കണ്ണൂരിൽ കൊവിഡ് രോഗികൾ കൂടുന്നു: ഉറവിട മറിയാതെ പോസറ്റീവ് കേസുകൾ
കണ്ണൂര്‍: ജില്ലയില്‍ 260 പേര്‍ക്ക് പുതുതായി കൊവിഡ് ബാധ സ്ഥിരീകരിച്ചു. 232 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. രണ്ടു പേര് വിദേശത്തു നിന്നും 16 പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരും 10 പേര് ആരോഗ്യ പ്രവര്‍ത്തകരുമാണ്. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 7014 ആയി.
ഇവരില്‍ 91 പേര് കഴിഞ്ഞ ദിവസം രോഗമുക്തി നേടി. അതോടെ രോഗം ഭേദമായവരുടെ എണ്ണം 4475 ആയി. കൊവിഡ് ബാധിച്ച് മരിച്ച 36 പേര് ഉള്‍പ്പെടെ 61 കൊവിഡ് പോസിറ്റീവ് രോഗികള്‍ മരണപ്പെട്ടു.
ജില്ലയില്‍ കൊവിഡ് പോസിറ്റീവ് കേസുകളില്‍ 1376 പേര് വീടുകളിലും ബാക്കി 842 പേര് വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്. നിരീക്ഷണം കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 15125 പേരാണ്. ഇവരില്‍ അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ 264 പേരും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 197 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 51 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 40 പേരും കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ 26 പേരും തലശ്ശേരി ഇന്ദിരാഗാന്ധി ജനറല്‍ ആശുപത്രിയില്‍ 24 പേരും എ കെ ജി ആശുപത്രിയില്‍ 34 പേരും ജിം കെയര്‍ ആശുപത്രിയില്‍ 81 പേരും നിരീക്ഷണത്തിലുണ്ട്.

ടെലി ആശുപത്രിയില്‍ എട്ട് പേരും ചെറുകുന്ന് എസ് എം ഡി പിയില്‍ രണ്ട് പേരും ആര്‍മി ആശുപത്രിയില്‍ മൂന്ന് പേരും നാവിയില്‍ ഒരാളും ലൂര്‍ദ് ആശുപത്രിയില്‍ രണ്ട് പേരും സി ആര് പി എഫ് ക്യാമ്പില്‍ അഞ്ച് പേരും ജോസ് ഗിരിയില്‍ നാല് പേരും കരിതാസില്‍ ഒരാളും തലശ്ശേരി കോപ്പറേറ്റീവ് ആശുപത്രിയില്‍ മൂന്ന് പേരും തളിപ്പറമ്പ് കോപ്പറേറ്റീവ് ആശുപത്രിയില്‍ അഞ്ച് പേരും എം സി സി യില്‍ അഞ്ച് പേരും കൊയിലിയില് മൂന്ന് പേരും ധനലക്ഷ്മി ആശുപത്രിയില്‍ അഞ്ച് പേരും മിഷന് ആശുപത്രിയില്‍ ഒരാളും ശ്രീചന്ദ് ആശുപത്രിയില്‍ ഒരാളും ആശിര്‍വാദില്‍ ഒരാളും സ്പെഷ്യലിറ്റിയില്‍ ഒരാളും ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകളില്‍ 263 പേരും വീടുകളില്‍ 14094 പേരുമാണ് നിരീക്ഷണത്തിലുള്ളത്. പരിശോധന ജില്ലയില്‍ നിന്ന് ഇതുവരെ 97450 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 96785 എണ്ണത്തിന്റെ ഫലം വന്നു. 665 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
ഇതിനിടെ കൊ വിഡ് പെരുകുമ്പോഴും അരങ്ങേറുന്ന സമരങ്ങൾക്കെതിരെ വിമർശനവുമായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ രംഗത്തെത്തി.. സംസ്ഥാനത്തെ പ്രതിഷേധ സമരങ്ങള്‍ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ആയിരക്കണക്കിന് ആളുകൾ സമരത്തിൽ പങ്കെടുക്കുന്നത് രോഗവ്യാപനം ഉണ്ടാകുന്ന സ്ഥിതിയാണെന്നും മന്ത്രി പറഞ്ഞു. ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം ലംഘിക്കുകയാണ് പ്രതിഷേധക്കാര്‍ ചെയ്യുന്നത്. ഗുരുതരമായ ശിക്ഷ കൊടുക്കേണ്ട കുറ്റകൃത്യമാണ് ഇതെന്നും മന്ത്രി പറഞ്ഞു.
ഏഴ് മാസത്തെ പ്രവർത്തനത്തിന്റെ ഫലം അപകടത്തിൽ ആക്കരുതെന്നും ആളുകളെ കൂട്ടത്തോടെ മരണത്തിന് വിട്ടു കൊടുക്കരുതെന്നും മന്ത്രി പറഞ്ഞു. സമരക്കാരെ പറഞ്ഞ് മനസിലാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.കേരളത്തിലെ വൈറസിന് ജനിതക വ്യതിയാനം സംഭവിച്ചിട്ടുണ്ട്. കേരളത്തിൽ വൈറസിന് വ്യാപനശേഷി കൂടുതലാണ് എന്നാണ് ഗവേഷണ ഫലത്തില്‍ കണ്ടെത്തിയിരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.












Click it and Unblock the Notifications