കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

32000 കോടി തടഞ്ഞുവെച്ചു, മധ്യപ്രദേശിന് പ്രളയ സഹായമില്ല, മോദിയുടെ വീടിന് മുന്നിലേക്ക് കോണ്‍ഗ്രസ്!!

Google Oneindia Malayalam News

ഭോപ്പാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ബിജെപിക്കെതിരെ പുതിയൊരു പടയൊരുക്കം ആരംഭിക്കുന്നു. സംസ്ഥാനത്ത് പ്രളയത്തെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് യാതൊരു സഹായവും ലഭിച്ചിട്ടില്ലെന്ന് കണക്കുകള്‍ നിരത്തി കോണ്‍ഗ്രസ് പറയുന്നു. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വമ്പന്‍ പ്രതിഷേധത്തിനാണ് കോണ്‍ഗ്രസ് സംസ്ഥാന സമിതി ഒരുങ്ങുന്നത്. സംസ്ഥാനത്തെ ബിജെപി പോലും സഹായത്തിനായി ശ്രമിച്ചില്ലെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.

1

നേരത്തെ തന്നെ മോദി സര്‍ക്കാരിനെതിരെ ബിജെപി ഭരിക്കാതിരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് സഹായധനം നല്‍കുന്നില്ലെന്ന് ആരോപണമുണ്ട്. കേരളത്തില്‍ പ്രളയമുണ്ടായപ്പോള്‍ അടിയന്തര സഹായത്തിന് പോലും ചെറിയ തുകയാണ് നല്‍കിയതെന്ന് ആരോപണമുണ്ടായിരുന്നു. സമാന അനുഭവമാണ് കോണ്‍ഗ്രസ് ഭരിക്കുന്ന മധ്യപ്രദേശിലും ഉണ്ടായിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ദില്ലിയിലെ ഔദ്യോഗിക വസതിയില്‍ പ്രതിഷേധ ധര്‍ണയിരിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം.

മണ്‍സൂണില്‍ സംസ്ഥാനത്ത് ഉണ്ടായ മഴയില്‍ കനത്ത നാശനഷ്ടമാണ് ഉണ്ടായതെന്ന് കോണ്‍ഗ്രസ് പറയുന്നു. 32171 കോടിയുടെ കേന്ദ്ര സഹായമാണ് മോദി സര്‍ക്കാര്‍ പിടിച്ച് വെച്ചതെന്ന് എംഎല്‍എ ആരിഫ് മസൂദ് പറയുന്നു. മധ്യപ്രദേശ് സാമ്പത്തിക വര്‍ഷത്തില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ഈ സാഹചര്യത്തില്‍ കേന്ദ്ര ഫണ്ട് കൂടി തടഞ്ഞ് വെച്ചത് വലിയ പ്രയാസങ്ങളുണ്ടാക്കുന്നുണ്ടെന്നും, അതാണ് പ്രതിഷേധത്തിന് കാരണമെന്നും ആരിഫ് മസൂദ് വ്യക്തമാക്കി.

പ്രധാനമന്ത്രിക്ക് സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ അറിയിച്ച് കൊണ്ടുള്ള ഒരു നിവേദനവും കോണ്‍ഗ്രസ് സംഘം സമര്‍പ്പിക്കും. 32000 കോടിയുടെ തുക സര്‍ക്കാര്‍ മന:പ്പൂര്‍വം തടഞ്ഞ് വെക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. സംസ്ഥാനത്തിനെതിരെയുള്ള വിവേചനമാണെന്നും ഇതെന്നാണ് കമല്‍നാഥ് സര്‍ക്കാര്‍ ആരോപിക്കുന്നത്. പുനരധിവാസത്തിനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുമായി അടിയന്തര ഫണ്ട് അനുവദിക്കണമെന്നാണ് കമല്‍നാഥിന്റെ ആവശ്യം.

സ്ഥാനാര്‍ത്ഥിത്വത്തില്‍ പിഴച്ച് ബിജെപി, മഞ്ചേശ്വരത്ത് പ്രചാരണത്തിന് ഇറങ്ങില്ലെന്ന് പ്രവര്‍ത്തകര്‍സ്ഥാനാര്‍ത്ഥിത്വത്തില്‍ പിഴച്ച് ബിജെപി, മഞ്ചേശ്വരത്ത് പ്രചാരണത്തിന് ഇറങ്ങില്ലെന്ന് പ്രവര്‍ത്തകര്‍

English summary
mp congress to protest on central funds on flood relief
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X