കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യാ- ബംഗ്ലാദേശ് അതിര്‍ത്തിയില്‍ നിന്നും ഇതുവരെ അറസ്റ്റ് ചെയ്തത് 1,154 അനധികൃത കുടിയേറ്റക്കാരെ

Google Oneindia Malayalam News

ദില്ലി: ഇന്ത്യാ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ നിന്നും 1,154 അനധികൃത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്തതായി കേന്ദ്രസര്‍ക്കാര്‍.ഈ വര്‍ഷം ഒക്ടോബര്‍ 31 വരെയുള്ള കണക്കുകള്‍ പ്രകാരമാണിത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാജ്യസഭയില്‍ ബുധനാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസമാണ് പൗരത്വഭേദഗതി ബില്ലിന് കേന്ദ്രമന്ത്രി സഭ അംഗീകാരം നല്‍കിയത്. പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്ലീം അല്ലാത്ത പൗരന്മാര്‍ക്ക് ഇന്ത്യയില്‍ പൗരത്വം നല്‍കുന്നതാണ് ബില്ല്. ബില്‍ അടുത്തയാഴ്ചയാണ് പാര്‍ലമെന്റില്‍ അവതരിപ്പിക്കും.

immigrants-

കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ ഭേദഗതി ബില്ലിനെതിരെ വന്‍ പ്രതിഷേധമാണ് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഉയര്‍ന്നിരിക്കുന്നത്. ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയതോടെ അസമില്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ജനങ്ങള്‍ തെരുവിലിറങ്ങി. പ്രതിഷേധക്കാര്‍ അമിത് ഷായുടെയും അസം മുഖ്യമന്ത്രി സര്‍ബാനന്ദ സെനോവാളിന്റെയും കോലം കത്തിച്ചു. ഹിന്ദുക്കള്‍, ക്രിസ്ത്യാനികള്‍, സിഖുകാര്‍, ജൈനന്മാര്‍, ബുദ്ധമതക്കാര്‍, പാര്‍സികള്‍ എന്നിങ്ങനെ ആറ് സമുദായങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുകയെന്നതാണ് പൗരത്വ (ഭേദഗതി) ബില്‍ ലക്ഷ്യമിടുന്നത്. തെരഞ്ഞെടുത്ത വിഭാഗങ്ങളിലെ അനധികൃത കുടിയേറ്റക്കാര്‍ക്ക് ഇളവുകള്‍ നല്‍കുന്നതിലൂടെ നിലവിലുള്ള നിയമങ്ങളില്‍ ഭേദഗതി വരുത്തുകയാണ് ബില്‍.

2019 ലെ പൗരത്വ (ഭേദഗതി) ബില്‍ ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായും രാഷ്ട്രീയ പ്രവര്‍ത്തകരുമായും ചര്‍ച്ച നടത്തിയിരുന്നു. മണിപ്പൂര്‍, നാഗാലാന്‍ഡ്, അസം എന്നിവിടങ്ങളിലെ നേതാക്കളുമായാണ് ചര്‍ച്ച നടത്തിയത്. മൂന്ന് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് പുറമെ നോര്‍ത്ത് ഈസ്റ്റ് ഫോറം ഫോര്‍ ഇന്‍ഡിജെനസ് പീപ്പിള്‍, മണിപ്പൂര്‍ പീപ്പിള്‍ എഗെയിന്‍സ്റ്റ് സിറ്റിസണ്‍ഷിപ്പ് ഭേദഗതി ബില്‍, സിവില്‍ സൊസൈറ്റി അംഗങ്ങള്‍ എന്നിവരും അസം ഭവനില്‍ നടന്ന യോഗത്തില്‍ പങ്കെടുത്തു.

English summary
1,154 Illegal Immigrants Arrested At India-Bangladesh Border
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X