Get Updates
Get notified of breaking news, exclusive insights, and must-see stories!

'നീ അവിടെ പോകണം', ചേട്ടൻ പറയുന്നത് പോലെ, മണി ചേട്ടൻ വിളിച്ചാൽ ഓടിയെത്തും സലീമേട്ടൻ, കണ്ണ് നനയിച്ച് കുറിപ്പ്

മലയാള സിനിമാ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച, പകരം വെയ്ക്കാനില്ലാത്ത താരങ്ങളെല്ലാം വിട പറഞ്ഞ് പോവുകയാണ്. കലാഭവൻ മണിയും ഇന്നസെന്റും കെപിഎസി ലളിതയും മാമുക്കോയയും കൊച്ചിൻ ഹനീഫയും ഇപ്പോൾ സലിം കുമാറും.

സലിം കുമാറിനെ അവസാനമായി കാണാൻ പറവൂരിലെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് പോയതിനെ കുറിച്ച് കലാഭവൻ മണിയുടെ സഹോദരനും നർത്തകനുമായ ആർഎൽവി രാമകൃഷ്ണൻ ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ്. കലാഭവൻ മണിയും സലിം കുമാറും തമ്മിലുളള ബന്ധത്തെക്കുറിച്ച് ആർഎൽവി രാമകൃഷ്ണൻ ഓർത്തെടുക്കുന്നു.

''മണി ചേട്ടന്റെ വിവാഹം ക്ഷണിക്കാൻ പോയപ്പോഴാണ് സലീമേട്ടനെ ഞാൻ ആദ്യമായി കാണുന്നത്. ഉച്ചത്തിലുള്ള ചിരിയും സംവാഷണവും മനസ്സിൽ നിറഞ്ഞു നിൽക്കുന്നു. മണി ചേട്ടൻ ചാലക്കുടിയിൽ സംഘടിപ്പിക്കുന്ന ഏതു പൊതുപരിപാടികളിലും നിറസാന്നിധ്യമായിരുന്നു സലീമേട്ടൻ. പ്രിയ കലാകാരന് കലാഭവൻ മണി കുടുംബത്തിന്റെ പ്രണാമങ്ങൾ'', ആർഎൽവി രാമകൃഷ്ണൻ കുറിച്ചു.

Mani

ആർഎൽവി രാമകൃഷ്ണൻ പങ്കുവെച്ച കുറിപ്പ് വായിക്കാം: '' ഇന്നലെ സലീം ചേട്ടനെ കാണാൻ പോയിരുന്നു. സിനിമാരംഗത്തെ ചടങ്ങുകൾക്കൊന്നും ഞാൻ പൊതുവെ പോകാറില്ല. ഇന്നലെ എന്തോ ചേട്ടൻ വന്നു പറയുന്ന പോലെ ... 'നീ അവിടെ പോകണം'! എന്തിനും ഏതിനും മണി ചേട്ടൻ വിളിച്ചാൽ ഓടിയെത്തുന്ന വ്യക്തിയാണ് സലീമേട്ടൻ.

അങ്ങനെ പറവൂരിലെ വസതിയിലേക്ക് സലീമേട്ടനെ കാണാൻ ഒറ്റയ്ക്ക് പോയി. അവിടെ എത്തിയതും മണി ചേട്ടൻ പോയ ദിവസം 2016 മാർച്ച് 6 വീണ്ടും ഉള്ളിലേക്ക് ഓടിയെത്തി. കണ്ണിൽ ഇരുട്ട് നിറയുന്ന പോലെ തോന്നി. നിറയെ ആളുകൾ. മാധ്യമ പ്രവർത്തകർ,അങ്ങനെ നീളുന്നു.

ആരെക്കെയോ എന്നെ വിളിച്ച പോലെ തോന്നി. കുറേ പേർ ഞങ്ങളുടെ മണി ചേട്ടന്റെ അനുജൻ എന്നൊക്കെ പറഞ്ഞു കെട്ടി പിടിച്ചു, ഉമ്മവച്ചു. അവസാനം സലീമേട്ടന്റെ അടുത്തെത്തിയപ്പോഴേക്കും കൈവിട്ടു പോയി. വയ്യ. വേർപാടിന്റെ വേദനയിൽ തളർന്നിരിക്കുന അദ്ദേഹത്തിന്റെ ഭാര്യയെയും മക്കളെയും കണ്ടപ്പോൾ നെഞ്ച് തകർന്നുപോയി. നമ്മളും അനുഭവിച്ച ഹൃദയം തകരുന്ന ദുഃഖം. വയ്യ. ഇങ്ങനെയുള്ള കാഴ്ചകൾ കാണാൻ! ദൈവമെ എന്തൊരുവിധി. ഒരു തരം ശൂന്യത പോലെതോന്നി.

ഒരു പാട് കലാകാരന്മാരും നടീ നടന്മാരെക്കെ അവിടെ ഉണ്ടായിരുന്നു എങ്കിലും ആരോടും ഒന്നും മിണ്ടാൻ തോന്നിയില്ല. ആരെയും കണ്ടില്ല. കാർമേഘം മൂടികെട്ടിയ അന്തരീക്ഷം പോലെ തന്നെ മനസ്സും ആയതു കൊണ്ട് നിശബദ്തയോടെ തല കുനിച്ച് തിരികെ പോന്നു. അപ്പോഴും മണി ചേട്ടന്റെയും സലീമേട്ടന്റെയും മനസ്സ് തുറന്നുള്ള ചിരി മുഖങ്ങൾ മനസ്സിൽ നിറഞ്ഞുനിന്നു. യാത്രാ മംഗളങ്ങൾ സലീമേട്ടാ....''

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+