കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

Mullaperiyar Dam Water Level Today | മുല്ലപ്പെരിയാർ ഡാം ജലനിരപ്പ് ഇന്ന്

Google Oneindia Malayalam News

Newest First Oldest First
9:57 AM, 27 Jul

2023 ജൂലൈ 27 ന് മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 120.8 അടി.
1:03 PM, 5 Jul

2023 ജൂലൈ അഞ്ചിന് മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 115.80 അടിയാണ്.
1:33 PM, 5 Aug

സെക്കന്‍ന്റില്‍ 534 ഘനയടി വെള്ളം ഇതിലൂടെ പുറത്തേക്ക് എത്തും. 137.4 അടി ആയിരുന്നു വെള്ളിയാഴ്ച രാവിലെ ഡാമിലെ ജലനിരപ്പ്.
1:33 PM, 5 Aug

മുല്ലപ്പെരിയർ അണക്കെട്ട് തുറന്നു. മൂന്ന് ഷട്ടറുകൾ 30 സെന്റി മീറ്റർ ഉയർത്തിയാണ് വെള്ളം ഒഴുക്കി വിടുന്നത്.
9:47 AM, 5 Aug

മുല്ലപ്പെരിയാറിലെ ജലനിരപ്പ് 137.05 അടിയായി ഉയർന്നു
12:38 PM, 2 Aug

മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് ഇന്നലെ ഉച്ചയ്ക്ക് 1 മണിക്ക് 134.25 അടി
9:48 AM, 29 Oct

ഇന്ന് രാവിലെ ആറ് മണിക്ക് 138.70 അടി ജലനിരപ്പാണ് ഉണ്ടായിരുന്നത്.
9:48 AM, 29 Oct

ജലനിരപ്പ് 138 അടി ഒക്ടോബർ 31 വരെ നിലനിർത്തുന്നതിനാണ് ജലം തുറന്നു വിടുന്നത്.
9:47 AM, 29 Oct

മുപ്പെരിയാർ അണക്കെട്ട് തുറന്നു
12:24 PM, 16 Oct

മുല്ലപ്പെരിയാര്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യമാണുള്ളത്. ഇപ്പോള്‍ മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 128.80 അടിയായി ഉയര്‍ന്നിട്ടുണ്ട്.
9:47 AM, 7 Aug

മഴ ശക്തമായതോടെ മുല്ലപ്പെരിയാർ ജലനിരപ്പ് ഉയർന്നു. നിലവിൽ 127.2 അടിയാണ് ജലനിരപ്പ്. ഒരു ദിവസം കൊണ്ട് നാലടിയാണ് ജലനിരപ്പ് ഉയർന്നത്

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ചരിത്രം

കേരളത്തില്‍ ഏറ്റവും അധികം വിവാദമുണ്ടാക്കിയ അണക്കെട്ടാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട്. തമിഴ്‌നാടുമായുള്ള തര്‍ക്കവും അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച ആശങ്കയും എല്ലാം ഇപ്പോഴും സജീവമാണ്.

ബ്രിട്ടീഷ് ഭരണകാലത്ത് ആണ് ഡാം നിര്‍മിക്കുന്നത്. 1887 നും 1895 നും മധ്യേ ആയിരുന്നു ഇത്. ജോണ്‍ പെനിക്യൂക് എന്ന എന്‍ജിനീയറുടെ നേതൃത്വത്തില്‍ ആയിരുന്നു നിര്‍മാണം. അണക്കെട്ടില്‍ നിന്നുള്ള വെള്ളം തമിഴ്‌നാട്ടില്‍ ജലസേചനത്തിനും വൈദ്യുതി ഉത്പാദനത്തിനും ആണ് ഉപയോഗിക്കുന്നത്. തിരുവിതാംകൂറും മദ്രാസ് പ്രസിഡന്‍സിയും തമ്മിലാണ് പെരിയാര്‍ പാട്ടക്കരാര്‍. ഇത് പ്രകാരം അണക്കെട്ടിന്റെ നിയന്ത്രണം 999 വര്‍ഷത്തേക്ക് മദ്രാസ് പ്രസിഡന്‍സിയ്ക്കാണ്.

സ്വാതന്ത്ര്യലബ്ധിയ്ക്ക് ശേഷം തമിഴ്‌നാടിനായി അണക്കെട്ടിന്റെ നിയന്ത്രണാധികാരം. 1961 ലെ വെള്ളപ്പൊക്കം മുതല്‍ അണക്കെട്ട് വിവാദകേന്ദ്രമാണ്. ലോകത്തിലെ ഏറ്റവും പഴക്കമേറിയ ഉയരംകൂടിയ ഭൂഗുരുത്വ അണക്കെട്ടാണ് മുല്ലപ്പെരിയാര്‍. സുര്‍ക്കി മിശ്രിതം ഉപയോഗിച്ചാണ് അണക്കെട്ട് നിര്‍മിച്ചിരിക്കുന്നത്.

2006 ല്‍ ആണ് ഫാദര്‍ ജോയി നിരപ്പേലിന്റെ നേതൃത്വത്തില്ഡ മുല്ലപ്പെരിയാര്‍ സമരസമതി രൂപം കൊള്ളുന്നത്. 2014 ല്‍ ജലനിരപ്പ് 136 അടിയില്‍ നിന്ന് 142 അടിയിലേക്ക് ഉയര്‍ത്താമെന്ന സുപ്രീം കോടതി വിധിച്ചു. ഇത് സംബന്ധിച്ച് കേരളവും തമിഴ്‌നാടും തമ്മില്‍ വലിയ നിയമയുദ്ധവും അരങ്ങേറിയിരുന്നു.

മുല്ലപ്പെരിയാർ അണക്കെട്ട് സ്ഥിതി ചെയ്യുന്ന സ്ഥലം

സമുദ്രനിരപ്പില്‍ നിന്ന് 881 മീറ്റര്‍ ഉയരത്തിലാണ് മുല്ലപ്പെരിയാര്‍ ഡാം നിലനില്‍ക്കുന്നത്. ഇടുക്കി ജില്ലയിലെ തേക്കടിയില്‍ പശ്ചിമഘട്ടത്തിലെ ഏലമയിലാണ് അണക്കെട്ട്. കൃത്യമായി പറഞ്ഞാല്‍ പീരുമേട് താലൂക്കില്‍ കുമളി ഗ്രാമപ്പഞ്ചായത്തില്‍.

തമിഴ്‌നാട്ടിലൂടെ ഒഴുകിയെത്തുന്ന മുല്ലയാര്‍, കേരളത്തിലെത്തുന്നതോടെ പെരിയാര്‍ ആകുന്നു. ഈ ര് പേരുകളും ചേര്‍ന്നാണ് അണക്കെട്ടിന് മുല്ലപ്പെരിയാര്‍ അണക്കെട്ട് എന്ന പേര് ലഭിച്ചത്. പെരിയാര്‍ വന്യജീവ സങ്കേതം ഈ അണക്കെട്ടിന്റെ ജലസംഭരണിയ്ക്ക് ചുറ്റുമായിട്ടാണ് ഉള്ളത്.

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സംഭരണ ശേഷി

53.66 മീറ്റര്‍ (176 അടി) ആണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഉയരം. നീളം 365.85 മീറ്റര്‍(1,200 അടി). 13 സ്പില്‍വേകളാണ് അണക്കെട്ടിനുള്ളത്. 443.23 ദശലക്ഷം ക്യുബിക് മീറ്റര്‍ ആണ് അണക്കെട്ടിന്റെ ആകെ സംഭരണശേഷി. ഉപയോഗക്ഷമമായ ശേഷി 299.13 ദശലക്ഷം ക്യുബിക് മീറ്ററും ആണ്. പരമാവധി ജലം സംഭരിക്കാവുന്ന ഉയരും 142 മീറ്റര്‍ ആയി സുപ്രീം കോടതി നിജപ്പെടുത്തിയിട്ടു്.

മുല്ലപ്പെരിയാറിനോട് ചേർന്നുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങള്‍

മുല്ലപ്പെരിയാര്‍ ഡാം ഉള്‍പ്പെടുന്ന മേഖല ദേശീയതലത്തില്‍ തന്നെ ഏറെ പ്രാധാന്യമുള്ള വിനോദസഞ്ചാര കേന്ദ്രമാണ്. പെരിയാര്‍ വന്യജീവി സങ്കേതം ഇവിടെയാണ്. തേക്കടിയില്‍ നിന്നുള്ള ബോട്ട് യാത്ര ഏറെ ആസ്വാദ്യകരമാണ്.

മംഗളാദേവി ക്ഷേത്രം, പട്ടുമലൈയ്, ചെല്ലാര്‍ കോവില്‍, ആനക്കര, തുടങ്ങിയവയാണ് സമീപത്തുള്ള മറ്റ് പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങള്‍.

Mullaperiyar Dam
English summary
Mullaperiyar Dam Water Level Today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X