Get Updates
Get notified of breaking news, exclusive insights, and must-see stories!

നടന്‍ ലോറന്‍സ് വിജയ്ക്ക് കൈ കൊടുക്കുമോ? സുപ്രധാന പ്രഖ്യാപനം ജൂണ്‍ 11ന്, കാതോര്‍ത്ത് ആരാധകര്‍

ചെന്നൈ: നടന്‍ രാഘവ ലോറന്‍സ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന വാര്‍ത്തകള്‍ വലിയ ചര്‍ച്ചയായിരുന്നു. തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലത്തില്‍ അദ്ദേഹം മത്സരിക്കുമെന്നായിരുന്നു പ്രചരണം. ഈ അഭ്യൂഹങ്ങള്‍ക്ക് മറുപടിയുമായി ലോറന്‍സ് ഇന്‍സ്റ്റാഗ്രാമിലൂടെ രംഗത്തെത്തി.

സൗദി അറേബ്യയില്‍ സ്വര്‍ണ നിധി കണ്ടെത്തി; ആഭരണങ്ങളും രത്‌നങ്ങളും പാത്രങ്ങളും, കൗതുകം
സൗദി അറേബ്യയില്‍ സ്വര്‍ണ നിധി കണ്ടെത്തി; ആഭരണങ്ങളും രത്‌നങ്ങളും പാത്രങ്ങളും, കൗതുകം

തിരഞ്ഞെടുപ്പ് മത്സരത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ തെറ്റാണെന്ന് ലോറന്‍സ് പരോക്ഷമായി സൂചിപ്പിച്ചു. താന്‍ ഇപ്പോള്‍ 'ബെന്‍സ്' എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിലാണ്. ഈ ചിത്രത്തിന്റെ ജോലികള്‍ ജൂണ്‍ 10 വരെ തുടരും. അതുവരെ മറ്റു കാര്യങ്ങളൊന്നും ചിന്തിക്കുന്നില്ല എന്ന് സൂചിപ്പിച്ച അദ്ദേഹം തൊട്ടുപിന്നാലെ സുപ്രധാന പ്രഖ്യാപനം ഉണ്ടാകുമെന്ന് വ്യക്തമാക്കി.

raghava lawrence cm vijay

അമ്മയുടെ അനുഗ്രഹത്തോടെ ജൂണ്‍ 11-ന് രാവിലെ 9.30-ന് സുപ്രധാന കാര്യം പരസ്യമാക്കുമെന്ന് ലോറന്‍സ് പറയുന്നു. തന്റെ സോഷ്യല്‍ മീഡിയ കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇതൊരു പുതിയ തുടക്കമാകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. രാഷ്ട്രീയമാണോ അതോ സാമൂഹിക സേവനമാണോ എന്ന് വ്യക്തമല്ല. ആരാധകര്‍ക്കിടയില്‍ ഈ പ്രഖ്യാപനം വലിയ ആകാംക്ഷ സൃഷ്ടിച്ചിട്ടുണ്ട്.

 വിമാനയാത്ര മുടങ്ങിയോ? എയര്‍ അറേബ്യ ബദല്‍ സംവിധാനം ഒരുക്കി, സര്‍വീസ് പുനരാരംഭിച്ചു
വിമാനയാത്ര മുടങ്ങിയോ? എയര്‍ അറേബ്യ ബദല്‍ സംവിധാനം ഒരുക്കി, സര്‍വീസ് പുനരാരംഭിച്ചു

ലോറന്‍സ് നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. ഭിന്നശേഷിക്കാര്‍ക്കും നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്കും അദ്ദേഹം സ്ഥിരമായി സഹായങ്ങള്‍ നല്‍കി വരുന്നുണ്ട്. അതിനാല്‍ അദ്ദേഹത്തിന്റെ പ്രഖ്യാപനം പുതിയ സാമൂഹിക സേവനത്തെക്കുറിച്ചാകാനും സാധ്യതയുണ്ട്. എന്തായാലും ജൂണ്‍ 11-ലെ പ്രഖ്യാപനം ഏവര്‍ക്കും നിര്‍ണ്ണായകമാണ്. പുതിയ സിനിമയാണോ രാഷ്ട്രീയമാണോ എന്ന് അന്ന് അറിയാം.

കടുത്ത രജനികാന്ത് ആരാധകന്‍

മുഖ്യമന്ത്രി സി ജോസഫ് വിജയുമായി അടുത്ത സൗഹൃദമുള്ള നടനും ഡാന്‍സറും സാമൂഹിക പ്രവര്‍ത്തകനുമാണ് ലോറന്‍സ്. ടിവികെയുടെ മുന്നേറ്റത്തിന് പിന്നാലെ സിനിമാ രംഗത്ത് നിന്ന് കൂടുതല്‍ പേര്‍ രാഷ്ട്രീയത്തിലെത്തുമെന്ന വാര്‍ത്തകളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്ക് തമിഴ്‌നാട്ടില്‍ ഉപതിരഞ്ഞെടുപ്പ് വരാന്‍ പോകുന്നത്.

വിജയുമായി അടുത്ത സൗഹൃദമുള്ളപ്പോള്‍ തന്നെ നടന്‍ രജനികാന്തിന്റെ ആരാധകനാണ് ലോറന്‍സ്. വിജയിയും രജനിയും വേറിട്ട വഴിയില്‍ സഞ്ചരിക്കുന്നവരാണ് എന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ ലോറന്‍സ് ടിവികെ വഴി രാഷ്ട്രീയത്തില്‍ എത്താന്‍ സാധ്യതയില്ല എന്നും പറയപ്പെടുന്നു. ബിജെപി വിട്ട അണ്ണാമലൈ പുതിയ രാഷ്ട്രീയത്തിന് തമിഴ്‌നാട്ടില്‍ തുടക്കമിടാന്‍ പോകുകയാണ്. രജനികാന്തിന്റെ ആരാധകനാണ് അണ്ണാമലൈ. ലോറന്‍സ് അദ്ദേഹത്തോടൊപ്പം ചേരുമോ എന്നും വ്യക്തമല്ല.

 ഖത്തര്‍-യുഎഇ യാത്രക്കാര്‍ കൂടുന്നു; സര്‍വീസ് വര്‍ധിപ്പിച്ച് ഖത്തര്‍ എയര്‍വേയ്‌സ്, പുതിയ ഷെഡ്യൂള്‍
ഖത്തര്‍-യുഎഇ യാത്രക്കാര്‍ കൂടുന്നു; സര്‍വീസ് വര്‍ധിപ്പിച്ച് ഖത്തര്‍ എയര്‍വേയ്‌സ്, പുതിയ ഷെഡ്യൂള്‍

വിജയ് പെരമ്പൂര്‍, തൃച്ചി ഈസ്റ്റ് മണ്ഡലങ്ങളില്‍ മല്‍സരിച്ച് ജയിച്ചിരുന്നു. തൃച്ചി ഈസ്റ്റ് മണ്ഡലം അദ്ദേഹം പിന്നീട് ഒഴിഞ്ഞു. ഇതുള്‍പ്പെടെ 5 മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കാനുള്ളത്. തൃച്ചിയില്‍ എംകെ സ്റ്റാലിന്‍ മല്‍സരിക്കുമെന്ന് അഭ്യൂഹമുണ്ട്. തമിഴ്‌നാട്ടില്‍ വലിയ പ്രാധാന്യമുള്ള ഉപതിരഞ്ഞെടുപ്പാണ് തൃച്ചിയില്‍ നടക്കാന്‍ പോകുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+