Mullaperiyar Dam Water Level Today | മുല്ലപ്പെരിയാർ ഡാം ജലനിരപ്പ് ഇന്ന്
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ചരിത്രം
കേരളത്തില്‍ ഏറ്റവും അധികം വിവാദമുണ്ടാക്കിയ അണക്കെട്ടാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട്. തമിഴ്നാടുമായുള്ള തര്‍ക്കവും അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച ആശങ്കയും എല്ലാം ഇപ്പോഴും സജീവമാണ്.
ബ്രിട്ടീഷ് ഭരണകാലത്ത് ആണ് ഡാം നിര്‍മിക്കുന്നത്. 1887 നും 1895 നും മധ്യേ ആയിരുന്നു ഇത്. ജോണ്‍ പെനിക്യൂക് എന്ന എന്‍ജിനീയറുടെ നേതൃത്വത്തില്‍ ആയിരുന്നു നിര്‍മാണം. അണക്കെട്ടില്‍ നിന്നുള്ള വെള്ളം തമിഴ്നാട്ടില്‍ ജലസേചനത്തിനും വൈദ്യുതി ഉത്പാദനത്തിനും ആണ് ഉപയോഗിക്കുന്നത്. തിരുവിതാംകൂറും മദ്രാസ് പ്രസിഡന്‍സിയും തമ്മിലാണ് പെരിയാര്‍ പാട്ടക്കരാര്‍. ഇത് പ്രകാരം അണക്കെട്ടിന്റെ നിയന്ത്രണം 999 വര്‍ഷത്തേക്ക് മദ്രാസ് പ്രസിഡന്സിയ്ക്കാണ്.
സ്വാതന്ത്ര്യലബ്ധിയ്ക്ക് ശേഷം തമിഴ്നാടിനായി അണക്കെട്ടിന്റെ നിയന്ത്രണാധികാരം. 1961 ലെ വെള്ളപ്പൊക്കം മുതല്‍ അണക്കെട്ട് വിവാദകേന്ദ്രമാണ്. ലോകത്തിലെ ഏറ്റവും പഴക്കമേറിയ ഉയരംകൂടിയ ഭൂഗുരുത്വ അണക്കെട്ടാണ് മുല്ലപ്പെരിയാര്‍. സുര്‍ക്കി മിശ്രിതം ഉപയോഗിച്ചാണ് അണക്കെട്ട് നിര്‍മിച്ചിരിക്കുന്നത്.
2006 ല്‍ ആണ് ഫാദര്‍ ജോയി നിരപ്പേലിന്റെ നേതൃത്വത്തില്ഡ മുല്ലപ്പെരിയാര്‍ സമരസമതി രൂപം കൊള്ളുന്നത്. 2014 ല്‍ ജലനിരപ്പ് 136 അടിയില്‍ നിന്ന് 142 അടിയിലേക്ക് ഉയര്‍ത്താമെന്ന സുപ്രീം കോടതി വിധിച്ചു. ഇത് സംബന്ധിച്ച് കേരളവും തമിഴ്നാടും തമ്മില്‍ വലിയ നിയമയുദ്ധവും അരങ്ങേറിയിരുന്നു.
മുല്ലപ്പെരിയാർ അണക്കെട്ട് സ്ഥിതി ചെയ്യുന്ന സ്ഥലം
സമുദ്രനിരപ്പില്‍ നിന്ന് 881 മീറ്റര്‍ ഉയരത്തിലാണ് മുല്ലപ്പെരിയാര്‍ ഡാം നിലനില്‍ക്കുന്നത്. ഇടുക്കി ജില്ലയിലെ തേക്കടിയില്‍ പശ്ചിമഘട്ടത്തിലെ ഏലമയിലാണ് അണക്കെട്ട്. കൃത്യമായി പറഞ്ഞാല്‍ പീരുമേട് താലൂക്കില്‍ കുമളി ഗ്രാമപ്പഞ്ചായത്തില്‍.
തമിഴ്നാട്ടിലൂടെ ഒഴുകിയെത്തുന്ന മുല്ലയാര്‍, കേരളത്തിലെത്തുന്നതോടെ പെരിയാര്‍ ആകുന്നു. ഈ ര്‍ പേരുകളും ചേര്‍ന്നാണ് അണക്കെട്ടിന് മുല്ലപ്പെരിയാര്‍ അണക്കെട്ട് എന്ന പേര് ലഭിച്ചത്. പെരിയാര്‍ വന്യജീവ സങ്കേതം ഈ അണക്കെട്ടിന്റെ ജലസംഭരണിയ്ക്ക് ചുറ്റുമായിട്ടാണ് ഉള്ളത്.
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സംഭരണ ശേഷി
53.66 മീറ്റര്‍ (176 അടി) ആണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഉയരം. നീളം 365.85 മീറ്റര്‍(1,200 അടി). 13 സ്പില്‍വേകളാണ് അണക്കെട്ടിനുള്ളത്. 443.23 ദശലക്ഷം ക്യുബിക് മീറ്റര്‍ ആണ് അണക്കെട്ടിന്റെ ആകെ സംഭരണശേഷി. ഉപയോഗക്ഷമമായ ശേഷി 299.13 ദശലക്ഷം ക്യുബിക് മീറ്ററും ആണ്. പരമാവധി ജലം സംഭരിക്കാവുന്ന ഉയരും 142 മീറ്റര്‍ ആയി സുപ്രീം കോടതി നിജപ്പെടുത്തിയിട്ടു്.
മുല്ലപ്പെരിയാറിനോട് ചേർന്നുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങള്‍
മുല്ലപ്പെരിയാര്‍ ഡാം ഉള്‍പ്പെടുന്ന മേഖല ദേശീയതലത്തില്‍ തന്നെ ഏറെ പ്രാധാന്യമുള്ള വിനോദസഞ്ചാര കേന്ദ്രമാണ്. പെരിയാര്‍ വന്യജീവി സങ്കേതം ഇവിടെയാണ്. തേക്കടിയില്‍ നിന്നുള്ള ബോട്ട് യാത്ര ഏറെ ആസ്വാദ്യകരമാണ്.
മംഗളാദേവി ക്ഷേത്രം, പട്ടുമലൈയ്, ചെല്ലാര്‍ കോവില്‍, ആനക്കര, തുടങ്ങിയവയാണ് സമീപത്തുള്ള മറ്റ് പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങള്‍.

-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications