തൃഷ ലണ്ടനിൽ പോയത് സിനിമാ ഷൂട്ടിംഗിന്, ഞാനായിരുന്നെങ്കിൽ നെഗറ്റീവ് പേര് വരുന്നത് ഒഴിവാക്കുമെന്ന് അംബിക
തമിഴ്നാട് മുഖ്യമന്ത്രി വിജയുടെ ലണ്ടൻ യാത്രയിൽ നടി തൃഷ കൃഷ്ണന്റെ സാന്നിധ്യം പുതിയ വിവാദമായിരിക്കുകയാണ്. നടൻ അജിത് കുമാറിന്റെ കാർ റേസിംഗ് കാണാൻ വിജയ്ക്കൊപ്പം തൃഷയും ഉണ്ടായിരുന്നു. ഇരുവരുടേയും ചിത്രങ്ങളും വീഡിയോകളും വൈറലാണ്.
അതിനിടെ വിജയും തൃഷയും തമ്മിലുളള സൗഹൃദത്തെക്കുറിച്ച് മുതിർന്ന നടി അംബികയുടെ പ്രതികരണം ശ്രദ്ധ നേടുകയാണ്. റെഡ് പിക്സ് 24x7 എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അംബികയുടെ പ്രതികരണം.
അംബികയുടെ വാക്കുകൾ: 'സിനിമയില്‍ നല്ല സുഹൃത്തുക്കളായിരിക്കുന്ന നിരവധി പേരുണ്ട്. എനിക്കും ആണ്‍ സുഹൃത്തുക്കളും പെണ്‍ സുഹൃത്തുക്കളും ഉണ്ട്. രണ്ട് പേര്‍ സുഹൃത്തുക്കളായിരിക്കുന്നു. അതില്‍ ഒരാള്‍ ഉയര്‍ന്ന പദവിയിലേക്ക് എത്തുന്നു. അതിന്റെ പേരില്‍ സൗഹൃദം വേണ്ടെന്ന് വെയ്ക്കാനാകുമോ. ആ സൗഹൃദം അപ്പോഴും ഉണ്ടാകും. അതിന് വേറെ നിറം കൊടുക്കാതെയിരുന്നാല്‍ മതി.

ഇനി വേറെ നിറം കൊടുത്തുവെന്ന് തന്നെയിരിക്കട്ടെ, അത് തന്നെ ബാധിക്കുന്ന കാര്യമല്ല. ഞാനായിരുന്നെങ്കില്‍ അങ്ങനെ ചെയ്യില്ല എന്ന് പറയുകയല്ലാതെ, നിങ്ങള്‍ അത് ചെയ്യരുത് എന്ന് പറയാനുളള അവകാശം എനിക്കില്ല. ഈയടുത്ത് അവര്‍ ലണ്ടനില്‍ പോയി. തൃഷ ഒരു തെലുങ്ക് സിനിമയുടെ ഷൂട്ടിംഗിന് വേണ്ടിയാണ് പോയതെന്നാണ് പറയുന്നത്. ആ സിനിമയില്‍ രാധികയും അഭിനയിക്കുന്നുണ്ട്.
അവര്‍ ഒരുമിച്ച് ഭക്ഷണം കഴിച്ചുവെന്ന് പറയുന്നു. അവര്‍ എവിടെയിരുന്ന് ഭക്ഷണം കഴിച്ചാലും എനിക്കെന്താണ്. അവര്‍ ലണ്ടനിലിരുന്നോ താജിലിരുന്നോ മറീന ബീച്ചിലിരുന്ന കഴിച്ചാലോ എനിക്കെന്താണ്. പക്ഷേ, സൗഹൃദത്തിന് നമ്മളൊരു വില കൊടുക്കുന്നുണ്ട്. എന്റെ അഭിപ്രായം പറയുകയാണെങ്കില്‍, എനിക്കും വേറെ ഒരാള്‍ക്കും ഇടയില്‍ സൗഹൃദമുണ്ട് എന്ന് കരുതുക. അയാള്‍ ഒരു പദവിയില്‍ ഇരിക്കുന്ന ആളാണെന്ന് കരുതുക.
ചിലയിടങ്ങളില്‍ നമ്മള്‍ അയാള്‍ക്കൊപ്പം പോകുന്നത് ആവശ്യമില്ലാത്ത ഒരു നെഗറ്റീവ് ആ സുഹൃത്തിന് ഉണ്ടാകും എന്ന് എനിക്ക് തോന്നിയാല്‍, ആ സൗഹൃദത്തെ വിലകല്‍പ്പിക്കുന്നുവെങ്കില്‍ ഞാന്‍ പോകില്ല. ഒരുപോലെ ഡ്രസ് ചെയ്ത് പോകുന്നതിനെ കുറിച്ചോ, ഒരുമിച്ച് ലണ്ടനില്‍ പോകുന്നതിനെ കുറിച്ചോ ചോദിക്കുകയാണെങ്കില്‍, ആ സ്ഥാനത്ത് ഞാന്‍ ആയിരുന്നുവെങ്കില്‍ ഞാന്‍ കാരണം ഒരു നെഗറ്റീവ് പേര് വരുന്നത് ഒഴിവാക്കും.
ജനങ്ങളുടെ മനസ്സിലും ഒരു ബുദ്ധിമുട്ട് ഉണ്ടാകുന്നുണ്ട്. ശരി, നിങ്ങള്‍ സുഹൃത്തുക്കളാണെന്ന് പറയുന്നു. എന്നാല്‍ എപ്പോഴും നിങ്ങള്‍ക്ക് വേണ്ടി അടിയുണ്ടാക്കേണ്ടി വരികയാണ്. ഒരു വശത്ത് അവര്‍ തമ്മില്‍ അങ്ങനെ ആയാലെന്താ എന്നൊക്കെ ജനങ്ങള്‍ക്ക് പറയേണ്ടി വരുമ്പോള്‍, മറുവശത്ത് നമ്മളും കുറച്ച് ജാഗ്രത കാണിക്കണം. കുടുംബ പ്രശ്‌നങ്ങളില്ലാത്ത ആരും ഇല്ല. ഭാര്യ, കുടുംബം, മക്കള്‍ ഇങ്ങനെയുളള കാര്യങ്ങള്‍ കൂടി വരുമ്പോള്‍ ആളുകള്‍ക്ക് മനസ്സിലൊരു വിഷമം വരും. അതിനെയും ബഹുമാനിക്കണം, അംബിക പറയുന്നു.


Click it and Unblock the Notifications
