കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാട്ടാനയുടെ ആക്രമണം: പൂപ്പാറയില്‍ ഒരാള്‍ മരിച്ചു, വാച്ചര്‍ക്ക് പുറമേ അ‍ഞ്ച് പേരെ കൊമ്പന്‍ കൊന്നു!

  • By Desk
Google Oneindia Malayalam News

രാജാക്കാട്: ഇടുക്കി പൂപ്പാറ മൂലത്തറ ഏലത്തോട്ടത്തിലിറങ്ങിയ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. പുതുപ്പാറ എസ്റ്റേറ്റിലെ വാച്ചര്‍ വേലുവാണ് അതി ധാരുണമായി കൊല്ലപ്പെട്ടത്. തോട്ടത്തിലേക്ക് പണിക്കാരുമായി പോയ ശേഷം തിരികെ മടങ്ങവെ ഒറ്റകൊമ്പന്റെ മുമ്പില്‍ പെടുകായായിരുന്നു. ദേശിയപാത മുറിച്ച് കടക്കുന്നതിനിടയില്‍ റോഡില്‍വെച്ചാണ് കൊമ്പന്‍ വേലിനെ തുമ്പികൈകൊണ്ട് നിലച്ചടിച്ച ചവിട്ടി കൊലപ്പെടുത്തിയത്. മുറിവാലന്‍ കൊമ്പനെന്ന് പ്രദേശവാസികള്‍ വിളിക്കുന്ന ഒറ്റക്കൊമ്പനാണ് വേലുവിനെ ആക്രമിച്ചത്.

അക്രമകാരിയായ ഈ ഒറ്റകൊമ്പന്‍ മുമ്പ് ആഞ്ചുപേരെ കൊലപെടുത്തിയിട്ടുള്ളതായും പ്രദേശവാസികള്‍ പറയുന്നു.തമിഴ്‌നാട് സ്വദേശിയായിരുന്ന വേലുവും കുടുംബവും വര്‍ഷങ്ങളായി പൂപ്പാറയിലെ എസ്റ്റേറ്റ് ലയത്തിലാണ് കഴിഞ്ഞു വരുന്നത് ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ വേലു സംഭവ സ്ഥലത്തുതന്നെ മരിക്കുകയായിരുന്നു.

elephantattack-

ശാന്തന്‍പാറപോലീസ് മേല്‍നടപടികള്‍ സ്വീകരിച്ച് പോസ്റ്റ്മാട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.മൂലത്തറ ആനയിറങ്കല്‍ ഭാഗങ്ങളിലായി 22 ഓളം തോട്ടം തൊഴിലാളികളാണ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. വേലുവിനെ ആക്രമിച്ച ഒറ്റക്കൊമ്പന്‍ പ്രദേശത്ത് തമ്പടിച്ചിരുന്നു. തുടര്‍ന്ന പ്രദേശവാസികള്‍ ബഹളമുണ്ടാക്കിയതെ തുടര്‍ന്നാണ് ആന തിരികെ കാട്ടിലേക്ക് മടങ്ങിയത്്.

English summary
man killed in elephant's attack in Pooppara.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X