുള്ളി, സ്വയം തന്നെ വെളുപ്പിച്ചു കൊണ്ടിരിക്കുന്ന ഒരാളാണ്. ഞാൻ ബിബിൻ ജോർജിന്റെ കടയിൽ പോയതിന്റെ കാര്യം അവൻ തന്നെ വെളിപ്പെടുത്തിയിട്ടുണ്ടല്ലോ.

എന്റെ ഏറ്റവും അടുത്ത, എന്തെങ്കിലുമൊക്കെ ഉണ്ടെങ്കിൽ എന്നോട് പറയുന്ന ഒരാളാണ് ബിബിൻ. അവന്റെ ഒരു സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് പോയതാണ് ഞാൻ. അവൻ പെട്ടെന്ന് വിളിക്കുന്നു, ഞാൻ റെഡിയായി ചെല്ലുന്നതിന് സമയം വൈകാൻ പാടില്ല എന്ന് വിചാരിച്ചിട്ട്. ഞാൻ പകുതി വഴി ആയപ്പോൾ അവൻ പറഞ്ഞു, "ചേട്ടാ, ഇവിടെ ഒന്നും സെറ്റ് ആയിട്ടില്ല, ഞാൻ ഇപ്പോഴാണ് ഇവിടെ വന്നത്. ഇവിടെ വന്നപ്പോൾ കാര്യങ്ങളൊക്കെ ഒന്നും നടക്കുന്നില്ല ഇത്തിരി വൈകുമെന്ന്" എന്ന് പറഞ്ഞു.

അങ്ങനെ എനിക്ക് വീടിന്റെ അടുത്ത് നിന്ന് അവിടേക്ക് കുറച്ച് ദൂരമേ ഉള്ളൂ. ഞാൻ തിരിച്ചു വീട്ടിലേക്ക് പോയി. അത് കഴിഞ്ഞ് കുറച്ചു നേരം കഴിഞ്ഞ് ഞാൻ ടിവിയിൽ കണ്ടിരിക്കുന്ന ടൈമിൽ പെട്ടെന്ന് വിളിച്ചിട്ട് പറഞ്ഞു, "ചേട്ടാ, ഓക്കെയാണ്, പെട്ടെന്ന് വന്നാൽ നമുക്ക് പെട്ടെന്ന് തീർത്തിട്ട് അങ്ങോട്ട് പോകാം" എന്ന് പറഞ്ഞു. അപ്പൊ ഞാൻ പെട്ടെന്ന് തന്നെ ഒരു കുളുകുളു പോലത്തെ ഒരു ഷർട്ട് ആയിരുന്നു. അപ്പൊ മനുഷ്യനല്ലേ സാധാരണ ധൃതിയിൽ ഇട്ടുപോയി.

എന്റെ കൂടെ വണ്ടി ഓടിക്കാൻ വന്നവൻ അത് ശ്രദ്ധിച്ചുമില്ല. ഞാൻ അവിടെ ചെന്ന് ഇറങ്ങുമ്പോഴാണ് ഇത് കണ്ടത്. ഷൂസ് ഉണ്ട്, അവിടെ നിലവിളക്ക് കത്തിക്കണം. നിലവിളക്ക് കത്തിക്കുമ്പോൾ നമ്മൾ സ്വാഭാവികമായിട്ടും ഷൂസ് ഒക്കെ ഊരിയല്ലേ ചെയ്യുക. അപ്പൊ ഞാൻ അവിടെ ഇങ്ങനെ ചുമരിൽ പിടിച്ചിട്ട്, ഷൂസ് ഊരി, അത്ര ടൈറ്റ് ആയിട്ടുള്ള ഷൂസ് ഊരി. അതാണ് ആൾക്കാർ വളച്ചൊടിച്ച് പറയുന്നത്. പിന്നെ ശാന്തിവിള ദിനേശ് എനിക്കിട്ട് ഉണ്ടാക്കാൻ വരേണ്ട കാര്യമില്ല, അത് അയാൾ അയാളുടെ കുടുംബത്തിലെ കാര്യം നോക്കിയാൽ മതി.

ഇയാൾ എല്ലാവരുമായിട്ടും ഭയങ്കര ബന്ധം ഉണ്ടെന്ന് അറിയിക്കുകയാണ്. എന്ത് ബന്ധം ഉണ്ടെന്ന് ആണ് പറയുന്നത്, ഒരേ ഒരു സിനിമയാണ് പുള്ളി ചെയ്തേക്കുന്നത്. അത് എട്ട് നിലയിൽ പൊട്ടിയ ഒരു പടം ചെയ്‌ത ഒരാൾ, പുള്ളിക്ക് സ്‌റ്റാർട്ട് ആക്ഷൻ ക്യാമറ എന്ന് പറയാൻ പറ്റാത്തത് കൊണ്ടാണ് ആ പ്രോഗ്രാമിന് ആ പേരിട്ടേക്കുന്നത്. എനിക്ക് ഇതുവരെ പുള്ളിയോട് ഒരു പിണക്കം ഒന്നുമില്ല, പക്ഷേ അത് ജീവിക്കാൻ വേണ്ടി മറ്റുള്ളവരുടെ കിടപ്പറ രഹസ്യങ്ങൾ പറഞ്ഞിട്ട് ജീവിക്കേണ്ട കാര്യമൊന്നും എന്നെ സംബന്ധിച്ച് വന്നിട്ടില്ല. ശാന്തിവിള ജീവിക്കുന്നതും ചോറ് തിന്നുന്നതും ഒക്കെ അങ്ങനെയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma