Get Updates
Get notified of breaking news, exclusive insights, and must-see stories!

വാക്സിൻ എടുത്തില്ലേങ്കിൽ പുതിയ കൊവിഡ് തരംഗം ; മുന്നറിയിപ്പുമായി വിദഗ്ദർ

ദില്ലി; രാജ്യത്തെ വാക്സിൻ വിതരണം പര്യാപ്തമല്ലെന്ന മുന്നറിയിപ്പുമായി ഡോക്ടർമാർ. വാക്സിനോട് വിമുഖത തുടർന്നാൽ രാജ്യത്ത് പതിയ കൊവിഡ് തരംഗം പൊട്ടിപുറപ്പെടുന്നതിന് കാരണമാകുമെന്നും ഇവർ ചാണ്ടിക്കാട്ടി.

മടിയും സംശയവും കാരണം വാക്സിനേഷൻ വേണ്ടെന്ന് ആളുകൾ തീരുമാനിക്കുകയാണെങ്കിൽ, അല്ലെങ്കിൽ ലോജിസ്റ്റിക്കൽ കാരണങ്ങളാൽ വാക്സിനേഷൻ വൈകിയാലും, പുതിയ COVID-19 പൊട്ടിപ്പുറപ്പെടാനുള്ള സാധ്യത വളരെ ഉയർന്നതാണ്. SARS-CoV-2 ന്റെ പുതിയ വകഭേദങ്ങൾ വളരെ വേഗത്തിലാണ് വ്യാപിക്കുന്നത്. മാത്രമല്ല ഇവയ്ക്ക് വാക്സിനെ പ്രതിരോധിക്കാനും സാധിക്കുന്നതാണ്, അപ്പോളോ ടെലിഹെൽത്ത് ഇന്റേണൽ മെഡിസിനിലെ ഡോക്ടർ മുബഷീർ അലി പറഞ്ഞതായി ദി ഹിന്ദു റിപ്പോർട്ട് ചെയ്തു.

covid

അതേസമയം വാക്‌സിനുകൾ സ്വീകരിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിന് മുൻപ് ആളുകൾ വാക്‌സിനേഷൻ എടുക്കാൻ തയ്യാറാണോ അല്ലയോ എന്നതിന്റെ കാരണങ്ങളും മനസ്സിലാക്കേണ്ടത് ആവശ്യമാണെന്നും ഡോ. അലി കൂട്ടിച്ചേർത്തു.വാക്സിനേഷൻ പ്രക്രിയയും ഡ്രൈവുകളും വേഗത്തിലാക്കുക, രോഗത്തെക്കുറിച്ചും അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചും ബോധവൽക്കരണം നടത്തുക, ജനങ്ങളെ ശരിയായി ബോധവൽക്കരിച്ച് വാക്സിൻ എടുക്കാൻ മടിയില്ല എന്ന് ഉറപ്പാക്കുക എന്നിവയാണ് ഈ കാലഘട്ടത്തിന്റെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ കഴിഞ്ഞ 24 മണിക്കൂറിനിടെ നൽകിയ 20,75,942 ഡോസുൾപ്പെടെ, ഇന്നു രാവിലെ 7 വരെയുള്ള കണക്കനുസരിച്ച് ഇന്ത്യയിലെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പുകളുടെ എണ്ണം 107.92 കോടി (1,07,92,19,546) പിന്നിട്ടു. 1,09,36,027 സെഷനുകളിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 12,509 പേർ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 3,37,37,468. ആയി.ദേശീയ രോഗമുക്തി നിരക്ക് 98.23% ആണ്.
തുടർച്ചയായ 131-ാം ദിവസവും 50,000ത്തിൽ താഴെയാണ് പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ പുതുതായി രോഗം സ്ഥിരീകരിച്ചത് 10,929 പേർക്കാണ്.

രാജ്യത്തു ചികിത്സയിലുള്ളവരുടെ എണ്ണം 2 ലക്ഷത്തിൽ താഴെയായി. നിലവിൽ 1,46,950 പേരാണ് ചികിത്സയിലുള്ളത്. കഴിഞ്ഞ 255 ദിവസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. നിലവിൽ ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 0.43 ശതമാനമാണ്.

രാജ്യത്തെ പരിശോധനാശേഷി തുടർച്ചയായി വർധിപ്പിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 8,10,783പരിശോധനകൾ നടത്തി. ആകെ 61.39 കോടിയിലേറെ (61,39,65,751) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്.

രാജ്യത്തുടനീളം പരിശോധനാശേഷി വർദ്ധിപ്പിച്ചപ്പോഴും പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 1.27 ശതമാനമാണ്. കഴിഞ്ഞ 43 ദിവസമായി ഇത് 2 ശതമാനത്തിൽ താഴെയാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 1.35 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് കഴിഞ്ഞ 33 ദിവസമായി 3 ശതമാനത്തിൽ താഴെയാണ്. തുടർച്ചയായ 68-ാം ദിവസവും ഇത് 3 ശതമാനത്തിൽ താഴെയാണ്.

ഉഫ്..കണ്ണെടുക്കാനാകില്ല.. ഭാവന ഇതെന്ത് ഭാവിച്ചാണ്..വൈറലായി ദീപാവലി ലുക്ക്

'റിയലി ഹോട്ട്'.. ഇങ്ങനെ അണിഞ്ഞൊരുങ്ങിയാൽ ആരും നോക്കി പോവും..സാധികയുടെ പുതിയ ഫോട്ടോസ് വൈറൽ

Recommended Video

cmsvideo
    നൂറ് കോടി വാക്‌സിനില്‍ രാജ്യമാകെ വന്‍ ആഘോഷങ്ങളുമായി കേന്ദ്രം | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+