'കൊച്ചെ, കേരളത്തിൽ നിന്ന് കൊണ്ട് ഇംഗ്ലീഷിൽ എന്തുവാ ഈ കടുവറക്കുന്നത്'? ഉർവശിക്ക് വിമർശനം, 'ഇത് അപമാനം'

സിനിമാ പ്രമോഷനുമായി ബന്ധപ്പെട്ട പരിപാടിയിൽ ഇംഗ്ലീഷിൽ സംസാരിച്ച അവതാരകയോടുളള നടി ഉർവ്വശിയുടെ പെരുമാറ്റത്തെ വിമർശിച്ച് സോഷ്യൽ മീഡിയ. ഉർവ്വശിയുടെ പുതിയ ചിത്രമായ ആശയുമായ ബന്ധപ്പെട്ട പരിപാടിയിലാണ് സംഭവം. പരിപാടിയുടെ അവതാരകയായ പെൺകുട്ടി ഇംഗ്ലീഷിലും മലയാളത്തിലുമായിട്ടാണ് സംസാരിച്ചിരുന്നത്.

ഇതോടെ കൊച്ചെ, കേരളത്തിൽ നിന്ന് കൊണ്ട് ഇംഗ്ലീഷിൽ എന്തുവാ ഈ കടുവറക്കുന്നത് എന്നാണ് ഉർവ്വശി ചോദിച്ചത്. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ഉർവ്വശിയുടെ പ്രതികരണത്തിനെതിരെ വിമർശനം ഉയർന്നിരിക്കുകയാണ്.

'ചികിത്സ കഴിഞ്ഞാൽ സബ്സ്ക്രിപ്ഷൻ തുടരും, ആരെന്ത് പറഞ്ഞാലും കുഴപ്പമില്ല', തുറന്ന് പറഞ്ഞ് രേണു സുധി
'ചികിത്സ കഴിഞ്ഞാൽ സബ്സ്ക്രിപ്ഷൻ തുടരും, ആരെന്ത് പറഞ്ഞാലും കുഴപ്പമില്ല', തുറന്ന് പറഞ്ഞ് രേണു സുധി

നടൻ പൃഥ്വിരാജിന്റെ ഭാര്യയും നിർമ്മാതാവുമായ സുപ്രിയ പൃഥ്വിരാജ് അടക്കമുളളവർ പ്രതികരണങ്ങളുമായി രംഗത്ത് വന്നിട്ടുണ്ട്. ഒരാൾ ഇംഗ്ലീഷ് സംസാരിക്കുന്നതിനെ എന്തിനാണ് അഹങ്കാരത്തിന്റെ ലക്ഷണമായി നാം ഇന്നും കാണുന്നത് എന്ന് സുപ്രിയ ചോദിക്കുന്നു. കുട്ടികളെ ഇംഗ്ലീഷ് മീഡിയം സ്കൂളുകളി പഠിപ്പിക്കുകയും നിരവധി പേർ വിദേശത്തേക്ക് കുടിയേറ്റം നടത്തുകയും ചെയ്യുന്ന ഇക്കാലത്ത് മറ്റൊരു ഭാഷയിൽ സംസാരിക്കുന്നത് എങ്ങനെയാണ് പ്രശ്നമാകുന്നതെന്നും സുപ്രിയ ചോദിക്കുന്നു.

Urvashi

സോഷ്യൽ മീഡിയയിൽ നിരവധി പേരാണ് ഉർവശിയുടെ പ്രതികരണം ആ പെൺകുട്ടിയെ അപമാനിക്കുന്ന തരത്തിലായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി രംഗത്ത് വന്നിരിക്കുന്നത്. '' ആ അവതാരകക്ക് കയ്യടി... കൊച്ചിയിൽ പുതിയ സിനിമയുടെ പ്രമോഷന് എത്തിയ നടി ഉർവശ്ശി തന്നെ ഇൻട്രോഡ്യുസ് ചെയ്ത അവതാരകയെ വേദിയിൽ വച്ച്‌ തന്നെ പബ്ലിക്ക് ആയി തിരുത്തുന്നത് കണ്ടപ്പോൾ ഒട്ടും മാന്യമായി തോന്നിയില്ല.

ആ ആങ്കർ വളരെ മനോഹരമായി നന്നായി ഗൃഹപാഠം ചെയ്താണ് ഉർവശ്ശിക്ക് ഒരു ഇൻട്രോ കൊടുത്തത് എന്നിട്ട് അത് കഴിഞ്ഞ ഉടനെ ഇങ്ങനെ പറഞ്ഞത് ഒട്ടും നന്നായി തോന്നിയില്ല.
കേരളത്തിലിരുന്ന് എന്തിനാ ഇങ്ങനെ കടുവറ ഇംഗ്ലീഷ് പറയുന്നത്, എനിക്കും ഇവർക്കുമെല്ലാം നന്നായി മലയാളം അറിയാമല്ലോ എന്നാണ് ഉർവശ്ശി ചേച്ചി ചോദിക്കുന്നത്... ഈ എഴുതിയ രീതിയിൽ ആയിരുന്നില്ല അവർ ചോദിച്ചത്... പക്ഷെ തികച്ചും മാന്യമായി ആയിരുന്നു ആ ആങ്കർ തിരിച്ച് പ്രതികരിച്ചത്...

എല്ലാ സ്റ്റേജ് അവതാരകരോടും കടുത്ത ബഹുമാനമാണ്, കാരണം വളരെ ബുദ്ധിമുട്ട് പിടിച്ച ഒരു പണിയാണത്, മണിക്കൂറുകളോളം ഒറ്റ നിൽപ് നിൽക്കേണ്ടി വരും... പലതരം കാണികളെ ഒരുപോലെ എന്റർടൈൻ ചെയ്യേണ്ടി വരും.. ജനം കയ്യടിച്ചാലും കൂവിയാലും അത് ആങ്കർ കൈകാര്യം ചെയ്യേണ്ടി വരും.. അങ്ങനെ വെല്ലുവിളികൾ ഏറെയാണ്... അപ്പോൾ കൂടെ നിൽക്കുന്നവർ പരിഹസിക്കുന്നതിന് പകരം ചേർത്ത് നിർത്തുകയായിരുന്നു വേണ്ടിയിരുന്നത്.... ഉർവശ്ശി,ഒരുപക്ഷേ വ്യക്തിപരമായി എനിക്കേറ്റവും ഇഷ്ടമുള്ള നടിയാണ്,പക്ഷെ ഇക്കാര്യത്തിൽ പിന്തുണക്കുക വയ്യ.... ആ അവതാരകക്ക് എന്റെ കയ്യടി'', എന്നാണ് മാധ്യമപ്രവർത്തകനായ നിഖിൽ പ്രസാദ് പങ്കുവെച്ചിരിക്കുന്ന കുറിപ്പ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+